നയന്റീസ് കി‍ഡ്സിന്റെ സ്വന്തം കുട്ടപ്പായി, ഹലോ കുട്ടിച്ചാത്തനിലൂടെ ശ്രദ്ധനേടി; നവനീത് മാധവ് അഭിനയം വിട്ടോ?

സോഷ്യൽമീഡിയകളും മൊബൈൽ ഫോണുകളും നിത്യ ജീവിതത്തിന്റെ ഭാ​ഗമാകും മുമ്പ് കുട്ടികളുടെ അടക്കം വിനോദം ടിവി സീരിയലുകളും ഡബ് ചെയ്ത് വരുന്ന കാർട്ടൂണുകളും പോ​ഗോ ചാനലിലെ ക്രിയേറ്റീവ് പ്രോ​ഗ്രാമുകളും എല്ലാമായിരുന്നു. അക്കാലത്ത് കുട്ടികളെ മാത്രം ലക്ഷ്യം വെച്ച് നിരവധി ഫാന്റസി സീരിയലുകളും ഇറങ്ങിയിരുന്നു. അക്കൂട്ടത്തിൽ വൻ ഹിറ്റായി മാറിയ സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ.

മീനാക്ഷിയെ കാവ്യ അടിച്ച് പുറത്താക്കും, പത്ത് വർഷമായി, കാരണക്കാരൻ ദിലീപ്; മഞ്ജു മകളെ കൊണ്ടുപോകാത്തതിന് പിന്നിൽ
മീനാക്ഷിയെ കാവ്യ അടിച്ച് പുറത്താക്കും, പത്ത് വർഷമായി, കാരണക്കാരൻ ദിലീപ്; മഞ്ജു മകളെ കൊണ്ടുപോകാത്തതിന് പിന്നിൽ

കടുമണി വീരാ കുടു കുട്ടി ചാത്ത കലപില കൂട്ടാതെ... എന്ന ടൈറ്റിൽ ‌സോങ് മനപാഠമല്ലാത്ത നയന്റീസ് കി‍ഡ്സ് കുറവായിരിക്കും. കുട്ടികൾക്കൊപ്പം കൂടുന്ന ഒരു അത്ഭുത ശക്തിയുള്ള കുട്ടിച്ചാത്തനും അവർക്കുണ്ടാകുന്ന രസകരമായതും സാഹസികമായ സംഭവങ്ങളുമായിരുന്നു സീരിയലിന്റെ പ്രമേയം.

Navneeth Madhav

ടൈറ്റിൽ കഥാപാത്രമായി എത്തിയത് നവനീത് മാധവ് എന്ന ബാലനായിരുന്നു. ഇന്ന് മലയാള സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നടനും ഡാൻസറും മോഡലുമെല്ലാമായ നീരജ് മാധവിന്റെ ഏക സഹോദരൻ കൂടിയാണ് നവനീത്. ചേട്ടനേക്കാൾ മുമ്പ് പോപ്പുലറായതും ആരാധകരെ സമ്പാദിച്ചതും നവനീതായിരുന്നു. ഹലോ കുട്ടിച്ചാത്തനെന്ന ഒറ്റ സീരിയലിലെ പ്രകടനമാണ് അന്ന് നവനീതെന്ന കൊച്ചുതാരത്തെ ജനപ്രിയനാക്കിയത്.

കുട്ടപ്പായി എന്നായിരുന്നു നവനീതിന്റെ കഥാപാത്രത്തിന്റെ പേര്. കുട്ടിച്ചാത്തന്റെ കൂട്ടുകാരായി അഭിനയിച്ചതിൽ ഒരാൾ മലയാള സിനിമയിലെ യുവതാരമായ ഷെയ്ൻ നി​ഗമാണ്. മറ്റൊരാൾ അമൃത സുരേഷിന്റെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷായിരുന്നു. ദൃശ്യം 3യിലൂടെ ശ്രദ്ധ നേടിയ ശ്രദ്ധ ​ഗോകുലായിരുന്നു മറ്റൊരു കഥാപാത്രം ചെയ്തത്.

പ്രശ്നം ചെറുതല്ല, അമ്മായിയമ്മയ്ക്കെതിരെ വീണ്ടും? കഴിക്കാനുള്ള ഭക്ഷണം പോലും അയച്ചിട്ടും അശ്വിന്റെ അമ്മയ്ക്ക്...
പ്രശ്നം ചെറുതല്ല, അമ്മായിയമ്മയ്ക്കെതിരെ വീണ്ടും? കഴിക്കാനുള്ള ഭക്ഷണം പോലും അയച്ചിട്ടും അശ്വിന്റെ അമ്മയ്ക്ക്...

താര കല്യാണായിരുന്നു സീരിയലിൽ വില്ലത്തി റോൾ ചെയ്തത്. കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഈ പരമ്പര ആദ്യം 2008-2009 കാലഘട്ടത്തിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടു. പിന്നീട് മറ്റൊരു പതിപ്പും സംപ്രേക്ഷണം ചെയ്തിരുന്നു. സീരിലിന് ആകെ രണ്ട് സീസണുകളിലായി ഏകദേശം 75 എപ്പിസോഡുകൾ ഉണ്ടായിരുന്നു. കുട്ടിച്ചാത്തൻ എന്ന മാന്ത്രിക ശക്തിയുള്ള കഥാപാത്രവും നാല് കുട്ടികളുമാണ് കഥയുടെ കേന്ദ്രബിന്ദു.

കുട്ടിച്ചാത്തനെ പിടിച്ചടക്കി അവന്റെ ശക്തികൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളിൽ നിന്ന് കുട്ടികൾ അവനെ രക്ഷിക്കുകയും കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുട്ടിച്ചാത്തൻ സഹായിക്കുകയും ചെയ്യുന്നതാണ് പ്രധാന കഥ. സൗഹൃദം, ധൈര്യം, നന്മ എന്നിവയായിരുന്നു സീരിയൽ മുന്നോട്ടുവെച്ച പ്രമേയം.

Navneeth Madhav

സൂപ്പർ ഡാൻസർ ജൂനിയറിൽ മത്സരാർത്ഥിയായിരുന്നു നവനീത്. റിയാലിറ്റി ഷോയിലെ പ്രകടനം വഴിയാണ് നവനീത് ഹലോ കുട്ടിച്ചാത്തനിലേക്ക് എത്തിയത്. അഭിനയത്തിൽ മുൻ പരിചയം ഇല്ലാതിരുന്നിട്ട് പോലും പ്രായത്തിൽ കവിഞ്ഞ പക്വതയോടെയായിരുന്നു പ്രകടനം. ഹലോ കുട്ടിച്ചാത്തനുശേഷം മാണിക്യക്കല്ല് അടക്കമുള്ള സിനിമകളിലും ബാലതാരമായി അഭിനയിച്ചു.

പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച നവനീതിനെ സീരിയലുകളിലോ സിനിമകളിലോ കണ്ടില്ല. ഇപ്പോഴും അഭിനയവും സിനിമയും തന്നെയാണ് നവനീതിന്റെ ലക്ഷ്യമെന്നത് താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ നിന്ന് തന്നെ വ്യക്തമാണ്. ഇടയ്ക്കിടെ ഡാൻസ് റീലുകൾ നവനീത് പങ്കിടാറുണ്ട്. നാളുകൾക്ക് മുമ്പ് നവനീത് മഹാദേവൻ്റെ രുദ്രതാണ്ഡവം നടത്തിയതിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. രൗദ്ര ഭാവത്തിൽ ദേഹമാസകലം ഭസ്മം പൂശിയാണ് നവനീത് മഹാദേവനായി വേഷപ്പകര്‍ച്ച നടത്തിയത്.

ഇഞ്ചക്ഷനെടുത്തതും ആള്‍ പോയി! ഒരിക്കലും മറക്കില്ല ആ നിമിഷം! സങ്കടം പറഞ്ഞ് സീനത്ത്
ഇഞ്ചക്ഷനെടുത്തതും ആള്‍ പോയി! ഒരിക്കലും മറക്കില്ല ആ നിമിഷം! സങ്കടം പറഞ്ഞ് സീനത്ത്

2019ൽ പ്രണയദിനത്തോടനുബന്ധിച്ച് നവനീത് നായകനായ കൊഞ്ചം നേരം എന്ന പ്രണയ ഗാന ആൽബം പുറത്തിറങ്ങിയിരുന്നു. ഈ ആൽബം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഷെയ്ൻ നി​ഗം അടക്കം നവനീതിന് ഒപ്പം അഭിനയത്തിലേക്ക് എത്തിയവരെല്ലാം മലയാള സിനിമയിൽ ഇടംനേടിയിട്ടും നല്ല അവസരങ്ങൾ എന്തുകൊണ്ട് നവനീതിനെ തേടി എത്തുന്നില്ലെന്ന സംശയവും കുട്ടിച്ചാത്തൻ സീരിയൽ ആരാധകർക്കുണ്ട്.

Read more about: malayalam serials neeraj madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X