ഭ്രമണം സീരിയല്‍ നായിക വിവാഹിതയായി!രണ്ടുവര്‍ഷത്തിന് ശേഷം പ്രണയസാഫല്യം! ചിത്രങ്ങള്‍ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഈ പേര് പറഞ്ഞാല്‍ മനസ്സിലായെങ്കിലും ഭ്രമണത്തിലെ ഹരിതയെന്ന് പറഞ്ഞാല്‍ മനസ്സിലേക്ക് ആ മുഖം ഓടിയെത്തും. ഈ പേരിലാണ് താരം പ്രശസ്തയായതും. തുടക്കത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് നന്മയുടെ വഴിയെ നീങ്ങുകയായിരുന്നു ഹരിതയും.
മുകുന്ദന്‍, ശരത് മനീഷ് കൃഷ്ണ, റോസ്ലിന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സ്വാതിയും എത്തിയത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പ്രണയമാണ് തനിക്കുള്ളതെന്ന് താരം പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു നിത്യ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രതീഷും സ്വാതിയും
ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് സ്വാതിയെ ജീവിതസകിയാക്കിയത്. ഇവരുടെ വിവാഹത്തിന്‍രെ ചിത്രങ്ങളും പ്രണയവിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. ഭ്രമണം ഉള്‍പ്പടെ നിരവധി പരമ്പരകള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട് അദ്ദേഹം. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നെത്തിയിട്ടുള്ളത്.

ഭ്രമണത്തിലൂടെ
മനോരമ ആഴ്ചപതിപ്പിലൂടെ വായനക്കാര്‍ നെഞ്ചിലേറ്റിയ നോവലായിരുന്നു ഭ്രമണം. ഇത് പരമ്പരയായെത്തിയപ്പോഴും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകര്‍. അപ്രതീക്ഷിതമായാണ് താന്‍ അഭിനയ മേഖലയിലേക്ക് കടന്നുവന്നതെന്ന് സ്വാതി പറയുന്നു.

അഭിനയത്തിലേക്ക്
ഫേസ് ഹണ്ട് എന്ന ഏഷ്യാനെറ്റിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമായാണ് ചെമ്പട്ട് എന്ന പരമ്പരയില്‍ അഭിനയിച്ചത്. ദേവിയായുള്ള വരവില്‍ അധികമാരും തന്നെ തിരിച്ചെറിഞ്ഞില്ലെന്നും ഹരിതയായെത്തിയപ്പോഴാണ് കരിയര്‍ മാറിമറിഞ്ഞതെന്നും താരം പറയുന്നു.

സിനിമയില്‍
മികച്ച കഥാപാത്രം ലഭിച്ചാല്‍ സിനിമയിലും അഭിനയിക്കാം. സീരിയലിലാണ് കൂടുതല്‍ കംഫര്‍ട്ടെന്നും സ്വാതി പറയുന്നു. ഇതുവരെയുള്ള കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതായതിനാല്‍ കൂടുതലൊന്നും കരുതുന്നില്ല. ഭ്രമണം സീരിയലിന്റെ ഷൂട്ടിങ്ങിനിടയില്‍ വെച്ചാണ് പ്രതീഷേട്ടനെ ആദ്യമായി കണ്ടത്. വിവാഹശേഷം താന്‍ അഭിനയം വിടാനുദ്ദേശിക്കുന്നില്ലെന്നും ഈ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും സ്വാതി പറയുന്നു.

വീട്ടുകാര്‍ക്ക് അഭിപ്രായവ്യത്യാസം
നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചിരുന്നു. ഭര്‍ത്താവിന്റെ കുടുംബം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. തന്റെ വീട്ടില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും വൈകാതെ തന്നെ അത് മാറുമെന്നുമാണ് പ്രതീക്ഷയെന്നും താരം പറയുന്നു. എന്‍രെ മാതാവിലാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഭിനയത്തിനൊപ്പമായി പഠനവും കൊണ്ടുപോവാനും കോളേജ് ലക്ചറര്‍ ആവാനുമാണ് ആഗ്രഹിക്കുന്നതെന്നും സ്വാതി പറയുന്നു.


Click it and Unblock the Notifications