ഭ്രമണവും കസ്തൂരിമാനും വാനമ്പാടിയും ഒരുമിച്ചപ്പോള്‍! പ്രിയനായികമാരുടെ സെല്‍ഫി ചിത്രം വൈറല്‍
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരമാണ് സ്വാതി നിത്യാനന്ദും സുചിത്രയും റെബേക്ക സന്തോഷും. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്വാതി നിത്യാനന്ദായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചത്. ഭ്രമണമെന്ന പരമ്പരയിലൂടെയായിരുന്നു സ്വാതി ശ്രദ്ധ നേടിയത്. അടുത്തിടെയായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായും താരമെത്തിയിരുന്നു.
ഭ്രമണം സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പ്രതീഷും സ്വാതിയും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞിരുന്നുവെങ്കിലും അത് വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല. പിരിയാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിന് ശേഷമായാണ് ഒരുമിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് രഹസ്യമായി വിവാഹം ചെയ്തത്. ഇരുവീട്ടുകാരും യോജിപ്പിലാണെന്നും ഇപ്പോള്‍ പ്രശ്‌നമില്ലെന്നും പറഞ്ഞും സ്വാതി എത്തിയിരുന്നു. വിവാഹ ശേഷവും സ്വാതി അഭിനയരംഗത്ത് സജീവമാണ്.
ഭ്രമണത്തിന് ശേഷം പുതിയ പരമ്പരയുമായി താനെത്തുമെന്നും അധികം വൈകില്ലെന്നും സ്വാതി പറഞ്ഞിരുന്നു. ചിത്രീകരണം ആരംഭിച്ചുവെന്ന് പറഞ്ഞും ഇടയ്ക്ക് സ്വാതി എത്തിയിരുന്നു. കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്തതിന്റെ ചിത്രമായിരുന്നു സ്വാതി പങ്കുവെച്ചിട്ടുള്ളത്. റെബേക്കയ്ക്കും ഗൗരിക്കും സുചിത്രയ്ക്കുമൊപ്പമുള്ള സ്വാതിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയനായികമാരെയെല്ലാം ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

കുട്ടായെന്ന് വിളിച്ചായിരുന്നു റെബേക്ക സന്തോഷ് എത്തിയത്. സെല്‍ഫി ചിത്രം കിടുക്കിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. നേരത്തെ സ്റ്റാര്‍ മാജിക്കിലും സ്വാതി അതിഥിയായി പങ്കെടുത്തിരുന്നു. മനോഹരമായ ഫോട്ടോയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.


Click it and Unblock the Notifications