തട്ടീം മുട്ടീമിലേക്ക് ഞങ്ങള്‍ എത്തിയത് ഇങ്ങനെ! വിശേഷങ്ങള്‍ പങ്കുവെച്ച് കണ്ണനും മീനാക്ഷിയും!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് തട്ടീം മുട്ടീം. കാലിക പ്രസക്തിയുള്ള വിഷയങ്ങളുടെ ഹാസ്യാവിഷ്‌ക്കാരവുമായാണ് ഈ പരിപാടി എത്താറുള്ളത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യപരമ്പരയിലെ താരങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥും മീനാക്ഷിയും എത്തുന്നുണ്ട്. കണ്ണനും മീനാക്ഷിയുമായെത്തുന്ന ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ്. ഇതേക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നും ഇരുവരും പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
8 വര്‍ഷമായിരിക്കുകയാണ് തട്ടീം മുട്ടീം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്എത്തിയിട്ട്. ഓഡീഷനിലൂടെ സിദ്ധാര്‍ത്ഥിനാണ് തട്ടീം മുട്ടീമിലേക്ക് ആദ്യം അവസരം ലഭിച്ചത്. പിന്നീടാണ് കണ്ണന്റെ സഹോദരി വേഷത്തിലേക്ക് ഭാഗ്യലക്ഷ്മിയും എത്തുകയായിരുന്നു. ശരിക്കുള്ള ജീവിതത്തില്‍ ചേച്ചി വിളിയൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ഇവര്‍ പറയുന്നു. സ്‌ക്രീനിലെ ചേച്ചി വിളി താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മഴവില്‍ മനോരമയിലെ മറ്റൊരു റിയാലിറ്റി ഷോയില്‍ ഇവരുടെ രക്ഷിതാക്കള്‍ പങ്കെടുത്തിരുന്നു.

വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലായിരുന്നു സിദ്ധാര്‍ത്ഥിന്റേയും മീനാക്ഷിയുടേയും മാതാപിതാക്കള്‍ പങ്കെടുത്തത്. അതില്‍ തങ്ങളും പങ്കെടുത്തിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെയായാണ് തട്ടീം മുട്ടീമിലേക്ക് അവസരം ലഭിച്ചത്. മഞ്ജുപിള്ളയുടെ മകളാണോ താനെന്ന തരത്തില്‍ പലരും ചോദിക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഈ പരമ്പരയെ ഹൃദയത്തിലേറ്റിയവര്‍ക്ക് നന്ദി പറയുന്നുവെന്നും ഇനിയും പിന്തുണ വേണമെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications