For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനപ്രിയ ഷോയുടെ അടുത്ത സീസണില്‍ ഉണ്ടാവില്ലെന്ന് ബെന്നി ദയാല്‍, കാരണം ഇതാണ്‌

  |

  മലയാള സിനിമകളേക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയ ഗായകനാണ് ബെന്നി ദയാല്‍. അടിപൊളി പാട്ടുകളിലൂടെയാണ് ബെന്നി ദയാല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. തമിഴ്, ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം ഗായകന്‍ പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ജയരാജ് സംവിധാനം ചെയ്ത ബൈ ദി പിപ്പീള്‍ എന്ന സിനിമയിലാണ് ബെന്നി ദയാല്‍ ആദ്യം പാടിയത്. തമിഴില്‍ രജനീകാന്ത് ചിത്രം ബാബയ്ക്ക് വേണ്ടി പാടിയും ബെന്നി ദയാല്‍ തുടക്കം കുറിച്ചു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ഗായകനെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ഏആര്‍ റഹ്മാന് പുറമെ വിവിധ ഇന്‍ഡസ്ട്രികളിലെ പ്രശ്‌സതരായ സംഗീത സംവിധായകര്‍ക്ക് വേണ്ടി ബെന്നി ദയാല്‍ പാട്ടുകള്‍ പാടി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളിലാണ് ഗായകന്‍ പാടിയത്. ഫാസ്റ്റ് നമ്പര്‍ സോംഗുകള്‍ക്ക് പുറമെ മെലഡി ഗാനങ്ങളും ബെന്നി ദയാലിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു.

  നിലവില്‍ തമിഴിലെ ജനപ്രിയ ഷോ ആയ സൂപ്പര്‍ സിംഗര്‍ സീസണ്‍ ഏട്ടിലൂടെയാണ് ബെന്നി ദയാല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. സൂപ്പര്‍ സിംഗര്‍ ഷോയില്‍ പ്രശസ്ത ഗായകരായ അനുരാധ ശ്രീറാം, ഉണ്ണികൃഷ്ണന്‍, എസ്പി ചരണ്‍, ശ്വേത മോഹന്‍, കല്‍പ്പന രാഘവേന്ദ്രര്‍, ശക്തിശ്രീ ഗോപാലന്‍ തുടങ്ങിയവര്‍ക്കൊപ്പം ആണ് വിധികര്‍ത്താവായി ബെന്നി ദയാലും എത്തുന്നത്.

  2021 ജനുവരി 24നാണ് സൂപ്പര്‍ സിംഗര്‍ ഏട്ടാം സീസണ്‍ സ്റ്റാര്‍ വിജയ് ചാനലില്‍ ആരംഭിച്ചത്. ഹോട്ട്‌സ്റ്റാറിലും സംഗീത റിയാലിറ്റി ഷോയുടെ എപ്പിസോഡുകള്‍ വരാറുണ്ട്. തമിഴില്‍ മികച്ച റേറ്റിംഗോടെ ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്ന പരിപാടികളില്‍ ഒന്നാണ് സൂപ്പര്‍ സിംഗര്‍. അതേസമയം സീസണ്‍ 8 അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ ഒരു അറിയിപ്പുമായി ബെന്നി ദയാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  താന്‍ ഇനി ആ ഷോയിലേക്ക് വരില്ലെന്നാണ് ഗായകന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബെന്നി ദയാല്‍ പ്രതികരിച്ചത്. 'സൂപ്പര്‍ സിംഗറിനെ കുറിച്ച് ഇനി ഞാന്‍ ഒന്നും പോസ്റ്റ് ചെയ്യില്ല. ഇത്രയും ഹേറ്റ് മെസേജുകള്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല. ഞാനും മനുഷ്യനാണ്. ഇതുവരെ നിങ്ങള്‍ തന്നെ സ്‌നേഹത്തിന് നന്ദി. ഇനി അടുത്ത സീസണില്‍ നിങ്ങള്‍ എന്നെ കാണുകയില്ല ന്നൊണ് ബെന്നി ദയാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  അതേസമയം സൂപ്പര്‍ സിംഗറില്‍ നിന്നും ശ്രീധര്‍ സേന എന്ന മല്‍സരാര്‍ത്ഥിയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ബെന്നി ദയാലിനെതിരെ വിമര്‍ശനങ്ങള്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍ സിംഗര്‍ ഏട്ടാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ വരാനിരിക്കെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. ശ്രീധര്‍ സേനയുടെ പുറത്താവലിന് പിന്നാലെ സൂപ്പര്‍ സിംഗര്‍ വിധികര്‍ത്താക്കള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ആരാധകര്‍ എത്തുകയായിരുന്നു.

  ശ്രീധര്‍ എലിമിനേറ്റായതിന് പിന്നാലെ അഭിലാഷ്, മാനസി, മുത്തുസിര്‍പി, അയ്യനാര്‍, അനു ആനന്ദ്, ഭരത്, ആദിത്യ തുടങ്ങിയവരാണ് നിലവില്‍ ഷോയിലുളള മല്‍സരാര്‍ത്ഥികള്‍. സൂപ്പര്‍ സിംഗര്‍ ഫിനാലെയ്ക്ക് ഇനി വളരെ കുറച്ച് ആഴ്ചകള്‍ കൂടിയാണുളളത്. ഏആര്‍ റഹ്മാന്‍, അനിരുദ്ധ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരെല്ലാം അതിഥികളായി എത്താറുളള ഷോയാണ് സൂപ്പര്‍ സിംഗര്‍.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  Read more about: benny dayal ott
  English summary
  benny dayal posted he won't be parts of super singer show's 9th season, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X