സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി ഭ്രമണം നായിക! ആരുവന്നിട്ടും കാര്യമില്ലെന്ന് ആരാധകര്‍! മാപ്പ് പറയണം
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പം മിനിസ്‌ക്രീനിലെ താരങ്ങളാണ് പരിപാടിയില്‍ എത്തുന്നത്. വ്യക്തി ജീവിതത്തിലേയും കരിയറിലേയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരങ്ങളെത്താറുള്ളത്. പാട്ടും ഡാന്‍സും കോമഡി സ്‌കിറ്റുകളുമൊക്കെയായി സജീവമാണ് പരിപാടി. അടുത്തിടെ സംപ്രേഷണം ചെയ്ത സ്‌കിറ്റിലെ പരാമര്‍ശം വന്‍വിവാദമായി മാറിയിരുന്നു. സ്‌കിറ്റിനിടയില്‍ മോഹന്‍ലാലിനെ ലാലപ്പന്‍ എന്നായിരുന്നു ജോബി സംബോധന ചെയ്തത്.
നിമിഷനേരം കൊണ്ടായിരുന്നു സ്റ്റാര്‍ മാജിക് പരിപാടിയുടെ വീഡിയോ വൈറലായി മാറിയത്. മോഹന്‍ലാലിനെ അങ്ങനെ സംബോധന ചെയ്തത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സംഭവം വന്‍വിവാദമായി മാറിയതോടെയാണ് ക്ഷമാപണക്കുറിപ്പുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. അതിന് ശേഷമായി ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഖേദപ്രകടനവുമായി ജോബിയും എത്തിയിരുന്നു. ആളുകളെ രസിപ്പിക്കുന്നതിന് വേണ്ടിയായാണ് പരിപാടി ചെയ്യുന്നതെന്നും അത് വലിയ സങ്കടത്തിന് കാരണമായെന്നറിഞ്ഞതില്‍ വിഷമമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ആ പരിപാടി ചെയ്ത് കഴിഞ്ഞതിന് ശേഷമായി മറ്റുള്ളവര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് താനറിഞ്ഞതെന്നായിരുന്നു ജോബി പറഞ്ഞത്. തിരക്കഥ അതേ പോലെ പറയുകയാണെങ്കിലും അഭിനേതാവിന് ഇതേക്കുറിച്ച് ബോധ്യമില്ലേയെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ആരാധകരെത്തിയത്. ഉപ്പും മുളകും ചക്കപ്പഴവുമുള്‍പ്പടെയുള്ള പരിപാടികളുടെ വീഡിയോകള്‍ക്ക് കീഴില്‍ വരെ വിമര്‍ശനങ്ങളായിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ പ്രമോ വീഡിയോ പുറത്തുവന്നതോടെ മോഹന്‍ലാല്‍ ആരാധകര്‍ വീണ്ടും എത്തിയിരിക്കുകയാണ്.
Recommended Video

പുതിയ എപ്പിസോഡില്‍ അതിഥിയായെത്തുന്നത് സ്വാതി നിത്യാനന്ദാണ്. ഭ്രമണമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നായികയാണ് സ്വാതി. ഹരിതയെന്ന കഥാപാത്രത്തെയായിരുന്നു സ്വാതി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു സ്വാതിയും പ്രതീഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് സ്വാതി അറിയിച്ചിരുന്നു. സ്റ്റാര്‍ മാജികില്‍ അതിഥിയായെത്തുന്ന സന്തോഷം പങ്കുവെച്ച് സ്വാതിയും എത്തിയിട്ടുണ്ട്. ഷിയാസിനൊപ്പം നൃത്തം ചെയ്യുന്ന സ്വാതിയെയാണ് പ്രമോയില്‍ കാണുന്നത്.
ഏത് താരം അതിഥിയായെത്തിയിട്ടും കാര്യമില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ കമന്‍റ്. സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ പരസ്യമായി മാപ്പ് പറയാതെ തങ്ങള്‍ തൃപ്തരാവില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാലേട്ടനോട് മാപ്പ് പറയാതെ ഒരു മാജിക്കും നടക്കില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. യൂട്യൂബില്‍ അടുത്തിടെയായി എപ്പിസോഡുകള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.


Click it and Unblock the Notifications











