സാന്ത്വനം; ഹരി ശിവന് പഠിക്കുകയാണോ, തമ്പിയുടെ സ്നേഹം ബാലന് പണിയാകും, ഭാസ്കരന്റെ വരവ് വെറുതെയല്ല...

റേറ്റിംങ്ങിൽ ആദ്യ സ്ഥാനം നേടി സംഭവ ബഹുലമായി സാന്ത്വനം മുന്നോട്ട് പോവുകയാണ്. സീരിയൽ ആരംഭിച്ചപ്പോൾ തന്നെ റേറ്റിങ്ങിൽ മികച്ച സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. പാണ്ഡ്യാസ്റ്റോഴ്സിനും മലയാളത്തിൽ ഏറെ ആരാധകരുണ്ട് . സാധാരണ ജനങ്ങൾക്ക് മനസിലാവുന്ന രീതിയിലാണ് സീരിയൽ സഞ്ചരിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ രഹസ്യവും. നിലവിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് സീരിയൽ. തുടക്കം മുതൽ തന്നെ കുടുംബവിളക്കുമായി ശക്തമായ മത്സരം പ്രകടമായിരുന്നു. റേറ്റിംഗിൽ വളരെ ചെറിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സാന്ത്വനത്തിന്റെ കഥാഗതിയിലെ മാറ്റം സീരിയലിനെ ടിആർപിയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. പ്രേക്ഷകരെ ബോറടിപ്പിക്കാതെ സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്. മലയാളത്തിൽ മാത്രമല്ല തെലുങ്ക് , കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ റിമേക്ക് ചെയ്തിട്ടുണ്ട്. എല്ലാഭാഷകളിലും മികച്ച സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

കുടുംബവിളക്ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജീൻ. അച്ചു സുഗന്ധ് ഗിരിജ പ്രേമൻ, രക്ഷരാജ് , ഗോപിക അനിൽ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ താരങ്ങൾക്കും തുല്യ പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ശിവാഞ്ജല ജോഡിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ റൊമാൻസും ഫൈറ്റുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇവരിൽ മാത്രം കഥ ഒതുത്തി നിർത്താതെ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു.

ഹരിയും  അപ്പുവും

ശിവാഞ്ജലിയെ പോലെ ഹരി-അപ്പു കോമ്പോയ്ക്കും അപ്പുവിനും കണ്ണനും ഏട്ടത്തിക്കും എട്ടനുമെല്ലാം ആരാധകരുണ്ട്. ഇവരുടെ പേരിലും നിരവധി ഫാൻസ് പേജുകളുണ്ട്. അവൽപം നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണ് രക്ഷ രാജിന്റേത്. എന്നാൽ രക്ഷയുടെ കഥാപാത്രമായ അപ്പുവിനും നിരവധി ആരാധകരുണ്ട്. തുടക്കത്തിൽ ഹരിയും അപർണ്ണയും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല പ്രതികരണമാണ് ഇവർക്ക് ലഭിക്കുന്നത്. സീരിയലിന്റെ കഥാഗതി മാരുന്നത് ഇവരുടെ കഥാപാത്രത്തിലൂടെയാണ്. അപ്പുവുമായുള്ള ഹരിയുടെ കല്യാണം കഴിഞ്ഞതോടെയാണ് സീരിയൽ മാറുന്നത്.

തമ്പിയുടെ പദ്ധതി

മകൾ അമ്മയാവാൻ തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞതോടെ തമ്പി പിണക്കം മറന്ന് അപ്പുവിനേയും ഹരിയേയും സ്വീകരിച്ചിരിക്കുകയാണ്. മകളെ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ഹരിയെ ബാലനിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമവും ഇയാൾ തുടങ്ങിയിട്ടുണ്ട് . മരുമകന് ബുള്ളറ്റും മാലയും മോതിരവും ചെയിനുമൊക്കെ വാങ്ങി കൊടുത്ത് രാജശേഖരൻ തമ്പിയുടെ മരുമകൻ ആക്കിരിക്കുകയാണ്. എന്നാൽ ഹരിയ്ക്ക് ഇതൊന്നും പിടിച്ചിട്ടില്ല. അപ്പുവിന്റെ സന്തോഷത്തിന് വേണ്ടി ഇതെല്ലാം സ്വീകരിക്കുകയായിരിന്നു. എന്നാൽ തമ്പിയുടെ ഈ പദ്ധതികളൊന്നും ഹരിയുടെ അടുത്ത് വില പോകില്ല.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
പുതിയ എപ്പിസോഡ്

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോയാണ്. തമ്പിയുടെ സമ്മാനങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ അപ്പു ഹരിയോട് ചൂടാവുകയാണ്. അപ്പുവിന് ഉഗ്രൻ മറുപടി കൊടുക്കുകയാണ് ഹരി. ''താൻ സാന്ത്വനം തറവാട്ടിലെ കൃഷ്ണകുട്ടിയുടെ മകനാണെന്നും എന്റെ ഏട്ടൻ കൃഷ്ണ സ്റ്റോഴ്സിലെ ബാലകൃഷ്ണൻ ആണെന്നും എനിക്ക് എന്നും അങ്ങനെയാകാൻ മാത്രമേ പറ്റുള്ളൂ. ശിവൻ പറയുന്നത് പോലെ ഇതാണ് ഹരികൃഷ്ണൻ ഇങ്ങനെയാണ് ഹരികൃഷ്ണനെന്നും അപ്പുവിനോട് പറഞ്ഞു. ഇതിന് ശേഷം ഇങ്ങനെ ഉറക്കെ ബഹളം വയ്ക്കരുതെന്നും കുട്ടി കേൾക്കുമെന്നും ദേവിയും അഞ്ജുവും അപ്പുവിനോട് പറയുന്നു. കുഞ്ഞിനെ കുറിച്ച് സംസാരിക്കുന്നതിനിടെ വീട്ടിൽ നിന്ന് ചെക്കപ്പിന് കൊണ്ടു പോകാൻ മമ്മി വരുന്നതിന കുറിച്ച് അപർണ്ണ ദേവിയോടും അഞ്ജുവിനോടും പറയുന്നു. എന്നാൽ ഇത് ദേവിയക്ക് അത്ര പിടിച്ചിട്ടില്ല. തമ്പിയുടെ കാര്യസ്ഥൻ ഭാസ്കരൻ ബാലനെ കാണാൻ എത്തുകയാണ്. തമ്പിയുടെ മനസിലിരുപ്പ് അറിയുന്നതോടെ പുതിയ പ്രശ്നങ്ങൾ സാന്ത്വനം കുടുംബത്തിൽ തുടങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X