For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് ഭാര്യയ്ക്ക് അറിയാം; അങ്ങനൊരു ടെന്‍ഷനില്ലെന്ന് നടന്‍ മനീഷ്

  |

  മിനിസ്‌ക്രീനില്‍ നായകനായും വില്ലനായിട്ടുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് മനീഷ് കൃഷ്ണന്‍. ഈ ഇന്‍ഡസ്ട്രിയിലെത്തിയിട്ട് പതിനേഴ് കൊല്ലത്തോളമായെന്നാണ് നടനിപ്പോള്‍ പറയുന്നത്. അതേ സമയം ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ ഏറ്റവും പിന്തുണ തരുന്നത് ഭാര്യയും മറ്റ് കുടുംബവുമാണെന്ന് നടന്‍ പറയുന്നു.

  Also Read: പണ്ടേ ഉള്ള ആഗ്രഹം എവിടെയോ ഒളിച്ചിരുന്നതാണ്; ബൈക്ക് വാങ്ങി ഷോ റൂമില്‍ വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍

  സ്‌ക്രീനില്‍ എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് മനസിലാക്കാന്‍ ഭാര്യയ്ക്ക് സാധിക്കാറുണ്ട്. ഇവിടെ പിടിച്ച് നിന്ന് പോകുമ്പോള്‍ ടെന്‍ഷനില്ലാത്തത് ഭാര്യ അത്രത്തോളം സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണെന്നാണ് റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനീഷ് പറയുന്നത്. ഇതിന് പുറമേ തന്റെ വിവാഹത്തിന് മുന്‍പ് ഉണ്ടായ അപവാദങ്ങളെ പറ്റിയും നടന്‍ സംസാരിച്ചു.

  നടന്‍ ആയിരുന്നില്ലെങ്കില്‍ എന്ന് ചോദിച്ചാല്‍ അഭിനയ ലോകത്ത് എവിടെയെങ്കിലും തന്നെ ഞാന്‍ ഉണ്ടാകുമെന്നേ പറയുകയുള്ളു. സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. അതുകൊണ്ട് അഭിനയത്തില്‍ അല്ലെങ്കില്‍ റെക്കോര്‍ഡിസ്റ്റായ എഡിറ്ററായോടിട്ടോ ഒക്കെ സാങ്കേതിക മേഖലയില്‍ തന്നെ ഉണ്ടായേക്കാം. നായകനായി അഭിനയിക്കാത്തതില്‍ വിഷമമുണ്ടോന്ന് ചോദിച്ചാല്‍ താരത്തിന് വ്യക്തമായ മറുപടിയുണ്ട്.

  Also Read: സുരേഷ് ഗോപി അതും തട്ടിയെടുത്തോ? ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? പ്രൊമോ വൈറലാവുന്നു

  ഒന്ന് രണ്ട് സീരിയലുകളില്‍ നായകനായി ചെയ്തു എന്നല്ലാതെ ശക്തനായൊരു നായകനായിട്ടൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. നമ്മുടെ ശാരീരിക രീതിയി അനുസരിച്ച് അനിയനോ ചേട്ടനോ, അതല്ലെങ്കില്‍ നായികയുടെ കൂട്ടുകാരനോ ആയിട്ടൊക്കെയാണ് കഥാപാത്രങ്ങള്‍ കിട്ടിയിരുന്നത്.

  ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ നായകനാവാത്തത് നന്നായി. അതുകൊണ്ട് ഏത് സീരിയലിലും സ്വഭാവനടനായി അഭിനയിക്കാം. നായകനാണെങ്കില്‍ ഒരു സീരിയല്‍ തുടങ്ങി അവസാനം വരെ അതില്‍ തന്നെ നായകനായി തുടരണം.

  എന്റെ വിവാഹത്തിന് ആദ്യം ഭാര്യയുടെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരു നടന് അവരുടെ മകളെ കെട്ടിച്ച് കൊടുക്കുക എന്നത് റിസ്‌കുള്ള കാര്യമാണ്. കല്യാണം ആലോചിച്ച് വന്ന സമയത്ത് എന്നെ കുറിച്ച് പെണ്ണിന്റെ വീട്ടുകാരോട് ചിലര്‍ പലതും പറഞ്ഞ് കൊടുത്തിരുന്നു.

  എനിക്ക് ഒരുപാട് പേരുമായി പ്രണയബന്ധങ്ങളുണ്ടെന്നാണ് പറഞ്ഞത്. സത്യത്തില്‍ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. ഭാര്യയുടെ വീട്ടുകാര്‍ അതൊക്കെ മനസിലക്കിയതിന് ശേഷമാണ് കല്യാണം കഴിക്കുന്നത്.

  എന്നെയും ഈ ഫീല്‍ഡിലുമൊക്കെ ഒരു വിശ്വാസം ഉണ്ടായി. ഫാമിലിമാനാണെന്ന് അവള്‍ക്കും മനസിലായി. എല്ലാത്തിലും തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ഭാരയാണ്. ഒരു നടനെ സംബന്ധിച്ച് പേഴ്‌സണല് ലൈഫ് ഓക്കെ അല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. പലരും പിടിച്ച് നില്‍ക്കുന്നുണ്ടാവും. എന്നാലും മാനസികമായി ഹാപ്പി ആയിരിക്കില്ല. എന്നെ സംബന്ധിച്ച് അക്കാര്യത്തില്‍ ഭാഗ്യവാനാണ്. എന്റെ കുടുംബം എല്ലാത്തിലും ഭയങ്കര സപ്പോര്‍ട്ടാണ്.

  സക്രീനില്‍ എന്ത് വൃത്തികേട് കാണിച്ചാലും അവര്‍ക്ക് കുഴപ്പമില്ല. ഏത് രീതിയിലും എന്തും ചെയ്യാം എന്ന നിലയിലുള്ള കഥാപാത്രങ്ങളാവും നാളെ നമുക്ക് വരുന്നത്. അത് അഭിനയമാണെന്ന് തിരിച്ചറിയാന്‍ ഭാര്യയ്ക്ക് സാധിക്കും. അങ്ങനൊരു ഭാര്യയായത് കൊണ്ട് എനിക്ക് ഈ ഫീല്‍ഡില്‍ ഒരു തരത്തിലുള്ള ടെന്‍ഷനും ഉണ്ടാവാറില്ലെന്ന് നടന്‍ വ്യക്തമാക്കുന്നു.

  സിനിമയില്‍ ഞാനും ഭാഗമാവണമെന്നൊരു ആഗ്രഹം ഭാര്യയ്ക്കുണ്ട്. ഒത്തിരി കാലമായി സീരിയല്‍ ചെയ്യുന്നുണ്ട്. ഇനിയെങ്കിലും സിനിമ ചെയ്യണമെന്നാണ് അവള്‍ പറയുന്നത്. ഉള്ളിടത്തോളം താലം ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അത് സിനിമയായാലും സീരിയല് ആയാലും ഇവിടെ തന്നെ ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും മനീഷ് കൂട്ടിച്ചേര്‍ക്കുന്നു.

  English summary
  Bhramanam Serial Actor Maneesh Krishna Opens Up About His Wife Shijina's Support Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X