ലെറ്റ്‌സ് ഡാന്‍സ് വികാര നിര്‍ഭരമായ സെമിഫൈനലിലേയ്ക്ക്
ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വ്യത്യസ്തമായ ദൂരദര്‍ശനിലെ ലെറ്റ്‌സ് ഡാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ആവേശം ആയ പോരാട്ടത്തിന് ഒടുവില്‍ സെമിഫൈനല്‍ എത്തി നില്‍ക്കുക ആണ്. മത്സരാര്‍ഥികളുടെയും വിധികര്‍ത്താക്കളുടെയും നെഞ്ചിടിപ്പ് കൂടി. വികാര നിര്‍ഭരമായ രംഗത്തിന് ലെറ്റ്‌സ് ഡാന്‍സ് വേദി സാക്ഷി ആകാന്‍ ഒരുങ്ങുക ആണ്. അഞ്ച് താര ജോഡികള്‍ ആണ് സെമിഫൈനലില്‍ മാറ്റുരയ്ക്കുക.
വികാര നിര്‍ഭരമായ രംഗങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ക്ലോസപ് ലെറ്റ്‌സ് ഡാന്‍സിന്റെ എപ്പിസോഡുകള്‍ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ നെഞ്ചിലേറ്റിയത്. മത്സരാര്‍ഥികളുടെ യഥാര്‍ഥ ജീവിതത്തിലേക്കു ക്യാമറ കണ്ണുകള്‍ നീണ്ടപ്പോള്‍ കാണികളും വിധികര്‍ത്താക്കളും ഒന്നുപോലെ കണ്ണീരണിഞ്ഞു. ഹൃദയത്തെ തൊട്ട നിരവധി രംഗങ്ങളിലൂടെയാണ് ലെറ്റ്‌സ് ഡാന്‍സ് സെമിയിലെത്തി നില്‍ക്കുന്നത്.

ദൂരദര്‍ശനിലെ ഏറ്റവും പോപ്പുലറായ ക്ലോസപ് ഭാരത് കി ഷാന്‍ ലെറ്റ്‌സ് ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പുതുമ നിറഞ്ഞ ഒരു പരിപാടിയായിരുന്നു. പ്രേക്ഷക ലക്ഷങ്ങള്‍ ഉള്ള ഒരു റിയാലിറ്റി ഷോ കൂടി ആയിരുന്നു ലെറ്റ്‌സ് ഡാന്‍സ്. ഡാന്‍സറും കൊറിയോഗ്രാഫറുമായ സന്ദീപ് സുപാര്‍ക്കറും പോണി വര്‍മ്മയുമായിരുന്നു ജഡ്ജിങ് പാനലില്‍ ശ്രദ്ധയമായത്. പ്രകാശ് രാജിന്റെ ഭാര്യകൂടിയായ പോണിയുടെ സാന്നിധ്യം ഡാന്‍സിനും അപ്പുറം രസകരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഓരോ ദിവസവും പുതുമയാര്‍ന്ന റൗണ്ടുകളും ആയാണ് ലെറ്റ്‌സ് ഡാന്‍സ് പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് എത്തിയത്. ഇനി വിധി എഴുത്തില്‍ ആര് വിജയം കരസ്ഥമാക്കും എന്ന് കണ്ടറിയാം. ആകാംക്ഷയോടെ ആണ് ആരാധകര്‍ ലെറ്റ്‌സ് ഡാന്‍സ് സെമി ഫൈനലിനെ കാണുന്നത്.


Click it and Unblock the Notifications











