twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിക്കാന്‍ അനുവാദമുണ്ട് പക്ഷേ ശ്വസിക്കാനാവില്ല! അത് പോലെയാണ് ശ്രീയുടെ അവസ്ഥയെന്ന് ഭുവനേശ്വരി! കാണൂ!

    |

    സല്‍മാന്‍ ഖാന്‍ നയിക്കുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പ് വിജയകരമായി മുന്നേറുകയാണ്. മലയാളികളുടെ അഭിമാന താരമായ ശ്രീശാന്ത് പങ്കെടുക്കുന്നതിനാല്‍ മലയാളികള്‍ വിടാതെ പിന്തുടരുന്നുമുണ്ട്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിന് മുന്‍പ് തന്നെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡാന്‍സുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ നേരത്തെ താരം പങ്കെടുത്തിരുന്നു. ബിഗ് ബോസിലേക്കെത്തി ആദ്യ ദിനം പിന്നിട്ടപ്പോള്‍ത്തന്നെ തനിക്ക് പുറത്തുപോവണമെന്നാവശ്യപ്പെട്ട് താരം രംഗത്തെത്തിയിരുന്നു. ആദ്യ ദിനത്തിലെ ടാസ്‌ക്ക് റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്് സഹമത്സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

    മമ്മൂട്ടിയും മോഹന്‍ലാലും തനിലോക്കലായെത്തി! ഹണി റോസിനൊപ്പം നൃത്തം ചെയ്യാനും മത്സരം! വീഡിയോ കാണൂ!മമ്മൂട്ടിയും മോഹന്‍ലാലും തനിലോക്കലായെത്തി! ഹണി റോസിനൊപ്പം നൃത്തം ചെയ്യാനും മത്സരം! വീഡിയോ കാണൂ!

    കളിക്കളത്തിലെപ്പോലെ തന്നെ രോഷാകുലനായ താരത്തെ കണ്ടപ്പോള്‍ സഹമത്സരാര്‍ത്ഥികളും താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വികാരവിക്ഷോഭങ്ങളുമായി ബിഗ് ഹൗസില്‍ നിന്നിരുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഹര്‍ഭജനില്‍ നിന്നും അടി കിട്ടിയ സംഭവത്തിന് പിന്നാലെയായാണ് കോഴ വിവാദത്തെക്കുറിച്ചും താരം തുറന്നടിച്ചത്.

    Sreesanth

    ശ്രീശാന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിലക്ക് നീക്കാത്തതില്‍ ആരാധകരും ആശങ്കയിലാണ്. കളിക്കളത്തിലേക്കുള്ള ശ്രീയുടെ തിരിച്ചുവരവിനായാണ് താനും കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കി ഭുവനേശ്വരിയും രംഗത്തെത്തിയിട്ടുണ്ട്. ജീവിക്കാന്‍ അവകാശം നല്‍കിയെങ്കിലും ശ്വാസമെടുക്കാന്‍ അനുവദിക്കാത്ത അവസ്ഥയിലാണ് ശ്രീയെന്നും താരപത്‌നി കുറിച്ചിരുന്നു.

    English summary
    Bhuvaneshwari want to Sreesanth's back in cricket
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X