ബിഗ് ബോസില്‍ സ്വയം കുഴിതോണ്ടി ശ്രീശാന്ത്! മാസ് പ്രകടനമെന്ന് ആരാധകര്‍, താരപത്‌നിയാണ് മിന്നിച്ചത്!

ബിഗ് ബോസ് മലയാളം കേരളത്തില്‍ വലിയ ആവേശത്തോടെയായിരുന്നു അവസാനിച്ചത്. തുടക്കത്തില്‍ ലഭിക്കാത്ത പിന്തുണ ഷോ അവസാനിക്കാന്‍ നേരത്ത് ലഭിച്ചിരുന്നു. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഹിന്ദി വേര്‍ഷനാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുന്നത്. മത്സരത്തിലെ വിജയ് ആരാണെന്ന് അറിയാന്‍ കേരളക്കരയും കാത്തിരിക്കുകയാണ്.

ക്രിക്കറ്റ് താരമായിരുന്ന എസ് ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദിയില്‍ എത്തിയതായിരുന്നു കേരളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ശ്രീ വിന്നറാവുമോ എന്നാണ് മലയാളി ആരാധകരും കാത്തിരിക്കുന്നത്. ശ്രീയുടെ ഹൗസിലെ പ്രവര്‍ത്തികള്‍ക്ക് ഭാര്യ ഭുവനേശ്വരി പിന്തുണയുമായി എത്താറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെ പ്രശംസിച്ചാണ് ഭുവനേശ്വരി എത്തിയിരിക്കുന്നത്.

 ബിഗ് ബോസിലെത്തിയ ശ്രീശാന്ത്

ബിഗ് ബോസിലെത്തിയ ശ്രീശാന്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് വിവാദ നായകനാണ്. ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഹിറ്റ് ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിലും വിവാദങ്ങളായിരുന്നു ശ്രീശാന്തിനെ കാത്തിരുന്നത്. മത്സരം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ വില്ലത്തരങ്ങളായിരുന്നു ശ്രീശാന്ത് പുറത്തെടുത്തത്. ഇതെല്ലാം ഹൗസില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ വലിയ പ്രശ്‌നമാക്കുകയും ചെയ്തിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശ്രീശാന്ത് പതറാതെ പിടിച്ച് നില്‍ക്കുകയായിരുന്നു.

 ആരാധകരുടെ പിന്‍ബലം

ആരാധകരുടെ പിന്‍ബലം

ബിഗ് ബോസ് ഹിന്ദി പന്ത്രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ത്ഥികളിള്‍ ഒരാള്‍ ശ്രീശാന്താണ്. പുറത്ത് ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. പലപ്പോഴും ഹൗസിനുള്ളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പലതിനും ശ്രീശാന്ത് കുറ്റക്കാരന്‍ ആവാറുണ്ട്. പലപ്പോഴായി അവതാരകന്‍ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമുള്ള പ്രതികരണം ആരാധകരായിരുന്നു നല്‍കിയിരുന്നത്. ശ്രീശാന്ത് വിജയിക്കുമെന്നാണ് ആരാധകരുടെ നിഗമനം.

 ശ്രീശാന്തിന്റെ മാസ്

ശ്രീശാന്തിന്റെ മാസ്

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയും ശ്രീശാന്തിന്റെ സുഹൃത്തുമായ ദിപീകയെ ശ്രീശാന്ത് സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ദീപികയ്ക്ക് വേണ്ടി സ്വയം നോമിനേറ്റ് ചെയ്ത് കൈയടി വാങ്ങിയിരിക്കുകയാണ് ശ്രീശാന്ത്. ഗ്രാന്‍ഡ് ഫിനാലെയോട് അടുത്ത് നില്‍ക്കുമ്പോള്‍ എലിമിനേഷന്‍ ശക്തമായിരിക്കുകയാണ്. ദീപികയ്ക്ക് ബിഗ് ബോസില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ് ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെറുതേ പറയുക മാത്രമല്ല സ്വയം നോമിനിറ്റ് ചെയ്തിരിക്കുകയാണ് ശ്രീശാന്ത്. അതേ സമയം ദീപിക ശ്രീശാന്തിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു.

 ഭുവനേശ്വരിയുടെ പിന്തുണ

ഭുവനേശ്വരിയുടെ പിന്തുണ

ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്‍കി ഭുവനേശ്വരി എന്നും രംഗത്തുണ്ട്. ശ്രീശാന്തിന് പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കുന്നത് ഭുവനേശ്വരിയാണ്. അതുപോലെയാണ് ഇപ്പോള്‍ ശ്രീശാന്തിനെ പ്രശംസിച്ച് ഭാര്യ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഭുവനേശ്വരി രംഗത്തെത്തിയത്. നല്ല മനുഷ്യര്‍ മെഴുകുതിരി പോലെയാണ്. അവര്‍ സ്വയം ഉരുകി തീര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം പരത്തും. ഒന്ന് കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ സ്വന്തം കാര്യം ചിന്തിക്കാതെ ദീപികയെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട് എന്നുമായിരുന്നു ഭുവനേശ്വര്യ ടീറ്റ് ചെയ്തത്.

ഗ്രാന്‍ഡ് ഫിനാലെ

ഗ്രാന്‍ഡ് ഫിനാലെ

നൂറ് ദിവസങ്ങളായി നടക്കുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഹിന്ദി ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയിരിക്കുകയാണ്. ഡിസംബര്‍ 24 ന് വൈകുന്നേരം 5 മണിക്കാണ് ഫിനാലെ ആരംഭിക്കുന്നത്. ശ്രീശാന്ത്, കരണ്‍വീര്‍ ബൊഹ്‌റ, ദീപിക കാക്കര്‍, റോമില്‍, ദീപക് എന്നിവരാണ് ഫൈനലിസ്റ്റുകള്‍. ആരാധകരുടെ വലിയ പിന്‍ബലമുള്ളതിനാല്‍ ശ്രീശാന്തിന് വോട്ട് കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ശ്രീശാന്തിനാണ് വിജയ സാധ്യത കൂടുതലെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X