നിറകണ്ണുകളോടെ പുണ്യയെ ചേര്‍ത്തുപിടിച്ച് ഭാവന! ഇടറുന്ന ശബ്ദത്തില്‍ ആ അനുഭവം പറഞ്ഞു! പ്രമോ വൈറല്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഭാവന വിവാഹത്തോടെയാണ് മലയാള സിനിമയില്‍ നിന്നും അകന്നത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. റോമിയോ എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാരും പിന്തുണയ്ക്കുകയായിരുന്നുവെന്ന് ഭാവന പറഞ്ഞിരുന്നു. ഇതുപോലൊരു മോനെ കിട്ടണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നതായും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് വ്യക്തമാക്കിയ താരം കന്നഡയില്‍ സജീവമാണ്.

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാണ് അത്തരത്തിലൊരു വരവെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ചാലോചിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് താരത്തെ കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ ഡാന്‍സ് പരിപാടിയിലായിരുന്നു താരം അതിഥിയായി പങ്കെടുത്തത്. ഇപ്പോഴിതാ സരിഗമപയിലേക്ക് എത്തിയിരിക്കുകയാണ് താരം. സരിഗമപയുടെ പുതിയ എപ്പിസോഡിലാണ് ഭാവന പങ്കെടുക്കുന്നത്.

തന്റെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ചും ഭാവന തുറന്നുപറഞ്ഞിരുന്നു. ഒരു മത്സരാര്‍ത്ഥിയെ കാണാനുള്ള വരവാണ് തന്റേതെന്നായിരുന്നു ഭാവന പറഞ്ഞത്. പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും താരം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് പുണ്യ കരയുമ്പോള്‍ ആശ്വസിപ്പിക്കാനായി ഭാവനയും വേദിയിലേക്ക് എത്തിയിരുന്നു. എന്താണ് സംഭവമെന്നാണ് ആരാധകരുടെ ചോദ്യം. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പുണ്യയുടെ സംസാരം കേട്ട് ഭാവന മാത്രമല്ല മറ്റുള്ളവരും കരയുന്നുണ്ട്. നമ്മള്‍ ജീവിച്ചുകാണിച്ചുകൊടുക്കുകല്ലാതെ വേറൊന്നും..എന്ന് പറഞ്ഞ് താരം വികാരധീനയാവുകയായിരുന്നു. പുണ്യ പറഞ്ഞ ആര്‍ക്കും അറിയാത്ത ആ സങ്കടം എന്താണെന്നുള്ള ചോദ്യങ്ങളും ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ചിരിച്ചുല്ലസിച്ച് സന്തോഷത്തോടെയെത്തുന്ന ഭാവനയും വികാരധീനയായതെന്തിന് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

വിവാഹത്തോടെ ഭാവനയും അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. എന്നാല്‍ താന്‍ വീട്ടിലിരിക്കുന്നതിനോട് നവീന് യോജിപ്പില്ലെന്നും അഭിനയം തുടരാനായി നിര്‍ദേശിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം ഇടയ്ക്ക് പ്രിയതമനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.

മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇടയ്ക്ക് പൊതുവേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി ഭാവന എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സരിഗമപ റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയിരിക്കുകയാണ് ഭാവന. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications