For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; പേഴ്‌സണല്‍ സ്‌പേസ് കിട്ടാറുണ്ടെന്ന് സ്വാതി നിത്യാനന്ദ്

  |

  കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി സ്വാതി നിത്യാനന്ദും സീരിയല്‍ ക്യാമറമാന്‍ പ്രതീഷ് നെന്മാറയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്വാതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായത് കൊണ്ട് രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്. ശേഷം വീട്ടുകാരുമായി രമ്യതയിലെത്തിയെന്ന് നടി വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു.

  വെള്ള സാരിയിൽ അപ്സരസിനെ പോലെ ഫർനാസ് ഷെട്ടി, നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  വിവാഹശേഷമുള്ള രണ്ടാമത്തെ ഓണത്തിനൊരുങ്ങുകയാണ് സ്വാതി. ഇത്തവണ രണ്ടാളും വര്‍ക്കിന്റെ തിരക്കിലായത് കൊണ്ട് ഓണത്തിന് ഉണ്ടാവുമോ എന്ന കാര്യം സംശയമാണെന്നാണ് നടി പറയുന്നത്. ഒപ്പം വിവാഹശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചുമൊക്കെ മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. വിശദമായി വായിക്കാം...

  കല്യാണം കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ ഓണമാണ്. ആദ്യത്തെ ഓണം പ്രത്യേകിച്ച് വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല. സെക്കന്‍ഡ് ഓണത്തിന് ഇതുവരെ ഒരു പ്ലാനും ഇല്ല. കാരണം രണ്ട് പേരും വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് എവിടെയാണെന്നോ എങ്ങനെ ആയിരിക്കുമെന്നോ അറിയില്ല. ഫ്രീ ആണെങ്കില്‍ രണ്ട് പേരും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയായിരിക്കും. ഞങ്ങള്‍ ഒന്നിച്ചുണ്ടാവുമോ എന്ന കാര്യം ഒട്ടും കണ്‍ഫോംഡ് അല്ല. ഒന്നും പറയാന്‍ പറ്റില്ല നമ്മുടെ ഫീല്‍ഡ് അങ്ങനെയല്ലേ. അറ്റ്‌ലീസ്റ്റ് രണ്ട് ദിവസമെങ്കിലും ഒരുമിച്ച് ഉണ്ടാവാന്‍ വേണ്ടി ഞങ്ങള്‍ ട്രൈ ചെയ്യും.

  ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ്; എന്റേതായ പേഴ്‌സണല്‍ സ്‌പേസ് കിട്ടുന്നുണ്ട്. ഞങ്ങളുടെ റിലേഷന്‍ഷിപ്പിലെ ഏറ്റവും വലിയ പോസിറ്റീവും അതാണ്. ഇപ്പോഴും രണ്ട് പേരും ഇന്‍ജിവ്യൂഡിലായി തന്നെയാണ് നില്‍ക്കുന്നത്. അതിലൊന്നും നിയന്ത്രണങ്ങള്‍ വെക്കാറില്ല. ആ ഡ്രസ് ഇടരുത്, അവിടെ പോകരുത്, അങ്ങനെ അഭിനയിക്കരുത്, ഇങ്ങനെ അഭിനയിക്കരുത്. എന്നിങ്ങനെയുള്ള ഒരു നിയന്ത്രണവും തരുന്ന ഒരാളല്ല. എനിക്ക് എന്റേതായ കംപ്ലീറ്റ് ഫ്രീഡമുണ്ട്. എനിക്ക് ഡിസിഷന്‍ മേക്കിംഗിനുള്ള ഫ്രീഡമൊക്കെ തന്നിട്ടുമുണ്ട്. എന്റെ ഭര്‍ത്താവ് ആയത് കൊണ്ട് എനിക്കെന്ത് കാര്യം വന്നാലും അഭിപ്രായം ചോദിക്കാറുണ്ട്. അതെനിക്ക് സ്വീകരിക്കാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഞാന്‍ എന്റെ വ്യൂ പറയാറുണ്ട്. അതങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാറുണ്ട്.

  കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും വിളിക്കുന്നത് ഈശോ; എല്ലാവരുടേയും ആളെന്ന് ബിനീഷ് ബാസ്റ്റിന്‍

  ക്യാമറമാന്‍ ആയ ഭര്‍ത്താവിനൊപ്പം നായികയായ ഭാര്യയും ഒരുമിച്ച് വര്‍ക്ക് ചെയ്യുമോ എന്ന ചോദ്യത്തിന് അതിന് ചാന്‍സ് കുറവാണെന്നാണ് സ്വാതി പറയുന്നത്. ഞങ്ങള്‍ കൂടുതലും ഒരുമിച്ച് വര്‍ക്ക് ചെയ്യാനുള്ള സിറ്റുവേഷന്‍ ഉണ്ടാകാന്‍ ചാന്‍സേയില്ല. എനിക്ക് അങ്ങനെ ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ ദിവസമൊക്കെ വര്‍ക്ക് ചെയ്യണമെന്നുണ്ട്. നമുക്ക് കുറച്ച് ഫ്രീ ആയിട്ട് നില്‍ക്കണമെങ്കില്‍ രണ്ട് പേരും വര്‍ക്ക് ചെയ്യുന്നതായിരിക്കും നല്ലത്.

  ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് അഞ്ച് വര്‍ഷമാകുന്നു. ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോ യിലൂടെയാണ് ആദ്യം വരുന്നത്. പിന്നീട് ഏഷ്യാനെറ്റില്‍ ചെമ്പട്ട് എന്ന പ്രോജക്ട് ചെയ്തു. അതില്‍ ദേവിയുടെ ക്യാരക്ടര്‍ ആയിരുന്നു. പിന്നെ സൂര്യയില്‍ കെ കെ രാജീവ് സാറിന്റെ ഒരു പ്രോജകട് ചെയ്തു. അയലത്തെ സുന്ദരി, അതില്‍ ഏഴെട്ട് ദിവസം ഉണ്ടായിരുന്നു. ചെമ്പട്ട് വഴി ജോഷി സാറിന്റെ കോളിലൂടെയാണ് ഞാന്‍ ഭ്രമണത്തിലേക്ക് വരുന്നത്. പിന്നെ മഴവില്‍ മനോരമ എന്റെ ഫാമിലിയായി. ഇപ്പോള്‍ മൂന്ന് വര്‍ഷമായി മഴവില്‍ മനോരമയില്‍ തന്നെയാണ്. ഭ്രമണം കഴിഞ്ഞപ്പോള്‍ നാമം ജപിക്കുന്ന വീട് എന്ന സീരിയലില്‍ നായികയായി വന്നു. എന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പ്രോജക്ട് ആണെന്ന് പറയാം.

  നല്ല ഓർമ കുറവ് ഉണ്ട്, കൂനും വന്നിട്ടുണ്ട്, നടൻ ടിപി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശ്

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  ഭര്‍ത്താവ് പ്രതീഷിന്റെ നല്ല ക്വാളിറ്റി ഏതാണെന്നും സ്വാതി പറഞ്ഞിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവു നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ്. വര്‍ക്ക് എന്ന് പറഞ്ഞാല്‍ ജീവനാണ്. ഈ ലോകത്ത് എന്തിനെക്കാളും പ്രതീഷേട്ടന്‍ സ്‌നേഹിക്കുന്നത് വര്‍ക്കിനെയാണ്. ഉദാഹരണമായി ചിലപ്പോള്‍ ഒരു ചെറിയ ഷോട്ട് ഫിലിം ആയിരിക്കും. അതിന് വേണ്ടി പുള്ളിയെ അപ്രോച്ച് ചെയ്ത് കഴിഞ്ഞാല്‍ പുള്ളിക്കാരന്‍ കംപ്ലീറ്റ് ഇമാജിന്‍ ചെയ്ത് രണ്ട് ദിവസം അത് മനസില്‍ തന്നെ ഷൂട്ട് ചെയ്യും. ഭക്ഷണം കഴിക്കുമ്പോഴും ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം എന്നോട് പറയുന്നത് ഇതിനെ കുറിച്ച ്മാത്രമായിരിക്കും.

  English summary
  Bharamanam Serial Fame Swathy Nithyanand About Her Hubby And Love Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X