ഭാര്യയിലെ ഭീകരന്‍മാര്‍ ഒരുമിച്ചെത്തിയപ്പോള്‍! ഇവരിലാരാണ് വില്ലന്‍! തീരുമാനം നിങ്ങള്‍ക്ക്! കാണൂ!
ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരമ്പരയാണ് ഭാര്യ. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ സീരിയല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഇതിനോടകം തന്നെ അഞ്ഞൂറ് എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. സീരിയലിലെ താരങ്ങള്‍ക്ക് മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ നിന്നും താരങ്ങളെല്ലാം ഇടവേളയെടുത്ത് റസ്റ്റോറന്റില്‍ പോയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായിരുന്നു. താരങ്ങളെല്ലാം ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
നേരത്തെ ബൈക്ക് ഉയര്‍ത്തി റോണ്‍സന്‍ വിന്‍സന്റ് ശ്രദ്ധ നേടിയിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് രാജേഷ് ജബ്ബാറും എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മൃദുല വിജയ്, രാജേഷ് ജബ്ബാര്‍, സാജന്‍ സൂര്യ തുടങ്ങിയ താരങ്ങളെത്തിയത്. തങ്ങള്‍ നല്ല ഭക്ഷണപ്രേമിയാണെന്നും കിട്ടുന്ന ഇടവേളകളിലെല്ലാം ഒരുമിച്ച് പുറത്തേക്ക് പോവാറുണ്ടെന്നും ഇവര്‍ പറയുന്നു. താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിയായ ടമാര്‍ പടാറിലും മൃദുല വിജയ് എത്താറുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താന്‍ മിടുക്കിയാണെന്ന് താരം തെളിയിച്ചിരുന്നു.

തലസ്ഥാന നഗരിയിലെ പുതിയ റസ്റ്റോറന്റിലെത്തിയ താരങ്ങളെക്കണ്ട് ആരാധകരും അമ്പരന്നിരുന്നു.ക്യാമറയ്ക്ക് മുന്നില്‍ പ്രിയപ്പെട്ട താരങ്ങള്‍ കഥാപാത്രമായി മാറുന്നതും അല്ലാതെയുള്ളപ്പോള്‍ എത്ര സിംപിളാമെന്നുമായിരുന്നു പലരും പറഞ്ഞത്. അവതരിപ്പിക്കുന്ന കഥാപാത്രം നെഗറ്റീവാണെങ്കില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചും താരങ്ങള്‍ക്ക് കൃത്യമായി അറിയാം. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായതിനാലാണ് ചിലപ്പോഴൊക്കെ ഇവര്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാധകര്‍ക്ക് ഇതേക്കുറിച്ച് അറിയാമെങ്കിലും പലപ്പോഴും പ്രതികരണം അങ്ങനെയാവാറില്ല.


Click it and Unblock the Notifications











