നൂറ് ശതമാനം ഉറപ്പാണ്; ബിഗ് ബോസിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള പുത്തന്‍ റിപ്പോര്‍ട്ട് വൈറലാവുന്നു
വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ടും ബിഗ് ബോസ് രണ്ടാം സീസണ്‍ പകുതി വഴിയില്‍ അവസാനിച്ചത് പ്രേക്ഷകരെ നിരാശയിലാക്കിയിരുന്നു. വിന്നര്‍ ആരായിരിക്കും എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് കൊവിഡ് 19 കാരണം ഷോ നിര്‍ത്തി വച്ചത്. എന്നാല്‍ മൂന്നാമതൊരു സീസണ്‍ കൂടി വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരിപ്പോള്‍. ഓരോ ദിവസവും പുത്തന്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസിന്റെ അവതാരകനാവുന്നത്. പുറത്ത് വിട്ട പ്രൊമോ വീഡിയോകളിലൂടെ ഷോ യെ കുറിച്ച് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പല ചോദ്യത്തിനും താരരാജാവ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ മത്സരാര്‍ഥികളെ കുറിച്ച് മാത്രം യാതൊരു വിവരവുമില്ല. എന്നാല്‍ ഏകദേശം ഉറപ്പായ ചിലരുടെ പേരുകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് എത്തുമെന്നുള്ള പുതിയ വിവരങ്ങളാണ് കഴിഞ്ഞ ദിവസം അവതാരകന്‍ നല്‍കിയത്. ഈ മാസം എത്തുമെന്ന് പറഞ്ഞിരുന്ന ഷോ മാര്‍ച്ച് മാസത്തിലേക്ക് മാറ്റിയതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ എത്തുമെന്നാണ് പുതിയ വിവരം. ഷോ പ്രഖ്യാപിച്ചത് മുതല്‍ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തില്‍ മുന്‍പ് പ്രചരിച്ച ലിസ്റ്റില്‍ പറഞ്ഞ മുഴുവന്‍ താരങ്ങളും അത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

ഇതോടെ ഈ സീസണില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രവചനം തെറ്റാണെന്ന് വ്യക്തമായി. അങ്ങനെ എങ്കില്‍ മത്സരിക്കുന്നവര്‍ ആരൊക്കെയാവും എന്ന കാര്യത്തിന് ആകാംഷ വര്‍ദ്ധിച്ചു. നോബി മര്‍ക്കോസ്, ധന്യ നാഥ്, ആര്‍ ജെ ഫിറോസ് എന്നിവര്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പിലാണ് ആരാധകര്‍. നോബി മറ്റൊരു ഷോ യിലേക്ക് പോകുന്നതായി നടന്‍ ധര്‍മജന്‍ വെളിപ്പെടുത്തിയത് ബിഗ് ബോസിനെ കുറിച്ചാണെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.

വീണ്ടും ഈ ലിസ്റ്റില്‍ പ്രധാനമായും എടുത്ത് പറയുന്ന ചില താരങ്ങള്‍ കൂടിയുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കുറിച്ചാണ് കൂടുതല്‍ വാര്‍ത്തകള്‍ വരുന്നത്. ഇത്തവണ ഭാഗ്യലക്ഷ്മി തീര്‍ച്ചയായും പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതുപോലെ ഡിഫോര്‍ ഡാന്‍സ് ഫെയിം റംസാന്‍, ഗായിക രശ്മി സതീഷ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും എടുത്ത് പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി വ്യക്തമല്ലെങ്കിലും യൂട്യൂബ് ചാനലുകളില്‍ നൂറ് ശതമാനം ഉറപ്പ് പറയുകയാണ്.
Recommended Video

ഇവരെ കൂടാതെ ടിക് ടോകിലുടെ ശ്രദ്ധേയായ ധന്യ രാജന്‍, ഗായിക ആര്യ ദയാല്‍, നടി അഹാന കൃഷ്ണ, സുബി സുരേഷ്, ബോബി ചെമ്മണ്ണൂര്‍, ട്രാന്‍സ് ജെന്‍ഡറും മോഡലുമായ ദീപ്തി കല്യാണി, തുടങ്ങി നിരവധി താരങ്ങളുടെ പേര് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത ആഴ്ച മുതല്‍ ഷോ പ്രേക്ഷകരിലേക്ക് എത്തുന്നതോടെ മാത്രമേ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം വ്യക്തമാവുകയുള്ളു.


Click it and Unblock the Notifications