»   » പ്രിയ മാലിക് മൂത്രമൊഴിച്ചത് കുപ്പിയില്‍ ; ബിഗ് ബോസ് 9 മത്സരം മുറുകുന്നു

പ്രിയ മാലിക് മൂത്രമൊഴിച്ചത് കുപ്പിയില്‍ ; ബിഗ് ബോസ് 9 മത്സരം മുറുകുന്നു

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബോസ് 9 മത്സരാര്‍ത്ഥി പ്രിയ മാലികിന് കുപ്പിയില്‍ മൂത്രം ഒഴിക്കേണ്ടി വന്നെന്ന് വെളിപ്പെടുത്തല്‍പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസ് 9 കുറച്ചു നാളുകളായി വിവാദത്തിലാണ്. അവതാരകന്‍ സല്‍മാന്‍ ഖാന്‍ മത്സരാര്‍ത്ഥികളോട് പക്ഷാപാതം കാണിച്ചു എന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. ഇത്തവണ പക്ഷാപാതമല്ല പ്രശ്‌നം. മത്സരത്തില്‍ ജയിക്കാന്‍ മത്സരാര്‍ത്ഥി പ്രിയ മാലിക് നടത്തിയ സാഹസിക പ്രകടനമാണ് ചര്‍ച്ചാ വിഷയം.

അവസാന നിമിഷം വരെ തോറ്റു കൊടുക്കാന്‍ പ്രിയ തയ്യാറല്ലായിരുന്നു. എങ്കിലും ചെയ്ത പ്രവൃത്തി കാണികളെ ഞെട്ടിച്ചു കളഞ്ഞു. ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ മുന്നിലുള്ള കടമ്പ അല്പം കട്ടിയായിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മത്സരാര്‍ത്ഥികള്‍ ഓടി കയറണം. കാറില്‍ കയറാന്‍ കഴിയാത്തവര്‍ ഉടന്‍ തന്നെ മത്സരത്തില്‍ നിന്നും പുറത്താകും. ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ കാറില്‍ നില്‍ക്കാന്‍ കഴിയുന്നവരാണ് മത്സരത്തില്‍ ജയിക്കുന്നത്.

priyamalik

മണിക്കൂറുകള്‍ നീണ്ടു നിന്ന മത്സരത്തില്‍ ജയിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. ജയിക്കുന്നവര്‍ക്ക് അടുത്ത രണ്ടാഴ്ച കാലം സേയ്ഫ് സോണ്‍ ആയിരിക്കും. പുറത്താക്കല്‍ എന്ന പേടി വേണ്ട. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും കഴിഞ്ഞില്ല. ടോയ്‌ലറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കാമെങ്കിലും മാര്‍ക്കില്‍ കുറവ് വരും.

പ്രിയ മാലിക് മാത്രമാണ് മത്സരത്തിന്റെ അവസാനം വരെ പിടിച്ചു നിന്നത്. വിട്ടു കൊടുക്കാന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ടാകാം പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പ്രിയ നിര്‍ബന്ധിതയായത്. കുപ്പിയില്‍ മൂത്രമൊഴിച്ച് കാര്യം സാധിച്ച് അവസാനം വരെ പോരാടിയ മനസ്സിനെയാണ് വിധികര്‍ത്താകള്‍ അംഗീകരിച്ചത്.

English summary
big boss 9 contestant priya malik urinates in a bottle

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam