ഇന്നെനിക്ക് അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്; ഇനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രശ്മി സോമന്‍

സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയിട്ട് പിന്നീട് അഭിനയമേ ഉപേക്ഷിച്ച് പോയ നടിയാണ് രശ്മി സോമന്‍. ഇതിനിടയില്‍ നടി വിവാഹിതയാവുകയും ചെയ്തിരുന്നു. രണ്ടാം വരവില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി. കാര്‍ത്തികദീപം എന്ന സീരിയലിലെ അപ്പച്ചി വേഷത്തില്‍ മികവുറ്റ പ്രകടനമായിരുന്നു രശ്മി കാഴ്ച വെച്ചത്.

നിലവില്‍ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ പശ്ചാതാപം തോന്നിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ഇന്നോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഇനിയങ്ങനെ ഉണ്ടാവാതിരിക്കാനാണ് താന്‍ നോക്കുന്നതെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

കുടുംബാംഗാങ്ങള്‍ക്കൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു

ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടങ്ങളില്‍ ഏറെ തുണയായത് ഗുരുവായൂരപ്പന്‍ ആണെന്ന് രശ്മി സോമന്‍ പറയുന്നത്. ഗുരുവായൂരും ഗുരുവായൂരപ്പനും തനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് അഭിനയിക്കാനായി ഞാന്‍ എത്തുന്നത്.

കല്യാണസൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിക്കേണ്ടത് ഞാനായിരുന്നു. അമ്മയ്ക്കും മറ്റഅ കുടുംബാംഗാങ്ങള്‍ക്കൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു. അച്ഛന്‍ ആ സമയം ഗള്‍ഫില്‍ ആയിരുന്നെന്നും നടി പറയുന്നു.

 വീട്ടില്‍ എല്ലാവര്‍ക്കും ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരി ആകണമെന്നാണ് ആഗ്രഹം

വീട്ടില്‍ എല്ലാവര്‍ക്കും ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരി ആകണമെന്നാണ് ആഗ്രഹം. സിനിമയില്‍ നായിക ആകാനുള്ള ചാന്‍സ് വന്നപ്പോഴും വീട്ടിലാര്‍ക്കും ഇഷ്ടമില്ലാതിരുന്നത് കൊണ്ടാണ് നോ പറയേണ്ടി വന്നത്. ഇന്നതിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ജീവിതത്തില്‍ ആകെ പശ്ചാത്തപിക്കുന്നത് ആ തീരുമാനം ഓര്‍ത്ത് മാത്രമാണ്. സിനിമയെ കുറച്ചു കൂടി സീരിയസായി സമീപിക്കേണ്ടേതായിരുന്നു എന്നിപ്പോള്‍ തോന്നാറുണ്ടെന്നും രശ്മി കൂട്ടിച്ചേര്‍ക്കുന്നു.

 ഇടയ്ക്ക് കരിയറില്‍ ബ്രേക്ക് വന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ

ഇടയ്ക്ക് കരിയറില്‍ ബ്രേക്ക് വന്നത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോന്ന ചോദ്യത്തിനും രശ്മി മറുപടി നല്‍കി. 'അതിനെ കുറിച്ചൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ലല്ലോ. കുറച്ച് നാള്‍ വിട്ടു നിന്നപ്പോഴാണ് അഭിനയമാണ് പ്രൊഫെഷന്‍ എന്ന തിരിച്ചറിവ് ഉണ്ടായത്. ഒരു ഹോബിയും പാഷനുമൊക്കെ ആയിട്ടാണ് അന്ന് അഭിനയത്തെ കണ്ടിരുന്നതെങ്കില്‍ ഇന്ന് അതിനെ സീരിയസായി കാണാന്‍ തുടങ്ങി. ഇനി ബ്രേക്കുകളില്ല, നോണ്‍ സ്റ്റോപ്പായി അഭിനയം കൊണ്ട് പോകാനാണ് ആഗ്രഹമെന്ന്', രശ്മി വ്യക്തമാക്കുന്നു.

 ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സ്വാതന്ത്ര്യമാണ്

ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സ്വാതന്ത്ര്യമാണ്. സ്വതന്ത്രയായി ജീവിക്കാന്‍ സാധിച്ചാല്‍ നമ്മള്‍ സന്തോഷവതികള്‍ ആയിരിക്കും. സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് സന്തോഷം ഉണ്ടാകില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും മനസിലാക്കിയത് അതാണ്. പണ്ടൊക്കെ ഞാന്‍ ഒതുങ്ങിയ പ്രകൃതക്കാരി ആയിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഇപ്പോള്‍ ആളുകളോട് അങ്ങോട്ട് കയറി സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി സൂചിപ്പിക്കുന്നു.

  ഒരു പ്രാവിശ്യം സിനിമയില്‍ അഭിനയിച്ചവര്‍ പിന്നെ തിരികെ പോവില്ല

ഒരു പ്രാവിശ്യം സിനിമയില്‍ അഭിനയിച്ചവര്‍ പിന്നെ തിരികെ പോവില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ രശ്മി പറഞ്ഞിരുന്നു. അങ്ങനെയുള്ളവര്‍ അഭിനയം വിട്ട് പോയാലും മടങ്ങി വരിക തന്നെ ചെയ്യും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല.

വിവാഹശേഷം ദുബായിലേക്കാണ് താന്‍ പോയതെന്നും വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹം വീട്ടുകാര്‍ക്കും ഉണ്ടായിരുന്നതായി നടി പറഞ്ഞിരുന്നു. സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചതെങ്കിലും മികച്ച കഥാപാത്രം വന്നത് സീരിയലിലായി പോയെന്നുമാണ് അന്ന് നടി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X