വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യയാത്ര! ഭ്രമണം സീരിയലിലെ സ്വാതിയുടെയും ഭര്‍ത്താവിന്റെയും ചിത്രം

മിനിസ്‌ക്രീന്‍ നായികമാരുടെ വിവാഹവാര്‍ത്തകളായിരുന്നു ഈ ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം കേട്ടിരുന്നത്. ഇപ്പോള്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന പല സീരിയലുകളിലെയും നായികമാര്‍ കുടുംബജീവിതത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ഭ്രമണം സീരിയലിലെ നടി സ്വാതി നിത്യാനന്ദ് കൂടി ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് സ്വാതിയും സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന പ്രതീഷ് നെന്മാറയുമായിട്ടുള്ള വിവാഹം നടക്കുന്നത്.

അധികം ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെയും പ്രതീഷിന്റെയും വിവാഹം നടന്നത്. ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയായിരുന്നു വിവാഹം. നെയ്യാറ്റിന്‍കര ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഇരു കുടുംബങ്ങളുടെ പിന്തുണയോടെ അല്ലായിരുന്നു വിവാഹമെന്നും പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെങ്കിലും തന്റെ വീട്ടുകാര്‍ക്ക് അല്‍പം അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് നടി തന്നെ പറഞ്ഞിരുന്നു.

swathy-nithyanand

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

എന്നാല്‍ അവരുടെ പിണക്കമെല്ലാം മാറിയെന്നും ഇപ്പോള്‍ നല്ല അടുപ്പത്തിലാണെന്നും കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാവേ സ്വാതി വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ ഫോട്ടോ ചോദിച്ചവര്‍ക്ക് അതും നടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാതി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോസുമാണ് വൈറലാവുന്നത്.

പാലക്കാടേക്ക് പോകുന്ന വഴിയാണ്. കേരളത്തിന്റെ കളപ്പുരയാണ്. എനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പോസ്റ്റിന് താഴെ സ്വാതി കുറിച്ചിരിക്കുന്നത്. അതിനൊപ്പം ഫോട്ടോസും വീഡിയോയും എടുക്കുന്നതിന് വേണ്ടിയാണ് മാസ്‌ക് താഴ്ത്തി വെച്ചിരിക്കുന്നതെന്ന് കൂടി സ്വാതി സൂചിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രതീഷും സ്വാതിയും മാത്രം കാറിലായിരുന്നു പാലക്കാടേക്ക് യാത്ര പുറപ്പെട്ടത്. കാറിനുള്ളില്‍ നിന്നും ഡ്രൈവ് ചെയ്യുന്നതും പ്രതീഷ് എടുത്തതുമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

swathy-nithyanand

അതേ സമയം ഇരുവരുടെയും ഹണിമൂണ്‍ ആഘോഷമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹം ലോക്ഡൗണ്‍ സമയത്ത് ആയതിനാല്‍ ആര്‍ക്കും പുറത്ത് പോവാന്‍ സാധിച്ചിരുന്നില്ല. ഈ യാത്ര അങ്ങനെ ആയിരിക്കുമോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. രണ്ടര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സ്വാതി നിത്യാനന്ദും പ്രതീഷ് നെന്മാറയും വിവാഹിതരാവുന്നത്.

ഭ്രമണത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായി. പ്രതീഷ് നെന്മാറ വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ തന്നെയുള്ള ആളാണ്. അത് കൊണ്ടു തന്നെ അഭിനയ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹത്തിനും അറിയാം. ഇപ്പോഴൊന്നും അഭിനയം നിര്‍ത്തുകയില്ലെന്നും ഈ മേഖലയില്‍ തന്നെ തുടരുമെന്നും വിവാഹത്തിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളില്‍ സ്വാതി പറഞ്ഞിരുന്നു.

സ്വാതിയുടെ പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X