»   » നന്ദനല്ല ശരത്താണ് കൊടുംഭീകരന്‍! ഭാര്യയിലെ യഥാര്‍ത്ഥ ഭീകരന്റെ മേക്കോവര്‍ ചിത്രം വൈറലാവുന്നു!

നന്ദനല്ല ശരത്താണ് കൊടുംഭീകരന്‍! ഭാര്യയിലെ യഥാര്‍ത്ഥ ഭീകരന്റെ മേക്കോവര്‍ ചിത്രം വൈറലാവുന്നു!

By Nimisha V
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഭാര്യ. സ്ത്രീധനമെന്ന പരമ്പര അവസാനിച്ചതിന് പിന്നാലെയായാണ് ഭാര്യ തുടങ്ങിയത്. വികെ ഗിരീഷ് കുമാറും മനു സുധാകരനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പരമ്പര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മൃദുല വിജയ്, സാജന്‍ സൂര്യ, അരുണ്‍ ജി രാഘവന്‍, റോണ്‍സണ്‍ വിന്‍സന്റ്, എലീന പടിക്കല്‍, ദേവി ചന്ദന തുടങ്ങിയ താരങ്ങളാണ് ഈ പരമ്പരയില്‍ അഭിനയിക്കുന്നത്. മികച്ച സ്വീകാര്യതയുമായി ഈ പരമ്പര മുന്നേറുകയാണ്. പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ലൊക്കേഷന്‍ ചിത്രങ്ങളും ഡബ്‌സ്മാഷുമൊക്കെയായി ഇവര്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

    ടൊവിനോയോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ആരാധകന് അനുസിത്താര നല്‍കിയ മരണമാസ്സ് മറുപടി! കിടുക്കി!

    ശരത്ത് എന്ന നായകനായാണ് അരുണ്‍ ജി രാഘവനെത്തിയത്. മൂന്ന് ഭാര്യമാരെ കൃത്യമായി മാനേജ് ചെയ്യുന്ന കഥാപാത്രമായാണ് താരമെത്തിയത്. താരത്തിന്റെ കഥാപാത്രത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. വില്ലത്തരമാണെങ്കില്‍ക്കൂടിയും മികച്ച പിന്തുണയായിരുന്നു അരുണിന് ലഭിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പ്രയത്‌നമാണ് ഈ താരം നടത്തിയത്. ഇടയ്ക്ക് പഞ്ചാബിലെ സര്‍ദാര്‍ജിയായും താരം എത്തിയിരുന്നു. കുശാഗ്രബുദ്ധിയോടെ മുന്നേറുന്ന ശരത്തിനെ കുരുക്കാനായി ഭാര്യമാരും മറ്റുള്ളവരുമൊക്കെ രംഗത്തെത്തിയിരുന്നു. മരണത്തിലേക്കായിരുന്നു ഇവര്‍ ശരത്തിനെ പറഞ്ഞയച്ചത്. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച സ്ഥലത്തുനിന്നും വീണ്ടും ഉയിര്‍ത്തെണീറ്റിരിക്കുകയാണ് ഈ കഥാപാത്രം.

    Arun Ragahv

    സ്ത്രീവേഷവും പുതിയ പേരുമൊക്കെയായാണ് ഇത്തവണ ശരത്ത് എത്തിയത്. യാമിനി എന്ന സ്ത്രീ കഥാപാത്രമായും താരം എത്തുന്നുണ്ട്. ഇതാദ്യമായാണ് പരമ്പരയ്ക്ക് വേണ്ടി താരം സ്ത്രീവേഷത്തിലെത്തിയത്. യാമിനിയായി മാറുന്നതിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പുതിയ ഗെറ്റപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഭാര്യയിലെ കൊടും ഭീകരന്‍ നന്ദനാണെന്നായിരുന്നു പലരും കരുതിയത്. ജിമ്മിലെ വര്‍ക്കൗട്ട് കണ്ടായിരുന്നു റോണ്‍സണിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. ന്നൊല്‍ മേക്കോവറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് അരുണ്‍ രാഘവ്.

    English summary
    Arun Raghav makeover pic getting viral

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more