ഇവനെയാണോ കല്യാണം കഴിച്ചത്? നിന്റെ അച്ഛനൊന്നുമല്ലല്ലോന്ന് സ്വാതി, വിമര്‍ശകന്റെ വായടപ്പിച്ചുള്ള നടിയുടെ മറുപടി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാതി നിത്യാനന്ദ്. ആദ്യ ലോക്ഡൗണ്‍ കാലത്താണ് സ്വാതി വിവാഹിതയാവുന്നത്. സീരിയല്‍ ക്യാമറമാനുമായി ഇഷ്ടത്തിലായിരുന്ന സ്വാതി ആരാധകരെ പോലും അറിയിക്കാതെ രഹസ്യമായിട്ടാണ് വിവാഹിതയായത്. കല്യാണത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടെയാണ് സ്വാതി വിവാഹിതയായെന്ന കാര്യം പോലും പുറംലോകം അറിയുന്നത്. ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്ന താരങ്ങള്‍ ന്യൂയര്‍ ഒരുമിച്ചാണ് ആഘോഷിച്ചത്.

സീരിയലുകളിലെ തിരക്കുകള്‍ കാരണം പല ആഘോഷങ്ങളും താരദമ്പതിമാര്‍ക്ക് നഷ്ടപ്പെടാറുണ്ട്. എന്നാല്‍ ന്യൂയറിന് ഭര്‍ത്താവിന്റെ കൂടെയുള്ള ഫോട്ടോസുമായിട്ടാണ് സ്വാതി എത്തിയത്. ഇരുവരും പ്രണയാതുരമായി ഇരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ഫോട്ടോയുടെ താഴെ ചിലര്‍ വിമര്‍ശനവുമായി വന്നതോടെ അവര്‍ക്കുള്ള ചുട്ടമറുപടി സ്വാതി തന്നെ നല്‍കിയിരിക്കുകയാണ്.

ഇവനെയാണോ കല്യാണം കഴിച്ചതെന്ന് ആരാധകൻ

ന്യൂയര്‍ ആഘോഷങ്ങള്‍ക്കൊപ്പം കൊടൈക്കനലാലില്‍ ടൂര്‍ പോയതിന്റെ ചിത്രങ്ങളും സ്വാതി പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനെ ചുംബിക്കുന്നതടക്കം താരങ്ങളുടെ പ്രണയനിമിഷങ്ങളായിരുന്നു. അതിലൊരു ഫോട്ടോയുടെ താഴെയാണ് വിമര്‍ശനവുമായി ഒരു ആരാധകന്‍ എത്തിയത്. അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത് എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അധികം വൈകാതെ അയാള്‍ക്കുള്ള മറുപടി കൊടുത്ത് സ്വാതി തന്നെ എത്തി.

നിൻ്റെ അച്ഛനല്ലല്ലോ എന്ന് നടിയുടെ മറുപടി

'അതേ ഡോ, നിന്റെ ഫാദര്‍ അല്ലല്ലോ. പിന്നെ എന്തിനാ ഇത്ര സങ്കടം? എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നുമായിരുന്നു സ്വാതിയുടെ മറുപടി. ഇത് കണ്ടതോടെ അയ്യോ, ഞാനത് ചുമ്മ പറഞ്ഞതാണെന്ന് അയാള്‍ ക്ഷമ ചോദിക്കുന്ന രീതിയില്‍ ഉത്തരം പറയുകയും ചെയ്തു. എന്നാല്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ അയാള്‍ക്ക് സമാധാനമായി എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. ആരെ കെട്ടണം എന്നതും ആരുടെ കൂടെ ജീവിക്കണം എന്നുള്ളതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടാന്‍ നില്‍ക്കുന്നത് എന്തിനാണ്് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് സ്വാതിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകര്‍ പങ്കുവെക്കുന്നത്.

ലൊക്കേഷനിൽ നിന്നുണ്ടായ പ്രണയം വിവാഹത്തിലേക്ക്

ഫേസ് ഹണ്ട് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് സീരിയലില്‍ എത്തിയതോടെയാണ് പ്രശസ്തയാവുന്നത്. ആദ്യമേ ഒരു ദേവിയുടെ വേഷം ചെയ്ത നടി ഭ്രമണം സീരിയലിലൂടെയാണ് ജനപ്രീതി നേടുന്നത്. സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിന് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. ഭ്രമണത്തിന്റെ അടക്കം നിരവധി സീരിയലുകളിലെ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Recommended Video

ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം
വിവാഹശേഷവും അഭിനയത്തിലേക്ക്

തുടക്കത്തില്‍ സ്വാതിയുടെ വീട്ടുകാരുടെ എതിര്‍പ്പുള്ളതിനാല്‍ രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് തന്റെ കുടുംബത്തിനൊപ്പം പോയതിനെ കുറിച്ചൊക്കെ മുന്‍പ് സ്വാതി പറഞ്ഞിരുന്നു. രണ്ടാളും ഒരേ പ്രൊഫഷനില്‍ നിന്നുള്ളവര്‍ ആയതിനാല്‍ അഭിനയത്തില്‍ തുടരുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നാണ് സ്വാതി പറഞ്ഞിട്ടുള്ളത്. നിലവില്‍ അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് സ്വാതി. പല സീരിയലുകളുടെയും പിന്നണിയില്‍ ക്യാമറമാനായി പ്രതീഷും വര്‍ക്ക് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X