കുഞ്ഞിന് പേര് വരെ കണ്ടുപിടിച്ചു; പ്രസവത്തിന് ദിവസങ്ങള്‍ മാത്രം, ആദ്യമായി അമ്മയാവുന്ന സന്തോഷം പറഞ്ഞ് ശ്രീലയ

സിനിമാ-സീരിയല്‍ നടി ലിസി ജോസും അവരുടെ രണ്ട് പെണ്‍മക്കളും സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയായിരുന്നു. അമ്മയുടെ പാതയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിമാര്‍ കുറഞ്ഞ കാലം കൊണ്ട് സജീവമായി. ഈ വര്‍ഷം തുടക്കത്തിലായിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയാവുന്നത്. നടിയുടെ വിവാഹം വാര്‍ത്തകളില്‍ നിറയുകും ചെയ്തു. ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീലയ.

അടുത്തിടെ ഭര്‍ത്താവ് അടക്കം കുടുംബത്തിന്റെ കൂടെ പുറത്ത് വന്നപ്പോഴായിരുന്നു ശ്രീലയ ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. അന്ന് മുതലിങ്ങോട്ട് നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ ശ്രീലയ പങ്കുവെച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

പ്രസവത്തിന് വേണ്ടി നാട്ടിലേക്ക് വന്നു

ഭര്‍ത്താവ് റോബിന്റെ കൂടെ വിദേശത്ത് ആയിരുന്നെങ്കിലും പ്രസവത്തിന് വേണ്ടിയാണ് ശ്രീലയ നാട്ടിലേക്ക് വരുന്നത്. നവംബറിലാണ് ഭര്‍ത്താവിന്റെ കൂടെ താന്‍ നാട്ടില്‍ എത്തിയെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. രണ്ടാഴ്ചത്തെ ലീവിന് വന്ന ഭര്‍ത്താവ് തിരിച്ചു പോയെങ്കിലും ഇനി കുഞ്ഞ് ജനിക്കുന്നതിനോട് അനുബന്ധിച്ചായിരിക്കും വരിക. ജനുവരിയിലാണ് പ്രസവത്തിനുള്ള ഡേറ്റ്. അതിന് മുന്‍പ് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്തുമസ്, ന്യൂര്‍ കാലത്ത് തന്നെ ഉണ്ണി പിറക്കുന്നതിന്റെ ആകാംഷയില്‍ കാത്തിരിക്കുകയാണെന്നും ശ്രീലയ പറയുന്നു.

ഗര്‍ഭകാലം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി

ഗര്‍ഭകാലം അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയതിന്റെ സന്തോഷം കൂടി നടി പങ്കുവെച്ചു. 'ദൈവം അനുഗ്രഹിച്ചത് കൊണ്ട് ഇതുവരെയും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. തുടക്കത്തിലുള്ള വൊമിറ്റിങ് പോലെയുള്ള പ്രശ്‌നങ്ങളും തനിക്ക് ഇല്ലായിരുന്നു. അത് ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് കാണുന്നു. അവിടെ ഞങ്ങള്‍ തന്നെയുള്ള ജീവിതം ആയിരുന്നു. ഭര്‍ത്താവായ റോബിന്‍ ഓഫീസില്‍ പോകുമ്പോള്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. എങ്കിലും പ്രഗ്നന്‍സിയുടെ തുടക്കത്തില്‍ ഉണ്ടാകാവുന്ന വിഷമ ഘട്ടങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന ആശ്വാസത്തിലാണ്.

അമ്മയാവാൻ പോവുന്നതിൻ്റെ ആകാംഷയിലാണ്

എങ്കിലും ഗര്‍ഭകാലം താനും ഏറെ ആസ്വദിച്ചു. അത് വലിയൊരു ഫീലിങ്‌സാണ്. ആരോടും പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. ഒരു അമ്മയായാല്‍ മാത്രമേ ആ വികാരം നമുക്ക് മനസിലാവുകയുള്ളു. ആദ്യമൊക്കെ ടെന്‍ഷന്‍ ആയിരുന്നു. പിന്നെ അത് സന്തോഷമായി. ഒരു അമ്മയാവുക എന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. ആദ്യം എന്റെ പ്രസവം അവിടെയാക്കാമെന്ന് പ്ലാന്‍ ചെയ്തിരുന്നെങ്കിലും അഞ്ചാം മാസം ഒക്കെ ആയപ്പോഴെക്കും നാട്ടിലേക്ക് വരണമെന്ന് തോന്നി. പ്രസവസമയത്ത് അമ്മയൊക്കെ കൂടെ ഉണ്ടാവണമെന്ന് തോന്നിയെന്നാണ് നടി പറയുന്നത്.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
കുടുംബത്തിലെ ആദ്യ കണ്മണിയാണ് വരുന്നത്

കാരണം ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോവുന്നത്. അതിന്റെ ആകാംഷ വീട്ടിലുള്ള എല്ലാവര്‍ക്കും ഉണ്ട്. അതാണ് നാട്ടിലേക്ക് വരാമെന്നും പ്രസവം ഇവിടെ തന്നെയാക്കാം എന്ന തീരുമാനത്തിനും പിന്നില്‍. ഇതിനകം തന്നെ കുഞ്ഞിന് ഇടാനുള്ള പേര് വരെ കണ്ടുപിടിച്ചു കഴിഞ്ഞു. ഞങ്ങളുടെ പ്രതീക്ഷ പോലെ ആളിങ്ങെത്താന്‍ കാത്തിരിക്കുകയാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണം എന്ന പ്രാര്‍ത്ഥനയിലാണെന്നും ശ്രീലയ പറയുന്നു. ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മൂന്നുമണി സീരിയലിലെ കഥാപാത്രം വലിയ ജനപ്രീതി നേടി കൊടുത്തു. 2021 ജനുവരിയിൽ റോബിനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് പോവുകയായിരുന്നു.

More from Filmibeat

Read more about: sreelaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X