ഉപ്പും മുളകില്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഭാസിയുടെ വരവ്! വിടാതെ കേശുവും ശിവാനിയും! വീഡിയോ വൈറല്‍

By Midhun Raj

കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ഇപ്പോഴും സംപ്രേക്ഷണം തുടരുന്ന പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ വരാറുളള പരമ്പരയുടെ എല്ലാ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ഉപ്പും മുളകും തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ബാലുവിന്റെയും കുടുംബത്തിന്റെയും കളിചിരികളും തമാശകളുമാണ് പരമ്പരയില്‍ എപ്പോഴും ശ്രദ്ധേയമാവാറുളളത്.

സ്വഭാവികമായ അഭിനയത്തിലൂടെയായിരുന്നു ഉപ്പും മുളകിലെ താരങ്ങളെല്ലാം തന്നെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നത്. ഉപ്പും മുളകിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു,. പരമ്പരയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ എപ്പിസോഡില്‍ ഭാസിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് കാണിക്കുന്നത്.

ഉപ്പും മുളകിലെ ഭാസി

ഉപ്പും മുളകിലെ ഭാസി

ഉപ്പും മുളകില്‍ ഭാസി എന്ന കഥാപാത്രത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകാറുണ്ട്. ഇടയ്ക്കിടെയുളള വരവും മുങ്ങല്‍ സ്വഭാവവും ഉളളയാളാണ് ഭാസി. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ശേഷമായിരിക്കും പുളളിക്കാരന്‍ പെട്ടെന്ന് സ്ഥലം വിടുക. ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡില്‍ ഭാസി എത്തുന്നുണ്ട്. പാറമട വീട്ടിലേക്ക് പുതിയ പ്രശ്‌നങ്ങളുമായിട്ടാണ് ഭാസി എത്തുന്നത്. വീട്ടിലുളള അപ്പൂപ്പന്‍ എപ്പോള്‍ പോവുമെന്നാണ് ഭാസിക്ക് അറയേണ്ടത്.

അപ്പൂപ്പനും ഭാസിയും തമ്മില്‍

അപ്പൂപ്പനും ഭാസിയും തമ്മില്‍

മൊത്തത്തില്‍ ഒരു പരുങ്ങലും വെപ്രാളവുമൊക്കെയായാണ് ഇത്തവണ പാറമട വീട്ടിലേക്ക് ഭാസി എത്തിയിരുന്നത്. അപ്പൂപ്പനും ഭാസിയും തമ്മില്‍ എന്തോ പ്രശ്‌നമുണ്ട്. ഭാസിയുണ്ടാക്കുന്ന പ്രശ്‌നങ്ങളും അതേക്കുറിച്ച് അപ്പൂപ്പന്‍ അനേഷിക്കാന്‍ ശ്രമിക്കുന്നതിനു പിന്നാലെ കാരണവുമൊക്കെയാണ് പുതിയ എപ്പിസോഡില്‍ പറയുന്നത്. ഭാസിയുടെ കളളത്തരം കണ്ടുപിടിക്കാനായി കേശുവും ശിവാനിയും ശ്രമിക്കുന്നുമുണ്ട്.

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍

ബാലു പുതിയ എപ്പിസോഡില്‍ എത്തുന്നില്ലെങ്കിലും നീലും കേശുവും ശിവാനിയുമെല്ലാം എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ബാലു വന്നിരുന്നില്ല. ഉപ്പും മുളകിന്റെതായി പുറത്തുവിട്ട പുതിയ പ്രൊമോയിലാണ് ഭാസിയും അപ്പൂപ്പനും തമ്മിലുളള വഴക്ക് കാണിക്കുന്നത്. രസകരമായ ഒരു എപ്പിസോഡ് തന്നെയായിരിക്കും ഇത്തവണയും എന്ന സൂചന നല്‍കികൊണ്ടാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

850തിലധികം എപ്പിസോഡുകള്‍

850തിലധികം എപ്പിസോഡുകള്‍

അതേസമയം 850തിലധികം എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് ഉപ്പും മുളകും ഇപ്പോഴും ചാനലില്‍ തുടരുന്നത്. ഇതിനിടെ പരമ്പരയിലെ താരങ്ങള്‍ സിനിമകളിലും അഭിനയിച്ചിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന രീതിയിലുളള അവതരണംകൊണ്ടായിരുന്നു ഉപ്പും മുളകിനും ഇത്രത്തോളം സ്വീകാര്യത ലഭിച്ചിരുന്നത്. ഉപ്പും മുളകില്‍ കുഞ്ഞാവയുടെ സാന്നിദ്ധ്യവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കുഞ്ഞാവയുടെ രസികന്‍ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്.

പുതിയ സംവിധായകന്റെ വരവോടെ

പുതിയ സംവിധായകന്റെ വരവോടെ

ഉപ്പും മുളകും പരമ്പര പുതിയ സംവിധായകന്റെ വരവോടെ ഒന്നൂ കൂടി ഉഷാറായിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുളള മികച്ച എപ്പിസോഡുകളായിരുന്നു സംവിധായകന്‍ ഒരുക്കാറുണ്ടായിരുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പരമ്പരയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍ എത്തിയതോടെ പരിപാടിക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു.

വീഡിയോ കാണൂ

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X