വീട്ടുകാര്‍ക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല! ലിവിംഗ് റിലേഷനെ കുറിച്ചും പറഞ്ഞ് ബിഗ് ബോസ് താരം
ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ തമ്മില്‍ പ്രണയത്തിലാകുന്നതും യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കുന്നതുമെല്ലാം ഇപ്പോള്‍ സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിലര്‍ പുറത്ത് വന്നതിന് ശേഷം വലിയ ശത്രുക്കളായി മാറുന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ഹിന്ദി ബിഗ് ബോസ് പതിമൂന്നാം പതിപ്പിലെ മത്സരാര്‍ഥികളായിരുന്ന രശ്മി ദേശായിയും അര്‍ഹാന്‍ തമ്മിലുള്ള പ്രണയവുമാണ് വിവാദമായി മാറിയിരിക്കുന്നത്.
നാഗിന്‍ 4 എന്ന സീരിയലിലെ അഭിനേത്രി കൂടിയായ രശ്മിയും അര്‍ഹാനും ബിഗ് ബോസിലെത്തിയതിന് ശേഷമാണ് അടുക്കുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ അര്‍ഹാന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവ് കൂടി ആണെന്ന് അറിഞ്ഞതോടെ നടി പ്രണയത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ തന്റെ പതിനഞ്ച് ലക്ഷത്തോളം രൂപ അര്‍ഹാന്‍ തട്ടിയെടുത്തെന്ന ആരോപണവുമായി നടി വന്നിരുന്നു.

ബിഗ് ബോസില്‍ കഴിയുന്ന വേളയിലാണ് അര്‍ഹന്‍ പണം തട്ടിയെടുത്തത് എന്നായിരുന്നു ആരോപണം. അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ബാക്ക് സ്റ്റേറ്റ്‌മെന്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രശ്മിയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഹാഷ് ടാഗ് ക്യാംപെയിനുകളും നടന്നിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രശ്മിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അര്‍ഹാന്‍ മനസ് തുറന്നിരിക്കുകയാണ്.
എന്റെ കുടുംബം ഒരിക്കലും രശ്മിയുടെ വീട്ടില്‍ തമാസിച്ചിട്ടില്ലെന്ന് വ്യക്തമായി തന്നെ ഞാന്‍ പറയാം. കാരണം അവര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. പൊതു സമൂഹത്തില്‍ ഇത് മോശമായി ചിത്രീകരിക്കുന്നതിനാലാണ് ഞാന്‍ ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത്. രശ്മിയെ സംബന്ധിച്ച് ശ്രദ്ധിക്കപ്പെടാന്‍ ഇതൊരു കാരണമായിരുന്നു.

ബന്ധം വേര്‍പിരിഞ്ഞ കാര്യം അവളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. അതിന് കുറച്ച് പക്വത കാണിക്കുന്ന ആളായിരുന്നെങ്കില്‍ ആദ്യം എന്നോട് ആയിരുന്നു പറയേണ്ടത്. രശ്മി ബിഗ് ബോസ് ഹൗസിനുള്ളില്‍ ആയിരുന്നപ്പോള്‍ അര്‍ഹാന്‍ അവളുടെ പണം ഉപയോഗിച്ചുവെന്നും രശ്മി ഇല്ലാത്തപ്പോള്‍ അവരുടെ വീട്ടില്‍ തമാസിച്ചിരുന്നു എന്നതുമാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് അര്‍ഹാന്‍ പറയുന്നത്.
ഞങ്ങള്‍ തമ്മില്‍ ലിവിംഗ് റിലേഷന്‍ ആണെന്ന് രശ്മി പറഞ്ഞിരുന്നു. പിന്നെ എന്ത് കൊണ്ടാണ് ബിഗ് ബോസില്‍ നിന്നും അതിനെ കുറിച്ച് പറയാതെ ഇരുന്നത്. അവളെ ഞാന്‍ മുതലെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി. എന്റെ കുടുംബത്തെയും വിവാദത്തിലേക്ക് തള്ളി വിട്ടു.


Click it and Unblock the Notifications