For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീശാന്ത് അങ്ങനെ ചെയ്യില്ല! ബിഗ് ബോസിലെത്തിയ ഭുവനേശ്വരിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ! കാണൂ!

  |

  പ്രവചനാതീതമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറുന്നത്. ടാസ്‌ക്കുകളിലൂടെ മാത്രമല്ല അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയും ബിഗ് ബോസ് ഞെട്ടിക്കാറുണ്ട്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയ സംഭവങ്ങളാണ് പരിപാടിയില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലേക്ക് അതിഥികളും എത്തിയിരുന്നു. മലയാളികളുടെ സ്വന്തം താരമായ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും ദീപിക കക്കറിന്റെ ഭര്‍ത്താവായ ഷൊയബ് ഇബ്രാഹിമും പരിപാടിയിലേക്കെത്തിയിരുന്നു. പരിപാടി നാലാം വാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഇവരെത്തിയത്. ഇരുവര്‍ക്കെതിരെയും ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ചും ഇവര്‍ സംസാരിച്ചിരുന്നു.

  അതൊന്നുമല്ല നടന്നത്! മീ ടൂ ഒന്നുമില്ലായിരുന്നു! വനിതാ സെല്ലിന്‍റെ ആദ്യ യോഗത്തെക്കുറിച്ച് ഷംന കാസിം

  മത്സരത്തില്‍ വിവാദ താരങ്ങളായി നിറഞ്ഞുനില്‍ക്കുകയാണ് ശ്രീശാന്തും ദീപികയും. ആരാധക പിന്തുണയിലൂടെ മാത്രം മത്സരത്തില്‍ തുടരാനാവില്ല. മത്സരാര്‍ത്ഥികളുടെ നിലപാടുകളും ടാസ്‌ക്കുകളിലെ പ്രകടനവുമൊക്കെ നിര്‍ണ്ണായക ഘടകമാണ്. നിരവധി ആരോപണങ്ങളാണ് ഇരുതാരങ്ങള്‍ക്കെതിരെയും ഉയര്‍ന്നുവന്നിട്ടുള്ളത്. ആരോപണങ്ങളില്‍ തളരാതെ മത്സരത്തിലേക്ക് ശക്തരായി തിരിച്ചെത്തുന്നതിനായി പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബാംഗങ്ങള്‍ എത്തിയത്. എന്നാല്‍ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിലാണ് ഇരുവരും എത്തിയിട്ടുള്ളത്. ബിഗ് ബോസിലെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ജ്യോതികയുടെയും മക്കളുടെയും പേര് കൈയ്യിലെഴുതി സൂര്യ! ഫാമിലിമാന് നിറഞ്ഞ കൈയ്യടി! കാണൂ!

  ഭുവനേശ്വരി എത്തിയപ്പോള്‍

  ഭുവനേശ്വരി എത്തിയപ്പോള്‍

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അത് സംഭവിച്ചത്. ശ്രീശാന്ത് പങ്കെടുക്കുന്നതിനാല്‍ മലയാളി ആരാധകരെല്ലാം ഈ പരിപാടി വിടാതെ പിന്തുടരുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണ് തന്റെ ഭാര്യയെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങും തണലുമായി നിന്ന ഭാര്യയെക്കുറിച്ച് ശ്രീ നേരത്തെ തന്നെ വാചാലനായിരുന്നു. ഇടയ്ക്ക് ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ താരം വികാരാധീനനായിരുന്നു. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിലേക്കാണ് താരപത്‌നി എത്തിയത്. പരിപാടിയിലേക്ക് ഇവരെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു.

  ശ്രീശാന്തിന് വലിയ അബദ്ധം പറ്റി | filmibeat Malayalam
  ശ്രീശാന്തിനെ നോമിനേറ്റ് ചെയ്തപ്പോള്‍

  ശ്രീശാന്തിനെ നോമിനേറ്റ് ചെയ്തപ്പോള്‍

  ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായ ദീപികയുടെ ഭര്‍ത്താവും പരിപാടിയില്‍ എത്തിയിരുന്നു. ദീപികയെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മിഡ് വീക്ക് എവിക്ഷനില്‍ താരം ശ്രീശാന്തിനെയായിരുന്നു നോമിനേറ്റ് ചെയ്തത്. ഇതോടെയാണ് താരം സീക്രട്ട് റൂമിലേക്ക് പോയത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ അ്‌റിഞ്ഞിരുന്നില്ല. പരിപാടിയില്‍ നിന്നും താരം പുറത്തേക്ക് പോയെന്നായിരുന്നു എല്ലാവരും കരുതിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ശ്രീ തിരികെ ബിഗ് ഹൗസിലേക്കെത്തിയത്.

   ശ്രീയെ പേടിയോ?

  ശ്രീയെ പേടിയോ?

  മത്സരത്തില്‍ തുടരുന്നതിനായി ദീപിക പ്രയോഗിച്ച തന്ത്രമായിരുന്നു ഇതെന്നും താരത്തിന് ശ്രീയെ പേടിയാണെന്നുമുള്ള വാദങ്ങളായിരുന്നു അവതാരകന്‍ ഉന്നയിച്ചത്. എന്നാല്‍ അവള്‍ ചെയ്തതാണ് ശരിയെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. എന്ന് മാത്രമല്ല അങ്ങനെയൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. ദീപികയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ കൃത്യമായി നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

   ശ്രീയെ പിന്തുണച്ചു

  ശ്രീയെ പിന്തുണച്ചു

  ഭുവനേശ്വരിയുടെ ഊഴമായിരുന്നു അടുത്തത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു താരപത്‌നിക്ക് നേരിടേണ്ടി വന്നത്. വളരെ കൂളായാണ് അവര്‍ ചോദ്യത്തിന് ഉത്തരം നല്‍കിയത്. ക്രിക്കറ്ററായ താരത്തിന് ബോളില്‍ തുപ്പാന്‍ കഴിയുമെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാവൂയെന്നായിരുന്നു താരപത്‌നിയുടെ വിശദീകരണം. ജോലി എന്നതിനും അപ്പുറത്ത് ശ്രീയുടെ പ്രാണനാണ് ക്രിക്കറ്റ്, അത്രത്തോളം ബഹുമാനവും പ്രയത്‌നവും താരം അതിനായി നല്‍കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ബോളില്‍ തുപ്പാന്‍ പറഞ്ഞാല്‍ അതദ്ദേഹത്തെക്കൊണ്ട് സാധിക്കില്ല, അത് പോലെ തന്നെയാണ് ഈ ആരോപണങ്ങളുമെന്ന താരപ്തനിയുടെ മറുപടിയില്‍ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു.

  സല്‍മാന്‍ ഖാന് ഉത്തരംമുട്ടി

  സല്‍മാന്‍ ഖാന് ഉത്തരംമുട്ടി

  താരപത്‌നിയുടെ വിശദീകരണത്തിന് മുന്നില്‍ സല്‍മാന്‍ ഖാന് ഒന്നും പറയാനുണ്ടായിരുന്നില്ല. അത്രയ്ക്ക് ക്ലിയറായിരുന്നു ആ വിശദീകരണം. 7 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരം ഭുവനേശ്വരിയെ വിവാഹം ചെയ്തത്. ബിഗ് ബോസില്‍ വെച്ചായിരുന്നു താരം തന്റെ പ്രണയകഥ പറഞ്ഞത്. ജാതകത്തില്‍ രണ്ട് വിവാഹത്തിന് യോഗമുണ്ടെന്നും 75ാമത്തെ വയസ്സില്‍ ഭുവനേശ്വരിയെ ഒന്നുകൂടി വിവാഹം ചെയ്യാന്‍ പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ആരായിരിക്കും പുറത്തേക്ക് പോവുന്നത്?

  ആരായിരിക്കും പുറത്തേക്ക് പോവുന്നത്?

  ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി അരങ്ങേറുകയാണ്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിനായാി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷക പിന്തുണയും ബിഗ് ഹൗസിലെ പെരുമാറ്റവുമൊക്കെ വിലയിരുത്തിയാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്.

  English summary
  Bhuvaneshwari talking aboutt Sreesanth's behaviour.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X