For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണിക്കുന്നത് പട്ടിഷോ!! പേളി മാത്രമല്ല ചങ്ക് ചങ്ങാതിയും തള്ളി പറഞ്ഞു, ഷിയാസിനെതിരെ വിമർശനം ഉയരുന്നു

  |

  ബിഗ് ബോസ് മലയാളം അതിന്റെ വിജയകരമായ യാത്ര തുടങ്ങിട്ട് 48 ദിവസം പിന്നിടുകയാണ്. ചിരിയും കളിയും ചെറിയ ചെറിയ വഴക്കും അടിപിടിയുമായും ചേർന്നതായിരുന്നു ഈ 48 ദിവസം . ഇനി പകുതിയോളം ദിവസമാത്രമായിരിക്കും മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാവുക. ദിവസങ്ങൾ പിന്നിടുന്തോറും ലാലേട്ടൻ പറയുന്നതു പോലെ ചെറിയകളികളില്ല വലിയ കളികൾ മാത്രം എന്ന രീതിയിലാണ് മത്സരാർഥികളുടെ പെരുമാറ്റം.

  ബിക്കിനിയിൽ സെക്സി ലുക്കിൽ സാറാ ഖാൻ!! ശിക്ഷയ്ക്ക് ഒരുങ്ങിക്കോളൂ, നടിയ്ക്ക് നേരെ ഭീഷണി

  വ്യത്യസ്ത സ്വഭാവക്കാരായ 6 മത്സരാർഥികളായിരുന്നു ബിഗ് ബോസ് ഹൗസിൽ ആദ്യം എത്തിയത്. പിന്നീട് കൊഴിഞ്ഞു പോക്കുകൾക്കൊടുവിൽ 10 പേരായി ശേഷിക്കുകയാണ്. പരസ്പരം അറിയാവുന്ന ആളുകളാണ് മത്സരത്തിനായി എത്തിയതെങ്കിലും കളിയുടെ കാര്യത്തിൽ സൗഹൃദമോ പരിചയമോ ഇവർ കാര്യമാകകുന്നില്ല. ബിഗ് ബോസിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു ഷിയാസും ബഷീറും. ഇവർ തമ്മിൽ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായിരിക്കുകയാണ്. ഇത്തവണത്തെ വിഷയം അരിസ്റ്റോ സുരേഷാണ്....

  അലൻസിയാറിന്റെ കൈത്തോക്ക്!! തകർപ്പൻ സിനിമ ഡയലോഗുമായി ലാലേട്ടൻ, ഇതൊക്കെ എപ്പോ എവിടെ....!!

   അൽപം ഓവറാണ്

  അൽപം ഓവറാണ്

  പേളിയുടെ കാര്യത്തിൽ അരിസ്റ്റോ സുരേഷ് അൽപം ഓവറാണെന്ന് ബഷീർ പറഞ്ഞു. കൂടാതെ പേളിയുടെ കാര്യത്തിൽ സുരേഷ് അമിതമായി ഇടപെടുന്നുവെന്നും ബഷീർ അനൂപിനോടെ പറഞ്ഞു. ഇതേ വിഷയത്തിൽ തന്നെ അനൂപും രഞ്ജിനിയും അർച്ചനയും തമ്മിൽ ചർച്ച നടത്തിയിരുന്നു.

   സുരേഷ് പോകുന്നത് നല്ലത്

  സുരേഷ് പോകുന്നത് നല്ലത്

  അതേസമയം സുരേഷ് പോകുന്നതാണ് നല്ലതെന്ന് അർച്ചന പറഞ്ഞു. കാരണം അദ്ദേഹം പേളിയോട് അത്രത്തോളം അടുപ്പം കാണിക്കുന്നുണ്ട്. പേളിയാണ് ആദ്യം പോകുന്നതെങ്കിൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ലെന്നും എങ്ങനെ പെരുമാറുമെന്നു പോലും അറിയില്ലെന്ന് അർച്ചന കൂട്ടിച്ചേർത്തു. വിഷയം കൂടുതൽ സംഘീർണ്ണമാകുകയാണെന്ന് സാബു പറഞ്ഞു.

   പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ട്

  പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ട്

  സുരേഷേട്ടനെ പറഞ്ഞു മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് പേളി പറഞ്ഞു. ശ്രീനീഷിനോടും അതിഥിയോടുമായിരുന്നു പേളി ഇക്കാര്യം പറഞ്ഞത്. പേളി പറഞ്ഞത് ശരിയാണെന്ന് അതിഥിയു പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഷിയാസ് പറഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചെന്നും പേളി കൂട്ടിച്ചേർത്തുയ ഈ സമയം ഇവരുടെ അടുത്തേയ്ക്ക് സുരേഷ് എത്തുകയായിരുന്നു.

  തുടരാൻ വയ്യെന്ന് അനൂപ്

  തുടരാൻ വയ്യെന്ന് അനൂപ്

  എന്നാൽ തനിയ്ക്ക് ഇനിയും ഷോയിൽ തുടരാൻ വയ്യെന്ന് അനൂപ് പറ‍ഞ്ഞു. തനിയ്ക്ക് സുഖമില്ലെന്നും ഇനിയും ഇവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാണ്. റേഷനിൽ ഇതുവരെ ആഹാരം കഴിച്ചിട്ടില്ലെന്നും റേഷൻ കാർഡ് പോലുമില്ലാത്ത ഫാമിലിയാണ് തന്റേതെന്നും അനൂപ് പറഞ്ഞു. എന്നാൽ അനൂപിനെ സാബുവും ബഷീറും ചേർന്ന് പരിഹസിക്കുകയായിരുന്നു. എല്ലാവരും പോകമെന്നാണോ ആഗ്രഹിക്കുന്നത്. സുരേഷേട്ടന്റെ പ്രേതം നിങ്ങളിൽ പിടിച്ചോ എന്നും സാബു അനൂപിനോട് ചോദിക്കുന്നുണ്ട്.

   ഷിയാസിനെ കൊട്ട് കൊടുത്ത് ബഷീർ

  ഷിയാസിനെ കൊട്ട് കൊടുത്ത് ബഷീർ

  കഴിഞ്ഞ രണ്ടു ദിവസമായി ഷിയാസ് എല്ലാവരോടും കട്ടയ്ക്ക് നിൽക്കുകയാണ്. ആദ്യം പേളിയോടാണെങ്കിൽ ഇപ്പോൾ ബഷീറിനോടൊപ്പമാണ്. ബഷീർ പറയാത്ത് കാര്യങ്ങൾ പറഞ്ഞുവെന്ന് ആരോപിച്ചാരുന്നു ഇവരുടെ വഴക്ക്. നിന്റെ സ്വഭാവം കയ്യിൽവെച്ചാൽ മതിയെന്നും അത് എന്നോടു വേണ്ടെന്നും ബഷീർ പറഞ്ഞു. വിട്ടു കൊടുക്കാൻ ഷിയാസും തയ്യാറായില്ല. തന്റെ സ്വഭാവം വീട്ടിൽ കാണിച്ചാൽമതിയെന്നായിരുന്നു ഷിയാസ് തുരിച്ചടിച്ചു. ഷിയാസിന്റേത് പട്ടി ഷോയാണെന്നും പെണ്ണുകളോട് കളിച്ചാൽ മതിയെന്നും ബഷീർ പറഞ്ഞു. പിന്നീട് കുടുംബാംഗങ്ങൾ ഇവരെ ശാന്തരാക്കി.

  English summary
  bhasheer slams shiyas in biggboss malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X