ഭാര്യയിലെ നന്ദന്‍ ഇത്ര ഭീകരനാണോ.. ഇതുപോലെ ബൈക്കെടുത്ത് പൊക്കാന്‍ ആര്‍ക്ക് കഴിയും?
ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളിലൊന്നാണ് ഭാര്യ. ഭാര്യയിലെ കഥാപാത്രങ്ങളോരോന്നും കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതരുമാണ്. സീരിയലില്‍ നിങ്ങള്‍ കാണുന്നതിന് നേരെ വിപരീതമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ ഈ താരങ്ങള്‍ എന്നതിന് തെളിവായി ഇപ്പോള്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. നയനയുടെ ഭര്‍ത്താവ് നന്ദന്‍ പുഷ്പം പോലെയല്ലേ ബൈക്ക് എടുത്ത് പൊക്കുന്നത്.
മറ്റ് സീരിയല്‍ നായകന്മാര്‍ക്ക് ഒരു വെല്ലുവിളി എന്നോണമാണ് റോന്‍സണ്‍ വിന്‍സന്റും അലീന പടിക്കലും ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. നന്ദനെ അവതരിപ്പിയ്ക്കുന്ന റോന്‍സണ്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്കാണ്. അങ്ങനെയുള്ള ആള്‍ക്ക് ഒരു ബൈക്ക് എടുത്ത് പൊക്കുക എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു പൂ പറിക്കുന്നത് പോലെ ഈസിയായ സംഗതി ആയിരിക്കുമല്ലോ..

അത് തന്നെയാണ് കാര്യം. അത്രവലിയ മസിലൊന്നും പിടിക്കാതെയാണ് നന്ദന്‍ ഒരു ബൈക്ക് എടുത്ത് പൊന്തിക്കുന്നത്. ഒന്നും രണ്ടും തവണയല്ല. പത്ത് തവണ ബൈക്ക് എടുത്ത് പൊക്കുന്നുണ്ട്. ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ജിമ്മില്‍ ചെലവഴിക്കുന്ന റോന്‍സണിന്റെ ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഏത് സീരിയല്‍ താരത്തിനാണ് ധൈര്യമുള്ളത്..?
മോഡലിങ് രംഗത്ത് നിന്ന് സീരിയല്‍ അഭിനയത്തിലേക്ക് കടന്ന റോന്‍സണ്‍ സമീപകാലത്ത് 'ഹും ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' ചാലഞ്ച് കേരളത്തിലെത്തിച്ചിരുന്നു. രാജേഷ് ഹെബ്ബാര്‍, വിവേക് ഗോപന്‍, ദേവി ചന്ദന തുടങ്ങിയ സീരിയല്‍ താരങ്ങള്‍ റോന്‍സണിന്റെ വെല്ലുവിളി സ്വീകരിച്ചിരുന്നു.


Click it and Unblock the Notifications











