For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയെ അനുകരിച്ച് സ്വാതി നിത്യാനന്ദ്! കണ്ണെടുക്കാനാവുന്നില്ല ചിത്രങ്ങളില്‍ നിന്നെന്ന് ആരാധകര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ടില്‍ ദേവിവേഷത്തിലെത്തിയ സ്വാതിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് ഭ്രമണത്തിലെത്തിയതോടെയായിരുന്നു. ഹരിതയെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു സ്വാതി. ശരത്തും ഹരിതയും തമ്മിലുള്ള പ്രണയവും വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിലെ നെഗറ്റീവ് ടച്ച് അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു സ്വാതിയുടേത്. ശരത്തും മുകുന്ദനുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഭ്രമണത്തിനായി അണിനിരന്നത്. സ്‌ക്രീനില്‍ ശരത്തിനെ പ്രണയിച്ച സ്വാതി ജീവിതത്തില്‍ പ്രതീഷിനെ കൂടെക്കൂട്ടിയതും ഭ്രമണത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു.

  രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് സ്വാതിയും പ്രതീഷും വിവാഹിതരായത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇവരുടെ രഹസ്യവിവാഹം. തുടക്കത്തില്‍ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരേയും സ്വീകരിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കിയും താരമെത്തിയിരുന്നു. ഭ്രമത്തിന് ശേഷമുള്ള സ്വാതിയുടെ അടുത്ത പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ തന്നെ അടുത്ത സീരിയലുമായി എത്തുമെന്നായിരുന്നു താരം പറഞ്ഞത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പിയായുള്ള മേക്കോവര്‍ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നേരത്തെ നിരവധി താരങ്ങളാണ് കാര്‍ത്തുമ്പിയുടെ ഡയലോഗുകള്‍ പറഞ്ഞെത്തിയത്. തെറ്റുകള്‍ അവഗണിക്കണമെന്ന് പറഞ്ഞായിരുന്നു സ്വാതി കാര്‍ത്തുമ്പി സ്റ്റൈലിലുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ഡ്രസിങ്ങ് സ്‌റ്റൈല്‍ മികച്ചതാണെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

  Swathy

  ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നും ആരാധകര്‍ പറഞ്ഞത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും സ്വാതി തെളിയിച്ചിരുന്നു. സുചിത്രയ്ക്കും റെബേക്കയ്ക്കുമൊപ്പം നൃത്തം ചെയ്തും സ്വാതി എത്തിയിരുന്നു. കോമഡി സ്റ്റാര്‍സിലും സ്റ്റാര്‍ മാജിക്കിലും അതിഥിയായി സ്വാതിയും പങ്കെടുത്തിരുന്നു. വിവാഹ ശേഷം തനിക്ക് ലഭിച്ച കമന്റുകളെക്കുറിച്ച് താരം അന്ന് തുറന്നുപറഞ്ഞിരുന്നു. സീരിയല്‍ മേഖലയിലുള്ളവരും തങ്ങളെ വിമര്‍ശിച്ചിരുന്നു. അവര്‍ക്ക് മുന്നില്‍ ചിരിച്ച മുഖവുമായി നില്‍ക്കുകയായിരുന്നു താനും ഭര്‍ത്താവുമെന്നും സ്വാതി പറഞ്ഞിരുന്നു.

  40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

  അടുത്തിടെ കോമഡി സ്റ്റാര്‍ പരിപാടിയില്‍ സ്വാതിയും അതിഥിയായി പങ്കെടുത്തിരുന്നു. റെബേക്ക സന്തോഷിനും സുചിത്ര നായര്‍ക്കുമൊപ്പമായാണ് സ്വാതിയും എത്തിയത്. മിനിസ്‌ക്രീനിലെ പ്രിയനായികമാരുടെ സംഗമത്തില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഇവര്‍ മൂവരും ഒരുമിച്ച് ഡാന്‍സ് ചെയ്തിരുന്നു. ഡാന്‍സ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പഠനവും അഭിനയവും ഒപ്പം കൊണ്ടുപോവാനുള്ള തീരുമാനത്തിലാണ് താനെന്ന് നേരത്തെ സ്വാതി പറഞ്ഞിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.

  Read more about: serial സീരിയല്‍
  English summary
  Bharamanam heroine Swathy Nithyanand's makeover as Shobana's Karthumbi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X