വിവാഹത്തിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ നിന്നും വിളിയെത്തി! ഭ്രമണം നായികയുടെ തുറന്നുപറച്ചില്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണമെന്ന പരമ്പരയില്‍ ഹരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാതിയായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു സ്വാതി വിവാഹം ചെയ്തത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹമെന്നുമൊക്കെ താരം പറഞ്ഞിരുന്നു.

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ അമ്പലത്തില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെയായി തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍. വണ്‍മിനുട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആദ്യമായി കണ്ടത്

ആദ്യമായി കണ്ടത്

മൂന്നര വര്‍ഷം മുന്‍പ് ഒരു സീരിയലിന്‍രെ പൈലറ്റ് ഷൂട്ടിനായി പോയപ്പോളായിരുന്നു പ്രതീഷിനെ ആദ്യമായി കണ്ടത്. ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കണ്ടത്. ഭ്രമണത്തില്‍ വെച്ചാണ് കണ്ടത്. കണ്ടപ്പോള്‍ സംസാരിച്ചു. ഇത് കഴിഞ്ഞ് രണ്ടുമാസമായപ്പോള്‍ എങ്ങനെയോ എന്റടുത്ത് നിന്ന് ഒരു കോള്‍ അങ്ങോട്ടേക്ക് പോയി. ഒരു ഉപദേശത്തിലാണ് തുടങ്ങുന്നത്. എന്നെ ഇങ്ങോട്ട് ഉപദേശിക്കുകയായിരുന്നു. പിന്നെ ആ വിളി തുടരുകയായിരുന്നു, എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങള്‍ക്കറിയില്ല.

അതേ പോലെ തന്നെ

അതേ പോലെ തന്നെ

അന്നത്തെപ്പോലെ തന്നെയാണ് ഇപ്പോഴും എന്റടുത്ത് പെരുമാറുന്നത്. ഞാന്‍ കുറച്ച് റിയാക്ട് ചെയ്യുന്ന ടൈപ്പാണ്. സങ്കടമായാലും സന്തോഷമായാലും ഞാന്‍ റിയാക്റ്റ് ചെയ്യും. പുള്ളി ലൊക്കേഷനില്‍ വന്നാല്‍ സയലന്റാണ്. എന്താണ് ഷൂട്ട് എന്ന് മാത്രമേ സംസാരിക്കുകയുള്ളൂ. പുള്ളിക്ക് ആരുമായും അറ്റാച്ച്‌മെന്റൊന്നുമില്ല. അതായിരിക്കണം ഞാന്‍ കൂട്ടായത്. ഭ്രമണത്തിന്‍രെ സെറ്റില്‍ വെച്ചാണ് പ്രണയം തുടങ്ങിയത്. ആള്‍ സീരിയസാണ്, സൈലന്റുമാണ്. സീരിയല്‍ ലൊക്കേഷനില്‍ വെച്ചാണ് കണ്ടുമുട്ടലുകളെല്ലാം.

Recommended Video

ഭർത്താവിന് അന്ത്യചുംബനം നൽകി നടി മേഘ്‌ന രാജ് | FilmiBeat Malayalam
വീട്ടില്‍ പറഞ്ഞു

വീട്ടില്‍ പറഞ്ഞു

പ്രണയം തുടങ്ങി 6 മാസമായപ്പോള്‍ത്തന്നെ അതേക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. സാധാരണ പ്രണയമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. സീരിയസാണെന്നറിഞ്ഞതില്‍പ്പിന്നെ കുറച്ച് ഇഷ്യൂസൊക്കെയായിരുന്നു. അതിന് ശേഷമായാണ് ഞങ്ങള്‍ ഇത്രയും സ്‌ട്രോംഗായത്. ആ ഇഷ്യൂ വന്നപ്പോഴാണ് ഞങ്ങള്‍ ഉറച്ചുനിന്നത്. അതിന് മുന്‍പ് വരെ ഇതെന്താവുമെന്ന് അറിയില്ലായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ ശക്തരായിത്തന്നെ നില്‍ക്കുകയാണ്. ഒരു ബ്രേക്കും വന്നിട്ടില്ല. ഇടയ്ക്ക് പുറത്തു പോവുമ്പോഴൊക്കെ കണ്ടിരുന്നു.

വഴക്കും ബഹളവും

വഴക്കും ബഹളവും

രണ്ടാളും ഈ ഫീല്‍ഡിലായത് കൊണ്ട് അധികം കാണാനൊന്നും കഴിഞ്ഞിരുന്നില്ല. ഞാന്‍ പുറത്ത് പോവുമ്പോള്‍ കൂടെ ആള്‍ വന്നാല്‍ അത് പ്രശ്‌നമാവുന്ന സന്ദര്‍ഭമായിരുന്നു. പുറത്തുനിന്ന് അധികം കാണാറോ സംസാരിക്കാറോ ഒന്നുമില്ലായിരുന്നു. പിന്നെ രണ്ടുദിവസം കൂടുമ്പോ വഴക്കും ബഹളവുമാണ്. പ്രണയമെന്ന് പറഞ്ഞ് പഴയ സ്റ്റൈലില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. വിമര്‍ശിക്കാനായാണ് ആദ്യം മുതലേ വിളിച്ചത്.

നേരത്തെ പ്ലാന്‍ ചെയ്തിരുന്നു

നേരത്തെ പ്ലാന്‍ ചെയ്തിരുന്നു

വിവാഹത്തെക്കുറിച്ച് 3 മാസം മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്നു. അതിനിടയിലാണ് കൊറോണ പ്രശ്‌നം വന്നത്. ഞങ്ങളുടെ ലൈഫിലും കൊറോണ വില്ലനായി വന്നു, പ്രണയം തുടങ്ങി രണ്ടുവര്‍ഷവും 4 മാസവുമായിരുന്നു. വിവാഹം പിന്നേയും രണ്ടുമാസം നീളുകളയായിരുന്നു. പിന്നീട് മെയ് 29ലേക്ക് നിശ്ചയിക്കുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാനുള്ള പ്ലാനൊക്കെയിട്ടു. വേറൊരു വീട്ടില്‍ പോവുകയാണെന്നായിരുന്നു പറഞ്ഞത്. പേരന്‍സ് തന്നെയായിരുന്നു കൊണ്ടുവിട്ടത്. 20 മിനിറ്റിനുള്ളില്‍ അമ്പലത്തിലേക്ക് പോയി 10 മിനിറ്റ് കൊണ്ട് അവിടത്തെ കാര്യങ്ങളും കഴിഞ്ഞു.

ആദ്യത്തെ പൊട്ടിത്തെറി

ആദ്യത്തെ പൊട്ടിത്തെറി

വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത് ഒളിച്ചോട്ടമായിരുന്നില്ല. വീട്ടുകാര്‍ക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത്രയും സ്‌ട്രോംഗാണ് ബന്ധമെന്നോ ഇങ്ങനെ ചെയ്യുമെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ച് പൊട്ടിത്തെറിയുണ്ടായിരുന്നു. ഇപ്പോ എല്ലാം ഓക്കെയായി. വീട്ടുകാരെല്ലാം ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നും സ്വാതി പറയുന്നു.

പോലീസ് സ്റ്റേഷനിലേക്കോ?

പോലീസ് സ്റ്റേഷനിലേക്കോ?

ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്‌റ്റേഷന്‍ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേര്‍ന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. അതൊരു ഫോര്‍മാലിറ്റിയാണല്ലോ, അതിനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്തുള്ള സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്ഞ്ഞു. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്‌നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുന്നു.

വീഡിയോ

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X