സീരിയല്‍ അല്ലായിരുന്നു ലക്ഷ്യം; പുതിയ സന്തോഷം പങ്കുവെച്ച് ഭ്രമണം സീരിയല്‍ താരം നന്ദന ആനന്ദ്

മലയാള മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിരവധി താരങ്ങളുണ്ട്. ആദ്യ സീരിയലുകളിലൂടെ തന്നെ ശ്രദ്ധ കൈവരിക്കുന്ന ഇവരില്‍ പലരും പിന്നീടും സീരിയലുകളില്‍ തന്നെ നിറഞ്ഞ് നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഭ്രമണം സീരിയലിലെ നിതയായി വന്ന നടി നന്ദന ആനന്ദ് സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ്.

മാരത്തോണ്‍ എന്ന ചിത്രത്തിലാണ് നന്ദന അഭിനയിച്ചിരിക്കുന്നത്. ചെമ്പട്ട്, ഭ്രമണം എന്നിങ്ങനെ രണ്ട് സീരിയലില്‍ അഭിനയിച്ചപ്പോഴെക്കും നന്ദന പ്രശസ്തിയിലെത്തിയിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യം സീരിയല്‍ അല്ലെന്നും സിനിമ ആയിരുന്നുവെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുകയാണിപ്പോള്‍.

വിശേഷങ്ങളുമായി നന്ദന

കുടുംബത്തോടൊപ്പം ഞാനും ഡല്‍ഹിയില്‍ സെറ്റില്‍ഡാണ്. അച്ഛനും അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. ഏഴ് വര്‍ഷമായി ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സീരിയലിലേക്ക് ഓഡിഷന്‍ വഴി അവസരം കിട്ടുന്നത്. ഭ്രമണം സീരിയലിലെ പ്രകടനത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു. ഭ്രമണം കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് എക്‌സാം ആയി. അപ്പോളാണ് അഭിനയത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്തത്. പിന്നെ സീരിയല്‍ വിട്ട് സിനിമയിലേക്ക് വരാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ പട്ടാമ്പിയില്‍ ബിരുദ വിദ്യാര്‍ഥിയാണ്.

വിശേഷങ്ങളുമായി നന്ദന

ഇതുവരെ രണ്ട് മലയാളം സീരിയലുകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിലെ ചെമ്പട്ടും, മഴവില്‍ മനോരമയിലെ ഭ്രമണവും. ഇത് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം ഞാന്‍ ഒരു ബ്രേക്കെടുത്തു. സിനിമയിലേക്കുള്ള എന്‍ട്രിക്ക് വേണ്ടിയാണ് ആ ബ്രേക്ക്. എല്ലാവരും ഒരുപടി മുകളിലേക്കാണല്ലോ ആഗ്രഹിക്കുന്നത്. അതുപോലെ ഞാനും എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. അതിനിടെയാണ് മാരത്തോണ്‍ സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷന് പോവുന്നതും സിനിമയിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.

വിശേഷങ്ങളുമായി നന്ദന

പാലക്കാട് മനയിലായിരുന്നു ഓഡിഷന്‍. ഒരു സീന്‍ അഭിനയിക്കാനാണ് അവിടുന്ന് പറഞ്ഞത്. കാമുകനെ നോക്കി കണ്ണുകള്‍ കൊണ്ട് എക്‌സ്പ്രഷന്‍ ഇടുന്നൊരു സീനായിരുന്നു. അത് ചെയ്തതോടെയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ശിവ ഹരിഹരനാണ് ചിത്രത്തിലെ നായകന്‍. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്നതിനാല്‍ മലയാളം ചെറിയ രീതിയില്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഡബ്ബിങ് ചെയ്യേണ്ടി വന്നിട്ടില്ല.

വിശേഷങ്ങളുമായി നന്ദന

ഭ്രമണത്തിലെ നീത എന്ന എന്റെ കഥാപാത്രം നല്ലതായിരുന്നു. നല്ലൊരു കുട്ടിയായും ആല്‍ക്കഹോളിക്ക് ആയും കാമുകിയായിട്ടുമൊക്കെ പല പല തലങ്ങളിലുള്ള കഥാപാത്രമായിരുന്നു. പരമ്പരയുടെ തുടക്കത്തിലെ നെഗറ്റീവ് ഇമേജില്‍ നിന്ന് ഒടുവില്‍ നല്ല കുട്ടി ഇമേജിലേക്ക് വന്നപ്പോഴാണ് പ്രേക്ഷകരില്‍ പലരും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു സീരിയലില്‍ ഇത്രയധികം തലങ്ങളുള്ള ക്യാരക്ടര്‍ ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അതിലൂടെ നല്ല രീതിയില്‍ ഒരു എക്‌സപോഷറാണ് ലഭിച്ചത്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
വിശേഷങ്ങളുമായി നന്ദന

ഭ്രമണം പരമ്പരയ്ക്ക ശേഷം നിരവധി ഓഫറുകള്‍ എനിക്ക് വന്നിരുന്നു. സീരിയല്‍ ചെയ്താല്‍ സിനിമ കിട്ടില്ലെന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. സീരിയലില്‍ നിന്നും മാറിയെന്ന് കരുതി കുറ്റബോധം ഒന്നും തോന്നുന്നില്ല. അമ്മയും അച്ഛനും ഇടയ്‌ക്കൊക്കെ പറയും, മലയാളം അല്ലെങ്കില്‍ തമിഴ് എങ്കിലും ചെയ്യൂ എന്ന്. അച്ഛന്‍ എനിക്കു വേണ്ടി ജോലി കളഞ്ഞ ആളാണ്. എന്റെ കരിയറിന് വേണ്ടി അദ്ദേഹം അത്രയും ത്യാഗം ചെയ്തു. അതിനാല്‍ നല്ലൊരു കരിയറിലെത്തി എനിക്കത് തിരിച്ച് കൊടുക്കണമെന്നുണ്ട്. അടുത്തതായി ഒരു സിനിമയില്‍ അഭിനയിക്കാനുള്ള സംസാരം നടക്കുകയാണെന്നും നന്ദന പറയുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X