ഉപ്പും മുളകിലെയും പാറുക്കുട്ടി എവിടെ പോയി! പുതിയ പ്രമോയില്‍ വീട്ടിലേക്ക് വരുന്നത് മറ്റൊരാള്‍, വീഡിയോ
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ക്കൊപ്പം സീരിയലുകളുടെ ഷൂട്ടിങും നിര്‍ത്തി വെച്ചിരുന്നു. ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പരമ്പരകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമാ ഷൂട്ടിങ്ങിനെക്കാള്‍ ആളുകള്‍ കുറവ് മതി എന്നുള്ളത് സീരിയലുകള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ പല സീരിയലുകളും സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഉപ്പും മുളകും ജൂണ്‍ എട്ട് മുതലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടി ഇല്ലെന്നുള്ളതാണ് ഇപ്പോള്‍ ആരാധകരെ നിരാശയിലാക്കിയത്. അതിനൊപ്പം മറ്റ് ചിലര്‍ കൂടി ഉപ്പും മുളകിലേക്കും എത്തിയിട്ടുണ്ടെന്നും പുതിയ പ്രമോയിലൂടെ കാണിക്കുന്നു.

തുടക്കം മുതല്‍ ഉപ്പും മുളകും വലിയ വിജയമാണെങ്കിലും പാറുക്കുട്ടി വന്നതിന് ശേഷമുള്ള എപ്പിസോഡുകള്‍ക്ക് ലഭിച്ചത് വലിയ ജനപ്രീതിയായിരുന്നു. കുടുംബത്തിലെ ഇളയകുട്ടിയായി നാല് മാസം പ്രായമുള്ളപ്പോഴാണ് ബേബി അമേയ പരമ്പരയിലേക്ക് എത്തുന്നത്. പാറുക്കുട്ടി എന്ന് വിളിക്കുന്ന കുഞ്ഞ് താരം ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തന്നെ പരമ്പരയിലെ പുത്തന്‍ ഡയലോഗുകള്‍ പറയുന്ന പാറുവിനെ കാണാന്‍ വേണ്ടിയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നതും.

നിര്‍ത്തിവെച്ചിരുന്ന പരമ്പര ജൂണ്‍ എട്ട് മുതല്‍ വീണ്ടും സംപ്രേക്ഷണം ചെയ്ത് തുടങ്ങി. എന്നാല്‍ ബാലുവിനും നീലുവിനുമൊപ്പം മുടിയനും കേശുവും ശിവാനിയും മാത്രമേ പാറമട വീട്ടിലുള്ളു. ലോക്ഡൗണ്‍ ആയതോടെ വീട്ടിലേക്ക് പോയ പാറുക്കുട്ടി ഉടനെ തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കൊറോണ പ്രചരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമുള്ളവരും പുറത്തിറങ്ങാന്‍ പാടില്ലെന്നതിനാല്‍ പാറുക്കുട്ടി ഉടനെ വരുമെന്ന കാര്യം വ്യക്തമല്ല. അതേ സമയം പാറുക്കുട്ടി എപ്പോള്‍ തിരികെ വരുമെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസമാണ് പാറുക്കുട്ടിയ്ക്ക് ഒരു അനിയന്‍ പിറക്കുന്നത്. കുഞ്ഞനിയന്‍ വന്നപ്പോള്‍ ആശുപത്രിയില്‍ പോയി കണ്ട താരത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഓച്ചിറ ആണ് പാറുക്കുട്ടിയുടെ സ്വദേശം. അച്ഛന്‍ അനില്‍ കുമാര്‍ ഓച്ചിറയില്‍ പച്ചക്കറി കട നടത്തുകയാണ്. പാറുവിനെ ലൊക്കേഷനിലും മറ്റും എത്തിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കുടുംബം എറണാകുളത്തേക്ക് താമസം മാറ്റാനുള്ള ആലോചനയിലാണെന്നാണ് അറിയുന്നത്.

പാറു വരുന്നതിനൊപ്പം ജൂഹി റുസ്തഗിയെ കൂടി കൊണ്ട് വരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഉപ്പും മുളകും കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന താരമാണ് ജൂഹി. ആയിരം എപ്പിസോഡ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ജൂഹി പരമ്പരയില്‍ നിന്നും പുറത്ത് പോവുന്നത്. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന കാര്യം കൂടി നടി പറഞ്ഞിരുന്നു. എങ്കിലും ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളില്‍ ലെച്ചുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിറയുകയാണ്.

ഇതിനിടെ ഉപ്പും മുളകിന്റെയും പുതിയ പ്രമോ പുറത്ത് വന്നിരിക്കുകയാണ്. ബാലു ചില ചുറ്റികളികളുമായി നടക്കുകയാണ്. കൂട്ടിന് ഭാസിയും ഉണ്ട്. ഏറെ കാലമായി ഭായി കാണാറില്ലായിരുന്നു. ഇത്തവണ മോഹന്‍ലാലിന്റെ ചില ഹിറ്റ് ഡയലോഗുകള്‍ പറഞ്ഞ് കൊണ്ടാണ് ഇരുവരും പുതിയ പ്രമോ വന്നിരിക്കുന്നത്. നീലു അറിയാതെ ചുറ്റക്കളി നടത്തുന്ന ബാലുവിനെയും സംശയകരമായി നോക്കുന്ന നീലുവിനെയും പ്രമോയില്‍ കാണിക്കുന്നു. ഈ ചുറ്റിക്കളി ഒരു കയ്യാങ്കളി ആകുമെന്ന കാര്യത്തില്‍ സംശയമില്ല.
രസകരമായ കാര്യം.


Click it and Unblock the Notifications