മുടിയന് മുന്നറിയിപ്പുമായി ലച്ചു! 88 ന്റെ പണിയുമായി ഭാസിയുടെ വരവ്! ആശങ്കയോടെ നീലുവും ശിവയും!
ബാലുവിന്റെ എല്ലാമെല്ലാമായ സുഹൃത്തായ ഭാസി വീണ്ടും എത്തിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷമുള്ള വരവിനെക്കുറിച്ചോര്‍ത്ത് പരിഭ്രാന്തരായിരിക്കുകയാണ് കുടുംബത്തിലെ ഓരോരുത്തരും. ഭാസി വരുമ്പോഴൊക്കെ പല പൊല്ലാപ്പുകളും ഇവരെത്തേടിയെത്താറുണ്ട്. അതിനാല്‍ത്തന്നെ ഇനിയെന്തൊക്കെയായിരിക്കും സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. എഴുത്തുകാരന്‍ കൂടിയായ സുരേഷ് ബാബുവാണ് ഭാസിയായി എത്തുന്നത്. ഉപ്പും മുളകിലെ തന്നെ അഭിനേതാക്കളിലൊരാളായ രമയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. ഭാസി ഇതുവരെ എവിടെയായിരുന്നുവെന്നും ഇപ്പോഴത്തെ വരവിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ചുമൊക്കെയാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
മീനാക്ഷിക്കൊപ്പം സ്‌കൂട്ടിയില്‍ വരികയായിരുന്നു മുടിയന്‍, ഇവര്‍ക്കിടയിലേക്കാണ് ഭാസി എടുത്തുചാടിയത്. ആരാണ് ഈി കുട്ടിയെന്നായിരുന്നു ആദ്യത്തെ ചോദ്യം. വിഷ്ണുവിന്റെ വിസിറ്റിംഗ് കാര്‍ഡും ഭാസി ചോദിച്ച് വാങ്ങിയിരുന്നു. ഇതേക്കുറിച്ചറിഞ്ഞ ലച്ചുവാണ് ചേട്ടന് എട്ടിന്‍രെ പണി വരാനിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തത്. ലച്ചുവിന്റെ വാക്കുകളെ നീലുവും ശരിവെച്ചിരുന്നു. ഒരാളുടെ നാശം കാണാന്‍ വേണ്ടി മാത്രം നടക്കുന്നയാളാണ് ഭാസിയെന്നായിരുന്നു നീലു പറഞ്ഞത്.

ഇതിനിടയിലാണ് ഭാസി മുടിയനോട് 5000 രൂപയ്ക്ക് ചോദിച്ചത്. എല്ലാംകൂടി ചേര്‍ത്ത് തരാമെന്നും ഭാസി പറഞ്ഞിരുന്നു. അമ്മയും ലച്ചുവും പറഞ്ഞതെല്ലാം ഓര്‍ത്ത് ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ് മുടിയന്‍. ഇതിനിടയിലാണ് സുരേന്ദ്രന്‍ ചിറ്റപ്പനും എത്തിയത്. നീ ചെവിയില്‍ നുള്ളിക്കോയെന്നും അവന്‍ കാരണം നിന്റെ പണി പോവുമെന്നും ചിറ്റപ്പന്‍ പറഞ്ഞതോടെ മുടിയന്റെ മനസമാധാനം തന്നെ നഷ്ടമായിരിക്കുകയാണ്. ഇതിനിടയില്‍ സുരേന്ദ്രനേയും ശിവയേയും കണ്ട ഭാസി കുട കൊണ്ടട് മുഖം തിരിച്ച് പോവുകയും ചെയ്യുന്നുണ്ട്. ഭാസിയുടെ ഇത്തവണത്തെ വരവിന് പിന്നിലെ കാരണമെന്തായിരിക്കും? പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications