For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭ്രമണത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് ആ നിബന്ധനയോടെ! സ്വാതി നിത്യാനന്ദിന്‍റെ പ്രണയത്തിലെ ട്വിസ്റ്റ്

  |

  ഭ്രമണമെന്ന പരമ്പര കണ്ടവരാരും സ്വാതി നിത്യാനന്ദിനെ മറക്കാനിടയില്ല. ഹരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാതിയായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് ടച്ചായിരുന്നുവെങ്കിലും പിന്നീട് അത് മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു സ്വാതി. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമായത്. വിവാഹം രഹസ്യമായി നടത്തേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.

  ഭ്രമണത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു സ്വാതിയും പ്രതീഷും പ്രണയത്തിലായത്. രണ്ടര വര്‍ഷത്തിന് ശേഷമായാണ് ഇരുവരും വിവാഹം നടത്തിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും വിവാഹ ശേഷം അത് മാറിയിരുന്നുവെന്ന് സ്വാതി പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് തങ്ങള്‍ കഴിയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രണയവിശേഷങ്ങള്‍ സ്വാതി വനിതയുമായി പങ്കുവെച്ചിരുന്നു.

  നൃത്തം പഠിക്കാന്‍ തുടങ്ങിയത്

  നൃത്തം പഠിക്കാന്‍ തുടങ്ങിയത്

  തിരുവനന്തപുരത്തെ ഭരതന്നരൂരിലാണ് സ്വാതിയുടെ വീട്. അച്ഛൻ നിത്യാനന്ദ സ്വാമി, അമ്മ ദീപ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലേ ഡാൻസ് പഠിക്കാൻ തുടങ്ങി. കിളിമാനൂർ രാജാ രവിവർമ സ്കൂളിലെ സിബിഎസ്ഇ കലോത്സവങ്ങളിലെ സ്ഥിരം ആളായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആങ്കറിങ് ചെയ്തു തുടങ്ങി. പിന്നെയാണ് പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള ടിവി റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതിനു പിന്നാലെ ‘ചെമ്പട്ട്' സീരിയലിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയതെന്നും സ്വാതി പറയുന്നു.

  ഭ്രമണത്തിലേക്ക് എത്തിയത്

  ഭ്രമണത്തിലേക്ക് എത്തിയത്

  അയലത്തെ സുന്ദരി' കഴിഞ്ഞാണ് ‘ഭ്രമണ'ത്തിൽ നായികയായത്. ആ സമയത്ത് തിരുവനന്തപുരം മാർ ഇവാനിയോസിൽ ഇംഗ്ലിഷ് ബിഎയ്ക്ക് ചേർന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അറ്റൻഡൻസ് പ്രശ്നമായപ്പോൾ കോഴ്സ് ഇടയ്ക്കുവച്ചു നിർത്തി. ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റന്റായി ഡിഗ്രി പഠിക്കുന്നു. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോവുകയാ് സ്വാതി.

  പരസ്യമാക്കിയില്ല

  പരസ്യമാക്കിയില്ല

  ക്യാമറാമാനായ പ്രതീഷിനെ ‘ഭ്രമണം' സീരിയലിന്റെ സെറ്റിലേ ഞാൻ ശ്രദ്ധിച്ചിരുന്നു. വളരെ സൈലന്റാണ് കക്ഷി. അധികം ബഹളമൊന്നുമില്ലാത്ത രീതി. ഞാൻ പക്ഷേ, സെറ്റിൽ ഓടിച്ചാടി ബഹളം വച്ചു നടക്കുന്ന സ്വഭാവക്കാരിയാ. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പ്രണയമായത്. ഒരേ സീരിയലിൽ തന്നെ വർക്ക് ചെയ്യുന്നതു കൊണ്ട് അധികമാരും അറിയാതെ സംഗതി രഹസ്യമാക്കി വച്ചു.

  സംശയം തോന്നിയത്

  സംശയം തോന്നിയത്

  പൊതുവെ അധികം സമയം മൊബൈല്‍ നോക്കിയിരിക്കുന്ന പതിവില്ല. എന്നാല്‍ പരീക്ഷ സമയത്തും ഫോണില്‍ കുത്തിയിരിക്കുന്നത് അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. പ്രതീഷേട്ടന്റെ കാര്യം പറഞ്ഞെങ്കിലും ആദ്യം അവർ തമാശയായേ എടുത്തുള്ളൂ. പക്ഷേ, സീരിയസ് ആണെന്നു മനസ്സിലായതോടെ വീട്ടിൽ പ്രശ്നമായി. ഫോൺ ഉപയോഗിക്കാൻ പോലും സമ്മതിക്കാതെ നിയന്ത്രണം വച്ചു. വീടിനു പുറത്തേക്കു പോലും വിടാത്ത അവസ്ഥയായിരുന്നു പിന്നീട്.

  വീട്ടുതടങ്കലില്‍

  വീട്ടുതടങ്കലില്‍

  വീട്ടുതടങ്കലിന്റെ കാര്യം സീരിയലിന്റെ ലൊക്കേഷനിൽ അറിഞ്ഞതോടെയാണ് സെറ്റിലുള്ളവർ പോലും ഞങ്ങളുടെ പ്രണയം അറിഞ്ഞത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ‘ഭ്രമണ'ത്തിൽ അഭിനയിക്കാൻ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു, ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.

  വിവാഹം നടത്തിയത്

  വിവാഹം നടത്തിയത്

  പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. അപ്പോഴേക്കും ലോക്‌ഡൗൺ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29 ന് ലളിതമായി തന്നെ കല്യാണം നടത്തിയത് കല്യാണം കഴിഞ്ഞ് കുറച്ചുദിവസം എറണാകുളത്തു തന്നെ നിന്നു. പിന്നെ പാലക്കാട് നെന്മാറയിലെ പ്രതീഷേട്ടന്റെ വീട്ടിലേക്ക് പോയി.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
  വിവാഹ ശേഷം

  വിവാഹ ശേഷം

  കല്യാണം കഴിഞ്ഞ് ആറാം ദിവസം സീരിയലിന്റെ വർക്കിനായി പ്രതീഷേട്ടനു പോകേണ്ടി വന്നു. അടുത്ത സീരിയലിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ ഞാനും തിരക്കിലായി. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഓണമാണ് ഇരുവരും ആഘോഷിച്ചത്. താന്‍ കുറച്ച് വിഭവങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കുമെന്നും ഇതുവരെ പാവമായിരുന്ന പ്രതീഷേട്ടന്റെ ദേഷ്യമൊക്കെ അന്നു കാണേണ്ടി വരുമോയെന്നുമായിരുന്നു നേരത്തെ സ്വാതി നിത്യാനന്ദ് ചോദിച്ചത്.

  Read more about: serial സീരിയല്‍
  English summary
  Bhramanam Serial Heroine Swathy Nithyand reveals about the twist in her love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X