twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവനയുടെ തുറന്നുപറച്ചിലില്‍ വിങ്ങലോടെ വേദി! പുണ്യയെ ചേര്‍ത്തുപിടിച്ച് താരം! വീഡിയോ വൈറല്‍!

    |

    നമ്മളെന്ന സിനിമയിലൂടെയാണ് ഭാവന അരങ്ങേറിയത്. പരിമളമെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഈ താരം. കണ്ണാടിക്ക് മുന്നില്‍ വെച്ചുള്ള അഭിനയത്തെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. കമലായിരുന്നു ഈ അഭിനേത്രിയെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാവനയെത്തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. സഹനടിയില്‍ നിന്നും നായികയിലേക്കുയര്‍ന്നപ്പോഴും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ഭാവന അന്യഭാഷയിലേക്ക് പ്രവേശിച്ചത്.

    കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു നവീനെ പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ശേഷവും പഴയത് പോലെ സിനിമകളുമായി താനെത്തുമെന്ന് ഭാവന പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പര്യമില്ല. വിവാഹ ശേഷം അഭിനയിച്ച ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ചാനല്‍ പരിപാടികളിലേക്ക് താരം എത്താറുണ്ട്. അടുത്തിടെ സരിഗമപയിലേക്ക് ഭാവന എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ മുഴുവന്‍ വീഡിയോയുമെത്തിയത്.

    പുണ്യയുടെ പാട്ട്

    നെഞ്ചുക്കുളേ എന്ന ഗാനവുമായാണ് പുണ്യ എത്തിയത്. നിറഞ്ഞ കൈയ്യടിയായിരുന്നു വിധികര്‍ത്താക്കളും സദസ്സും പുണ്യയ്ക്ക് നല്‍കിയത്. സദസ്സിലിരുന്ന ഭാവന പുണ്യയ്ക്കരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചിരുന്നു. പുണ്യയുടെ ഒരു റൈറ്റപ്പ് കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് പരിപാടിയില്‍ വരാനും പുണ്യയെ കാണാനും തോന്നിയതെന്ന് ഭാവന പറഞ്ഞിരുന്നു. കുറച്ചു സമയം പുണ്യയ്‌ക്കൊപ്പം ചെലവഴിക്കണമെന്നാഗ്രഹിച്ചാണ് ഭാവന എത്തിയത്. ഭാവന പറഞ്ഞപ്പോഴാണ് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമൊക്കെ പുണ്യയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്.

    അച്ഛനെ നഷ്ടമായി

    പുണ്യ പ്രദീപെന്നാണ് പേര്, അച്ഛന്‍ വികാഷ് കൃഷ്ണ. അതെന്താണ് അങ്ങനെ എന്ന് നിങ്ങളെല്ലാവരും വിചരിക്കുന്നുണ്ടാവും. പ്രദീപ് എന്ന വ്യക്തി 2002 ല്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. അതിന് ശേഷം അച്ഛന്റെ വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കി. അതിന് ശേഷം താനും അമ്മയും ചേച്ചിയും അമ്മയുടെ വീട്ടിലേക്ക് പോയി. കുറച്ച് കാലം അവിടെ നി്ന്നപ്പോള്‍ അവിടേയും ബാധ്യത പോലെയായി. പുറത്താക്കുമെന്ന് അവരും പറഞ്ഞു. തങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണ്ണവും പൈസയുമൊക്കെ സ്വരൂപിച്ച് കുഞ്ഞുവീടുണ്ടാക്കി. ജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളക്കുറിച്ചുള്ള പുണ്യയുടെ തുറന്നുപറച്ചിലില്‍ എല്ലാവരും കരയുകയായിരുന്നു.

    പാട്ട് പഠിച്ചത്

    വീട്ടിനടുത്തുള്ള ഒരു ചേച്ചി പാട്ട് പഠിക്കുന്നുണ്ടായിരുന്നു. താന്‍ അത്യാവശ്യം പാടുമെന്ന് ആ ചേച്ചിക്ക് അറിയാമായിരുന്നു. ആ സാര്‍ വരുമ്പോള്‍ തന്നേയും അവിടെ ഇരുത്തും. അങ്ങനെയാണ് ആദ്യമായി താന്‍ പഠിച്ചത്. ആ ചേച്ചി വേറെ സ്ഥലത്ത് പഠിക്കാന്‍ പോയപ്പോള്‍ അത് നിന്നു. തന്നെ സംഗീതം പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പാട്ട് കേള്‍ക്കാനുള്ള സൗകര്യമില്ലായിരുന്നു. വള വിറ്റിട്ടാണ് അമ്മ അത് വാങ്ങിച്ച് തന്നത്.

    കണ്ണീരോടെ ഭാവന

    എന്താണ് പറയേണ്ടതെന്നറിയില്ല. 3 വര്‍ഷം മുന്‍പാണ് എനിക്ക് അച്ഛനെ നഷ്ടമായത്. ആ ഒരു ഫീല്‍ ശരിക്കും മനസ്സിലാവും. നമുക്കെല്ലാവര്‍ക്കും കുറേ സ്ട്രഗിള്‍സ് വരും, മുന്നോട്ട് പോവുക. അതിനെ അതിജീവിച്ചേ മതിയൂ. ജീവിച്ച് കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല. ആകെ ഒരു ജീവിതമേയുള്ളൂ. സന്തോഷത്തോടെ ജീവിക്കുക. ഇടറുന്ന ശബ്ദത്തിലായിരുന്നു ഭാവന ഇത് പറഞ്ഞത്. സുജാതയുള്‍പ്പടെയുള്ളവരുടെ കണ്ണുനിറഞ്ഞിരിക്കുകയായിരുന്നു.

    എല്ലായിടത്തും കൊണ്ടുപോവും

    ഇവിടത്തെ പുണ്യമാണ് പുണ്യ. അവള്‍ നല്ലൊരു സിംഗറായി വരും. അത് കാണാനാവും. അതിനിടയിലാണ് അച്ഛന്റെ പിന്തുണയെക്കുറിച്ച് പുണ്യ തുറന്നുപറഞ്ഞത്. അമ്മയെ രണ്ടാംവിവാഹത്തിനായി നിര്‍ബന്ധിച്ചത് താനും ചേച്ചിയുമാണ്. അച്ഛന്‍ നന്നായി പിന്തുണയ്ക്കുന്നുണ്ട്. എല്ലായിടത്തും കൊണ്ടുപോവാറുണ്ട്. പുണ്യയ്ക്ക് ഓള്‍ ദി ബെസ്റ്റ് പറഞ്ഞായിരുന്നു ഭാവന വേദിവിട്ടത്.

    Read more about: bhavana ഭാവന
    English summary
    Bhavana's emotional speech in Sa Re Ga Ma Pa.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X