For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചരിത്രം തിരുത്തിക്കുറിച്ച് ഇന്ദ്രന്‍-സീത കല്യാണം! ആശംസകള്‍ നേര്‍ന്ന് താരങ്ങളും, വീഡിയോ കാണാം!

  |

  പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ പരമ്പരയാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സീതയും ഇന്ദ്രനും ഒന്നിക്കുന്ന അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകളൊക്കെ നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെങ്കിലും എന്തൊക്കെയായിരിക്കും നടക്കാന്‍ പോവുന്നതെന്ന ആശങ്കയിലാണ് സീരിയല്‍ പ്രേമികള്‍. താന്തോന്നിയില്‍ നിന്നും നല്ലവനായി മാറിയ ഇന്ദ്രനും നിഷ്‌കളങ്കതയുടെ പര്യായമായി മാറിയ സീതയ്ക്കും ഒരുമിക്കാന്‍ കഴിയുമോയെന്നറിനായാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  ഇന്ദ്രന്‍ ഇനി സീതയ്ക്ക് സ്വന്തം? വിവാഹം തത്സമയം പ്രേക്ഷകര്‍ക്ക് മുന്നില്‍! ചരിത്രമുഹൂര്‍ത്തം തന്നെ!

  തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരമ്പരകള്‍ പ്രക്ഷേപണം ചെയ്യാറുള്ളത്. ഏഷ്യാനെറ്റാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്തി ശനിയാഴ്ചയും പരമ്പരകളുമായെത്തിയത്. ഞായറാഴ്ചയും പരമ്പരയുമായി എത്തുകയാണ് ഫ്‌ളവേഴ്‌സ് ചാനല്‍. ഇന്ദ്രന്റെയും സീതയുടെയും വിവാഹം രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നുണ്ടെന്നും ഇത് ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. വീഡിയോയിലൂടെ ഇന്ദ്രനും സീതയും തന്നെയാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

  പത്മപ്രിയയിലൂടെ മമ്മൂട്ടിയിലേക്കെത്തി! പേരന്‍പിലെ അമുതവന്‍ മെഗാസ്റ്റാറിലേക്ക് എത്തിയത് ഇങ്ങനെ! കാണൂ!

  കല്യാണത്തിനൊരുങ്ങുന്നു

  കല്യാണത്തിനൊരുങ്ങുന്നു

  കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് താന്‍ തന്റെ പെണ്ണിനെ സ്വന്തമാക്കാന്‍ പോവുകയാണ്. പിറവത്ത് വെച്ച് നടക്കുന്ന കല്യാണത്തില്‍ നിങ്ങളെല്ലാവരും പങ്കെടുക്കണമെന്നും സീതയും ഇന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച് വൈകുന്നേരം 6 മുതലാണ് വിവാഹം. ചാനലില്‍ ലൈവായി പ്രക്ഷേപണം ചെയ്യുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്

  നടക്കുമോ ആവോ?

  നടക്കുമോ ആവോ?

  കഴിഞ്ഞ തവണത്തെപ്പോലെ അവസാന നിമിഷം വിവാഹം മാറിപ്പോവുമോ, പ്രേക്ഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണോ, ഇത്തവണയെങ്കിലും നടന്നാല്‍ മതിയായിരുന്നു തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പ്രതികരണവുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. പരമ്പരയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രമോ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

  ആശംസയുമായി താരങ്ങള്‍

  ആശംസയുമായി താരങ്ങള്‍

  ഫ്‌ളവേഴ്‌സ് ചാനലിലെ മറ്റ് പരിപാടികളിലെ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. നേരിട്ടെത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയാണ് ലൈവായി പ്രക്ഷേപണം ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ പരമ്പരകളുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സീതയ്ക്കും ഇന്ദ്രനും ആശംസ നേര്‍ന്ന് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

  എലീനയ്ക്ക് പറയാനുള്ളത്

  സീതയും ഇന്ദ്രനുമായുള്ള വിവാഹത്തെക്കുറിച്ച് എലീന പടിക്കല്‍ പറയുന്നത്. കാണാം.

  സാജന്‍ സൂര്യയുടെ ആശംസ ഇങ്ങനെ

  മിനിസക്രീനിലെ മിന്നും നായകന്‍മാരിലൊരാളായ സാജന്‍ സൂര്യയും ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്, കാണൂ.

  പൊന്നമ്പിളിയുടെ ആശംസ

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ പൊന്നമ്പിളി സംഘവും ആശംസയുമായെത്തിയിട്ടുണ്ട്, കാണൂ

  സീതയ്‌ക്കൊപ്പം ഇന്ദ്രന്റെ നൃത്തം

  സീതയെ അവതരിപ്പിക്കുന്ന സ്വാസിക നല്ലൊരു നര്‍ത്തകിയാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇന്ദ്രനായെത്തുന്ന ഷാനവാസോ? കാണൂ.

  English summary
  Stars wishes to Indran and Seetha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X