ഭര്‍ത്താവും അതിലൊരു കുഞ്ഞും സ്വപ്‌നമായിരുന്നു! ആദ്യ ബന്ധത്തിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടി ശ്രീലയ
ഭാര്യയും നല്ലൊരു അമ്മയാവുക എന്നതൊക്കെ സ്വപ്നം കണ്ടിരുന്നു. രണ്ട് വര്‍ഷം ഒറ്റയ്ക്ക് ആയതിന് ശേഷമാണ് രണ്ടാമതും വിവാഹിതയാവുന്നത്. വിവാഹമോചനത്തിന് ശേഷം വീണ്ടും അഭിനയിക്കാന്‍ വന്നിരുന്നു.
കുട്ടിമണി എന്ന കഥാപാത്രത്തിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ശ്രീലയ. ഒരൊറ്റ സീരിയല് കൊണ്ട് തന്നെ ജനപ്രീതി നേടിയെടുത്ത നടി ഇപ്പോള്‍ ഭര്‍ത്താവിന് റോബിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷ്മിയുടെ സഹോദരിയുമായ ശ്രീലയ രണ്ടാമതും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് ശ്രീലയ രണ്ടാമതും വിവാഹിതയാവുന്നത്. അതിലൊരു കുഞ്ഞിനും ജന്മം കൊടുത്തു. എന്നാല്‍ ആ ജീവിതത്തിലുണ്ടായ പാകപിഴകളെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു ശ്രീലയ.
അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ആദ്യ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ പറ്റി ശ്രീലയ സംസാരിച്ചത്. 'ആദ്യ വിവാഹം 2 വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളു. ഭയങ്കര പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മാട്രിമോണിയല്‍ വഴിയായിരുന്നു ആ കല്യാണം. വിധിയാണ് ആ ബന്ധത്തിന്റെ പ്രതി, അതിലും നല്ലൊരു ടൈറ്റില്‍ അതിന് കൊടുക്കാനില്ല. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറിയിരുന്നു.

ബന്ധം ബന്ധനമാകുമ്പോള്‍ അത് ഉപേക്ഷിക്കുകയാണ് നല്ലത്. ഒട്ടും പൊരുത്തപ്പെടാന്‍ പറ്റാത്ത ജീവിതമായിരുന്നു. എന്റെയൊരു ക്യാരക്ടര്‍ വെച്ച് ഞാന്‍ ഒരുപാട് ക്ഷമാശീലമുള്ളയാളാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല. ഒത്തിരി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ആളാണ്. എല്ലാം കൂളായി എടുക്കുന്ന എനിക്ക് പോലും അതുമായി മുന്നോട്ട് പോകാന്‍ പറ്റിയില്ല.
രണ്ടാളും കൂടി തീരുമാനിച്ചാണ് നിയമപരമായി ഡിവോഴ്സായത്. പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. പുള്ളിയും നന്നായി ജീവിക്കട്ടേ. നിമിത്തം, വിധി അതിലൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഇത്. ആ വിവാഹ ജീവിത്തതില്‍ അങ്ങനെ ഓര്‍മ്മിക്കാനും മാത്രമുള്ള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പിന്നീട് ഒറ്റയ്ക്കായി പോയെന്ന തോന്നല്‍ പിന്നീട് എന്നെ അലട്ടിയിരുന്നു. ഫാമിലിയും സഹോദരി ശ്രുതിയും സുഹൃത്തുക്കളുമൊക്കെ കട്ട സപ്പോര്‍ട്ടുമായി കൂടെ ഉണ്ടായിരുന്നു.
വയസാംകാലത്ത് എനിക്കാരാണ് കൂട്ട് എന്നൊക്കെ ചിന്തിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. നല്ലൊരു കുടുംബം എന്റെ സ്പനമായിരുന്നു. ഭാര്യയും നല്ലൊരു അമ്മയാവുക എന്നതൊക്കെ സ്വപ്നം കണ്ടിരുന്നു. രണ്ട് വര്‍ഷം ഒറ്റയ്ക്ക് ആയതിന് ശേഷമാണ് രണ്ടാമതും വിവാഹിതയാവുന്നത്. വിവാഹമോചനത്തിന് ശേഷം വീണ്ടും അഭിനയിക്കാന്‍ വന്നിരുന്നു. എങ്കിലും ആ സമയത്തും നല്ലൊരു കുടുംബ ജീവിതം, ഒരു കുഞ്ഞ് എന്നായിരുന്നു മനസ്സില്‍.

രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയായിരുന്നു. നമ്മള്‍ വിശ്വസിക്കുന്നൊരു ശക്തിയുണ്ടല്ലോ, അതുകൊണ്ട് എപ്പോഴും നമ്മള്‍ കുഴിയിലായിരിക്കില്ലെന്ന് ചിന്തിച്ചു. രണ്ടും കല്‍പ്പിച്ചാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. മാട്രിമോണിയലിലൂടെയാണ് റോബിനെ കണ്ടെത്തിയത്.
പുള്ളി ജനിച്ചതും വളര്‍ന്നതുമെല്ലാം ബഹ്റൈനിലാണ്. മലയാളിയാണ്, നാടുമായിട്ട് വലിയ ബന്ധമൊന്നുമില്ലാത്ത ആളാണ്. ഇപ്പോള്‍ പുള്ളിക്ക് അവിടെ മടുത്തു. വേറെ എവിടെയെങ്കിലും പോയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ അഭിനയിക്കുന്നതിലൊന്നും പുള്ളിക്ക് വിരോധമില്ല. ഇനി അഭിനയിക്കുമ്പോള്‍ ഇന്റിമേറ്റ് സീനുകളൊക്കെ വന്നാല്‍ പുള്ളി എങ്ങനെ പ്രതികരിക്കും എന്നറിയില്ല. തട്ടേല്‍ കേറിയാല്‍ മട്ട് മാറുമോ എന്ന് നോക്കാമെന്നും ശ്രീലയ പറയുന്നു.
2021 ജനുവരിയിലാണ് ശ്രീലയയും റോബിനും വിവാഹിതരാവുന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി തൊട്ടടുത്ത വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. മിന്‍സാര എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ജീവിതം ഏറെ ആസ്വദിക്കുന്നതിനെ പറ്റിയും പരിപാടിയില്‍ സംസാരിച്ചിരുന്നു.
കല്യാണം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണിപ്പോള്‍. ശ്രീലയ സീരിയലിലേക്ക് ഉടനെ തിരിച്ച് വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











