സീരിയല്‍ നടി തൂങ്ങി മരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍. കനകാഞ്ചലി എന്ന സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന, 23 കാരിയായ ദിശ ഗാംഗുലി എന്ന നടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്‍ക്കത്തയിലെ പര്‍ണ ശ്രീയിലെ സ്വന്തം വീട്ടിലാണ് നടി തൂങ്ങി മരിച്ചത്. റൂമിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അസ്വഭാവികമായ രീതിയിലോ, സംശയിക്കാനോ ഒന്നും തന്നെ മുറിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുറി അകത്തു നിന്ന് സാക്ഷയിട്ട നിലയിലായരുന്നു. ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യ തന്നെയാണെങ്കില്‍ അതിന്റെ പിന്നിലെ കാരണവും വ്യക്തമല്ല. ആരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല. എന്നിരിക്കിലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











