സ്ട്രോക്ക് അല്ലായിരുന്നു, ചിലര്‍ക്ക് മാത്രം വരുന്ന രോഗം, അന്ന് സംഭവിച്ചതിനെ കുറിച്ച് മനോജും ബീനയും

മലയാളി പ്രേക്ഷകര്‍ ഏറെ ഞെട്ടലോടെയാണ് മനോജ് കുമാറിന്റെ ബെല്‍സ് പാള്‍സിയെ കുറിച്ച് കേട്ടത്. ഈ രോഗം ജനങ്ങള്‍ക്ക്‌ അത്ര സുപരിചിതമല്ല. മനോജ് കുമാറാണ് ഈ അസുഖത്തെ കുറിച്ച് കൂടുതല്‍ കാര്യം വെളിപ്പെടുത്തിയത്.യൂട്യൂബ് ചാനലിലൂടെയാണ് തനിക്ക് ബെല്‍സ് പാള്‍സിയ വന്നതിനെ കുറിച്ചും സംഭവിച്ചതിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്.

''വിധി അടിച്ച് ഷേപ്പാക്കിയ എന്റെ മുഖം എന്ന്'' പറഞ്ഞ് കൊണ്ടാണ് അന്ന് വീഡിയോ പുറത്ത് വിട്ടത്. തലകെട്ട് തുടക്കത്തില്‍ ചിരി പടത്തിയെങ്കിലും വീഡിയോ കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. തന്നെ കണ്ടാല്‍ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് അസുഖത്തെ കുറുച്ച് നടന്‍ പറഞ്ഞത്. ഇപ്പോഴിത അന്ന് സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജും ബീന ആന്റണിയും. അമൃത ടിവി സംപ്രേക്ഷണ ചെയ്യുന്ന റെഡ്കാർപ്പെറ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടന്റെ വാക്കുകള്‍

നടന്റെ വാക്കുകള്‍ ഇങ്ങനെ...''തന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിന്റെ അരുകില്‍ എന്തോ വല്ലാതെ ഫീല്‍ ചെയ്യുന്നത് പോലെ തോന്നി. വേദയോ മരവിപ്പോ ഒന്നുമല്ല. എന്തോപോലെ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. തുപ്പിയപ്പോള്‍ തുപ്പല്‍ സൈഡിലേയ്ക്ക് പോകുന്നത് പോലെ തോന്നി. വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ എന്താപ്പറ്റിയത് എന്ന് ചോദിച്ചതായി ബീന ആന്റണി പറയുന്നു. എന്തോ പ്രശ്നം തനിക്ക് ഉണ്ടെന്നാണ് മനു മറുപടി നല്‍കിയത്. സാധാരണ ഇങ്ങനത്തെ ഡയലോഗ് മനു അടിക്കാറുണ്ട്; ബീന കൂട്ടിച്ചേര്‍ത്തു

മുഖം കോടിപ്പോയി

അന്ന് അത് കാര്യമാക്കിയില്ലെന്ന് ബാക്കിയായി മനോജ് പറഞ്ഞു. ഉറങ്ങാന്‍ കിടന്നു. സുഖമായി കിടന്നു ഉറങ്ങി. രാവിലെ എഴുന്നേല്‍ക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പല്ലു തേയ്ക്കാന്‍ ചെന്നപ്പോഴാണ് മുഖം ഒരു സൈഡിലേയക്ക് കോടിയിരിക്കുന്നത് കണ്ടത്.പല്ലു തേച്ചിട്ട് വെള്ളം വായില്‍ കൊണ്ട് തുപ്പിയപ്പോള്‍ സൈഡ് വഴി ഒഴുകിപ്പോവുകയായിരുന്നു. ആദ്യം സ്ട്രേക്കായിരിക്കുമെന്നാണ് കരുതിയത് . പല്ലു തോയ്പ്പൊക്കെ കഴിഞ്ഞ് താഴെയ്ക്ക് ഇറങ്ങി ചെന്നു. അപ്പോള്‍ ഇവള്‍( ബീന ആന്റണി) ചായ എടുക്കുകയായിരുന്നു. ബീന ഇത് കാണുന്നില്ല. വാ നമുക്ക് ആശുപത്രിയില്‍ പോകാം എന്ന്
ഞാന്‍പറയുകയായിരുന്നു. അപ്പോഴാണ മനുവിന്റെ മുഖം ശ്രദ്ധിക്കുന്നതെന്നും ബീന ആന്റണി പറഞ്ഞു. താന്‍ ഇത് കണ്ട് ശരിക്കും ഞെട്ടി പോവുകായിരുന്നു. പുളളിയെ ടെന്‍ഷന്‍ ആക്കേണ്ട എന്ന് കരുതി അത് മുഖത്ത് കാണിച്ചില്ല.

അസുഖം കണ്ടെത്തി

ഉടന്‍ തന്നെ ഡോക്ടറായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്കായിരിക്കുമോ എന്ന ടെന്‍ഷനായിരുന്നു എനിക്കും മനുവിനും. വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛന്‍ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാനൊക്കെ പറഞ്ഞു. ഇത് കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇത് സ്ട്രോക്കല്ല. ബെല്‍സ് പാള്‍സിയാണെന്ന്. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വളരെ ടെന്‍ഷനോടെയാണ് ആശുപത്രില്‍ പോയത്. ആശുപത്രി അധികൃതര്‍ തന്നെ ഫ്രീയാക്കാന്‍ നോക്കി. എന്നിട്ടും മനസ്സില്‍ ഒരു ടെന്‍ഷന്‍ ആയിരുന്നു. ആദ്യം എംആര്‍ഐ സ്‌ക്യാന്‍ എടുക്കാന്‍ പറഞ്ഞു. അതില്‍ കുഴപ്പമൊന്നുമില്ലായിരുന്നു. എങ്കിലും തനിക്ക് ടെന്‍ഷന്‍ ആയിരുന്നു.

 രോഗത്തെ കുറിച്ച്

ഏകദേശം ഒരു ലക്ഷം ആളുകളില്‍ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം വരാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ആ അസുഖം വന്നതിന് ശേഷമാണ് രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത്. ആ സമയത്ത് തന്റെ മനസ്സില്‍ ഒരു വീഡിയോ ഇറക്കണമെന്ന് തോന്നിയിരുന്നു. താന്‍ അനുഭവിച്ച പ്രഷറും ടെന്‍ഷനും ഒരുപാട് പേര്‍ക്ക് വന്നാല്‍ ഉണ്ടാവും. അന്ന് മുഖത്തിന്റെ രൂപം ഒന്നും നോക്കിയില്ല. മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടും എന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചത്.വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു അത്. ഒരുപാട് പേര്‍ അസുഖത്തെ കുറിച്ച് വിളിച്ച് തിരക്കുകയും മറ്റും ചെയ്തുവെന്നും ബീനയും മനോജും പറഞ്ഞു.

നന്ദി പറഞ്ഞ് മനോജ്

രോഗം വിവരം അറിഞ്ഞപാടെ ആരോഗ്യത്തെ കുറിച്ച് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. സുഖം പ്രാപിച്ചതോടൈ ആരാധകരോട് നന്ദി പറഞ്ഞ് മനോജ് എത്തിയിരുന്നു. നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതലിങ്ങോട്ട് എന്റെയം ഭാര്യയുടെയും അവസ്ഥ കോള്‍ സെന്ററില്‍ എത്തിയത് പോലെയായിരുന്നു. എന്തോരം ആളുകലാണ് വിളിച്ചത്. കുറേ പേര്‍ മെസേജുകള്‍ അയച്ചു. ചിലര്‍ വിളിച്ചിട്ട് കരഞ്ഞു, ഒത്തിരി പേര്‍ പ്രാര്‍ഥിക്കുകയാണെന്നും അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്. ഇങ്ങനെയൊക്കെ വന്നതു കൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്‌നേഹം ഒക്കെ തിരിച്ചറിയാന്‍ ആകുന്നത്. അതൊക്കെ വലിയ ഒരു കാര്യമാണ്, നിങ്ങള്‍ തരുന്ന പ്രര്‍ത്ഥനയാണ് ഞങ്ങളെ നിലനിര്‍ത്തി കൊണ്ട് പോവുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്ന് മനോജ് മറ്റൊരു അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X