എന്‍റെ പുഞ്ചിരിക്ക് കാരണം നീയാണെന്ന് സ്വാതി നിത്യാനന്ദ്! ഭര്‍ത്താവിനോട് ചേര്‍ന്നുനിന്ന് താരം!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ഭ്രമണമെന്ന പരമ്പരയില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. ചെമ്പട്ടിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ദേവിയായി അഭിനയിച്ചതിന് ശേഷമായിരുന്നു ഭ്രമണത്തിലേക്ക് എത്തിയത്. മനോരമ ആഴ്ചപ്പതിപ്പിലൂടെ വായനക്കാര്‍ ഏറ്റെടുത്ത നോവലായിരുന്നു ഭ്രമണം. ഈ നോവല്‍ സീരിയലായപ്പോള്‍ ഹരിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാതിയായിരുന്നു.

തുടക്കത്തില്‍ സ്വാതിയുടേത് നെഗറ്റീവ് കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് അത് മാറിയിരുന്നു. അടുത്തിടെയായിരുന്നു സ്വാതി നിത്യാനന്ദിന്റെ വിവാഹം. ഭ്രമണത്തിന്റെ ക്യമറാമാനായിരുന്ന പ്രതീഷ് നന്ദനയൊണ് താരം വിവാഹം ചെയ്തത്. രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ പ്രണയത്തിന് തുടക്കത്തില്‍ സ്വാതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിവാഹ ശേഷമുള്ള പ്രശ്‌നങ്ങളെല്ലാം മാറിയെന്നും സന്തോഷകരമായി കഴിയുകയാണ് തങ്ങളെന്നും പറഞ്ഞും സ്വാതി എത്തിയിരുന്നു. സ്വാതിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സ്വാതിയുടെ പോസ്റ്റ്

സ്വാതിയുടെ പോസ്റ്റ്

എന്റേത്, എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണ്. നീയാണ് മികച്ചതെന്നും പറഞ്ഞായിരുന്നു സ്വാതി എത്തിയത്. പ്രതീഷിനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് സ്വാതി. പുതിയ പരമ്പരയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു.

 വിമര്‍ശകരോട്

വിമര്‍ശകരോട്

വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. ഇവര്‍ക്ക് ശക്തമായ മറുപടി നല്‍കിയും താരമെത്തിയിരുന്നു. തങ്ങള്‍ ഇരുവരും കുടുംബാംഗങ്ങളുമെല്ലാം സന്തോഷത്തോടെ കഴിയുകയാണ്, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. സീരിയല്‍ മേഖലയിലുള്ളവര്‍ തന്നെ വിമര്‍ശനങ്ങളുമായെത്തിയിരുന്നുവെന്നും അവര്‍ക്ക് മുന്നില്‍ തങ്ങള്‍ ഇരുവരും ചിരിച്ച് നില്‍ക്കുകയായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു.

പുത്തന്‍ചിത്രങ്ങള്‍

പുത്തന്‍ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്വാതി നിത്യാനന്ദ്. വേറിട്ട മേക്കോവറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. സാരിയിലും ഗൗണിലുമൊക്കെയുള്ള ചിത്രങ്ങളായിരുന്നു സ്വാതി പോസ്റ്റ് ചെയ്തത്. പ്രതീഷിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ശേഷമുള്ള ആഘോഷങ്ങളെക്കുറിച്ചും സ്വാതി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണ് ഇത്തവണത്തേത്. തന്റെ പാചക മികവ് ഭര്‍ത്താവിനെ അറിയിക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്നും സ്വാതി പറഞ്ഞിരുന്നു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
ടെലിവിഷന്‍ പരിപാടിയില്‍

ടെലിവിഷന്‍ പരിപാടിയില്‍

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ മാജിക്കിലും സ്വാതി പങ്കെടുത്തിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. രസകരമായ ഗെയിമുകളിലും താരം പങ്കെടുത്തിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് തനിക്കെന്നും സ്വാതി തെളിയിച്ചിരുന്നു. വിവാഹ ശേഷം നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നുവെങ്കിലും അതൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X