വിവാഹ വാർഷികത്തിൽ പുതിയ വിശേഷം പങ്കുവെച്ച് റോൺസൺ വിൻസന്റ്, ഓരോ നിമിഷവും ആസ്വദിക്കുന്നു...

മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസന്റ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാലത്തിനോടൊപ്പം തന്നെ തെലങ്കുലും മുഖം കാണിച്ചിരുന്നു.

പുതിയ ലുക്കിൽ താരപുത്രൻ ചിത്രം കാണാം

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റോൺസൺ വിൻസന്റും നീരജയും വിവാഹിതരാകുന്നത്. ഫെബ്രുവരി 2 നായിരുന്നു വിവാഹം നടക്കുന്നത്. ഇപ്പോഴിത ഒന്നാം വിവാഹ വാർഷകത്തിൽ പുതിയൊരു സന്തോഷ പങ്കുവെയ്ക്കുകയാണ് നടൻ. ഒന്നാം വിവാഹ വാർഷികം ഇവരെ സംബന്ധിച്ച് അൽപം സ്പെഷ്യലാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

പുതിയ വീട്

പുതിയ വീട്ടിലാണ് നടൻ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. അതിമനോഹരമായിട്ടാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈറ്റ് തീമിലാണ് വീടൊരുക്കിയത്. വീടിന്റെ അകംപുറം ചുവരുകൾ മാത്രമല്ല, ഫർണിച്ചർ, കർട്ടൻ തുടങ്ങി ബാത്റൂം ക്ളീനിങ് ബ്രഷ് വരെ വൈറ്റ് തീമിലാണ്. വിൻസൻസ് എന്നാണ് വീടിന്റെ പേര്. ചോറ്റാനിക്കരയ്ക്കടുത്താണ് പുതിയ വീട്

പണി നീണ്ടു പോയി

കഴിഞ്ഞ വർഷം മെയിൽ പണി പൂർത്തിയാക്കി താമസം മാറാൻ ഇരുന്നപ്പോളാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികൾ എല്ലാം ലോക്കായി. വീടിന്റെ ഫിനിഷിങ് പണികൾ ഇടയ്ക്ക് വെച്ച് നിന്നു, പിന്നെ 10 മാസം കഴിഞ്ഞ് ഈ ഫെബ്രുവരിയിലാണ വീട് പാലുകാച്ചുന്നത്.

ഏഴാമത്തെ  വീട്

നടന്റെ ഏഴാമത്തെ വീടാണിത്. ‌ അഭിനയത്തോടൊപ്പം ബിസിനസ്സിനോടും തനിക്ക് താൽപര്യമുണ്ട്. അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും നോക്കിനടത്തുന്നു. ഞാൻ അത്യാവശ്യം ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് എന്നിവയും ചെയ്യാറുണ്ട്. വീടുകൾ വയ്ക്കുക, കുറച്ചുകാലം താമസിക്കുക, വിൽക്കുക. ഈയൊരു പ്രക്രിയയാണ് ഞാൻ ഇതുവരെ പിന്തുടർന്നത്. ഞങ്ങൾ നിർമിക്കുന്നത് വ്യത്യസ്തമായ തീം ഉള്ള വീടുകളാണ്. ഞങ്ങൾ തന്നെ അതിന്റെ ആദ്യ ഉപഭോക്താക്കളാകും. എന്നിട്ട് വിൽക്കും. ഇതാണ് രീതി. സിനിമാതറവാട്ടിൽ ജനിച്ചേ വളർന്ന റോൺസൺ പഠനത്തിന് ശേഷമാണ് അഭിനയത്തിൽ ഇറങ്ങിയത്.

ഓരോ നിമിഷവും ആഘോഷമാക്കുന്നു

വീട് മാറി താമസിക്കുന്നത് കൊണ്ട് റോൺസണിന് വീടിനോട് അധികം സെന്റിമെൻസില്ല. എന്നാൽ ഭാര്യ ഡോക്ടർ നീരജയ്ക്ക് വീടിനോട് അടുപ്പം കൂടുതലാണെന്നും റോൺസൺ പറയുന്നു.അവൾ ഇത്രയും കാലം ഒരേ വീട്ടിലാണ് ജനിച്ചു വളർന്നത്. അതുകൊണ്ട് വീടിനോട് സെന്റിമെന്റ്സ് ഉള്ള കൂട്ടത്തിലാണ്. എന്തായാലും പത്തുമാസത്തോളം വൈകി കാത്തിരുന്ന് കിട്ടിയ പുതിയ വീട്ടിലെ നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നും നടൻ പറയുന്നു.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

ചിത്രം, ഇൻസ്റ്റഗ്രാം

Read more about: tv cinema serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X