For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഹസ്യവിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെല്ലാം മാറിയെന്ന് ഭ്രമണം നായിക! പുതിയ വിശേഷം ഇതാണ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സ്വാതി നിത്യാനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ലോക് ഡൗണ്ഡ സമയത്ത് നടത്തിയ രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കരിയര്‍ ബ്രേക്കായി മാറിയ പരമ്പരയായ ഭ്രമണത്തിന്‍രെ ക്യാമറാമാനായ പ്രതീഷ് നന്ദനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്. മൂന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമായി രഹസ്യ വിവാഹം നടത്തുകയായിരുന്നു ഇരുവരും.

  വിവാഹത്തിന് ശേഷമായി സ്വാതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. വിവാഹ ശേഷം തന്നെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇരുവീട്ടുകാരും സംസാരിച്ച് ധാരണയിലായതോടെ പരാതി പിന്‍വലിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അനന്തപുരിയില്‍ നിന്നും പാലക്കാട് എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് വാചാലയായും സ്വാതി എത്തിയിരുന്നു. താരം പങ്കുവെച്ച വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.

  മേഘ്‌ന രാജിനും ചിരഞ്ജീവിക്കുമൊപ്പം നസ്രിയ നസീം! ആ സന്തോഷനിമിഷങ്ങളുടെ ഓര്‍മ്മയാണ്! ഫോട്ടോ വൈറല്‍!

  ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു സ്വാതി പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ക്കിടയില്‍ കൂടുതല്‍ റൊമാന്റിക്കാണെന്നായിരുന്നു ഒരാളുടെ ചോദ്യം. രണ്ടാളും കണക്കാണെന്ന മറുപടിയായിരുന്നു സ്വാതിയുടേത്. പ്രണയ വിവാഹത്തെക്കുറിച്ചായിരുന്നു വേറൊരാള്‍ ചോദിച്ചത്. മൊത്തത്തില്‍ മനസ്സിലാക്കിയിട്ടുള്ളൊരാളെ വിവാഹം ചെയ്യണം. അത് മനോഹരമാണ്. എപ്പോഴും നമുക്ക് ഓപ്പണായിരിക്കാന്‍ കഴിയുമെന്നായിരുന്നു സ്വാതി അഭിപ്രായപ്പെട്ടത്.

  Swathy Nithyanand
  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  ഭ്രമണം സീരിയലിലെ താരങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഉണ്ടെന്നും വൈകാതെ തന്നെ സര്‍പ്രൈസ് എത്തുമെന്നും താരം പറയുന്നു. നീത മോളായെത്തിയ നന്ദനയുമായി അങ്ങനെ കോണ്ടാക്റ്റില്ല. അച്ഛനായി അഭിനയിച്ച മുകുന്ദനങ്കിളിനെ മിസ്സ് ചെയ്യാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ പ്രശ്‌നങ്ങള്‍ മാറിയോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പ്രശ്‌നങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണെന്നുമായിരുന്നു സ്വാതി പറഞ്ഞത്. മാതാപിതാക്കളുടെ ഫോട്ടോ ചോദിച്ചയാള്‍ക്കായി ചിത്രവും താരം നല്‍കിയിരുന്നു.

  മിയയ്ക്കും പ്രിയതമനുമൊപ്പം! ഫോട്ടോ ഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് ഉണ്ണി! ചിത്രം വൈറലാവുന്നു!

  വിവാഹ ശേഷവും അഭിനയം തുടരുമെന്ന് സ്വാതി പറഞ്ഞിരുന്നു. പഠനവും വിവാഹവും ഒരുമിച്ച് കൊണ്ടുപോവാനുള്ള തീരുമാനമാണ്. പ്രിയതമനുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും സ്വാതി എത്താറുണ്ട്. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായി മാറിയിരുന്നു. പുതിയ പരമ്പരയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്. സീരിയലിന്റരെ ഷൂട്ടിംഗ് തുടങ്ങിയെന്ന് വ്യക്തമാക്കി നേരത്തെ സ്വാതി എത്തിയിരുന്നു.

  Read more about: serial സീരിയല്‍
  English summary
  Bharamanam Serial Heroine Swathy Nithyanad shares latest happiness about her family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X