ഭാര്യ സീരിയല്‍ അവസാനിക്കുന്നു! രോഹിണി ഇനി ആര്‍ക്കൊപ്പം? ക്ലൈമാക്‌സിലാണ് ട്വിസ്റ്റ്! വീഡിയോ കാണൂ!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയായ ഭാര്യ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ശനി, ഞായര്‍ ദിനങ്ങളിലായി ഒരു മണിക്കൂര്‍ സമയത്താണ് പരമ്പര സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരം പങ്കുവെച്ച് അണിയറപ്രവര്‍ത്തകരെത്തിയിരുന്നു. വൃന്ദാവനമെന്ന വീടും അതിലെ അംഗങ്ങളേയും ചുറ്റിപ്പറ്റിയായിരുന്നു കഥ നീങ്ങിയത്. പ്രവചനാതീതമായ ട്വിസ്റ്റുകളും പരമ്പരയിലുണ്ടായിരുന്നു. ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പരമ്പരയിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയിരുന്നു.

മൃദുല വിജയ്, അരുണ്‍ ജി രാഘവന്‍, രാജേഷ് ഹെബ്ബാര്‍, സാജന്‍ സൂര്യ, സൗപര്‍ണ്ണിക സുഭാഷ്, എലീന പടിക്കല്‍, റോണ്‍സണ്‍ വിന്‍സെന്റ്, ലിന്റു തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നത്. 2016 മേയ് 16നായിരുന്നു പരമ്പര തുടങ്ങിയത്. തുടക്കത്തിലെ സമയമായിരുന്നില്ല പിന്നീട്. ഇടയ്ക്ക് സമയക്രമമൊക്കെ മാറ്റിയിരുന്നുവെങ്കിലും മികച്ച പിന്തുണ തന്നെയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തെലുങ്കിലും പരമ്പര ഒരുക്കിയിരുന്നു.

Bharya

നാളുകള്‍ക്ക് ശേഷം ഭാര്യയും അവസാനിക്കുന്നുവെന്നറിഞ്ഞതിന് പിന്നാലെ തന്നെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. പരസ്പരത്തിലെ പോലെ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലായിരിക്കില്ല ക്ലൈമാക്‌സെന്ന വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സംഭവബഹുലമായ ക്ലൈമാക്‌സാണെന്നും രോഹിണി ഇനി ആര്‍ക്കൊപ്പമായിരിക്കുമെന്ന ചോദ്യവുമായാണ് പ്രമോ എത്തിയിട്ടുള്ളത്. പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X