പുതിയൊരു സന്തോഷം തുടങ്ങാന്‍ പോകുന്നു; ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി ഷഫ്‌ന, സംശയം ചോദിച്ച് ആരാധകരും

സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് നടി ഷഫ്‌നയും ഭര്‍ത്താവും നടനുമായ സജീനും. പ്ലസ് ടു എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഇരുവരും വൈകാതെ പ്രണയത്തില്‍ ആവുകയായിരുന്നു. രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നുമാണ് വിവാഹം നടന്നത്. ശേഷം ഒത്തിരി അഭിമുഖങ്ങളില്‍ ഭര്‍ത്താവിനെ കുറിച്ച് ഷഫ്‌ന വാചാലയാവാറുണ്ട്.

ഇപ്പോഴിതാ പ്രിയതമനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പുത്തന്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് ഷഫ്‌ന നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റുപിടിച്ചത്. 'മനോഹരമായ ചില കാര്യങ്ങളുടെ തുടക്കമാവുന്നു' എന്നായിരുന്നു ഷഫ്‌ന ചിത്രത്തിന് താഴെ കുറിച്ചത്.

 shafna-sajin

എന്തായിരിക്കും ആ സന്തോഷ വാര്‍ത്തയെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം. ഷഫ്‌നയുടെ പോസ്റ്റിന് താഴെ ഇതേ ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. ആദ്യ ചിത്രം വൈറലായതിന് പിന്നാലെ വീണ്ടും ഭര്‍ത്താവിനൊപ്പമുള്ള മറ്റൊരു ഫോട്ടോ കൂടി ഷഫ്‌ന പങ്കുവെച്ചിരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളിലേക്ക് സെക്കന്‍ഡുകള്‍ കൊണ്ട് പറന്ന് വന്നു എന്നാണ് ഇതിന് ക്യാപ്ഷനായി കൊടുത്തത്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ഷഫ്‌ന പ്ലസ് ടു എന്ന ചിത്രത്തില്‍ നായികയാവുന്നത്. ശേഷം നിരവധി സിനിമകളിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്നിരുന്നു. അതുപോലെ സജിന്‍ ഇപ്പോള്‍ സീരിയല്‍ നായകനാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തനം എന്ന പരമ്പരയിലെ നായകനായ ശിവനെ അവതരിപ്പിക്കുന്നത് സജിനാണ്. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവരാന്‍ സജിന് സാധിച്ചിരുന്നു.

More from Filmibeat

Read more about: shafna ഷഫ്‌ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X