For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ രജിത്തുമായി സംസാരിച്ചത് ഇക്കാര്യം! എലീന വിച്ചാരിച്ചത് പോലെയല്ലെന്നും ആര്യ!

  |

  ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ബിഗ് ബോസിന്റെ ചിത്രീകരണവും അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിയത്. ബിഗ് ബോസില്‍ തുടരുന്നവരെയെല്ലാം വിജയികളായി കാണുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യയും ഇത്തവണ മത്സരിക്കാനെത്തിയിരുന്നു. ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായി പ്രേക്ഷകര്‍ ആര്യയെ വിശേഷിപ്പിച്ചിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവെക്കുന്ന പല പോസ്റ്റുകളും വൈറലാവാറുണ്ട്. ശക്തമായ പിന്തുണ മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ പുറത്തൊന്നും പോവുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡുകളുടെ റിവ്യൂവുമായും താരമെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  രജിത് കുമാറുമായി സംസാരിക്കാറില്ല?

  രജിത് കുമാറുമായി സംസാരിക്കാറില്ല?

  ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡുകള്‍ കണ്ടതിന് പിന്നാലെയായാണ് അതേക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ എത്തിയത്. രജിത് കുമാറുമായി അധികം സംസാരിക്കുന്നത് കാണാത്തതും അദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നോയെന്നുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു പ്രേക്ഷകര്‍ ഉന്നയിച്ചത്. ഈ ചോദ്യത്തിനായിരുന്നു താരം ആദ്യമായി മരുപടി നല്‍കിയത്.

  സാധാരണ സംഭാഷണം മാത്രം

  സാധാരണ സംഭാഷണം മാത്രം

  അദ്ദേഹവുമായി കാഷ്വല്‍ ടോക്‌സ് മാത്രമേ ഉണ്ടാവാറുള്ളൂ, അതീ ഒരുമണിക്കൂര്‍ സമയത്ത് കാണിക്കാനും മാത്രമുള്ള കണ്ടന്റൊന്നുമില്ല. അദ്ദേഹവുമായുള്ള സംസാരം വളരെ കുറവാണ്. കണ്ടന്റുള്ളതൊക്കെ കാണിച്ചിട്ടുണ്ട്. എല്ലാവരും കൂടിയിരിക്കുമ്പോഴൊക്കെ അദ്ദേഹം ഞാന്‍ കിടക്കാന്‍ പോവുകയാണെന്നും ഒറ്റയ്ക്ക് ഇരിക്കാനാണ് താല്‍പര്യം എന്നുമൊക്കെ പറയാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

   വീണയെക്കുറിച്ച്

  വീണയെക്കുറിച്ച്

  ആര്യയുടെ അടുത്ത സുഹൃത്താണ് വീണ. ബിഗ് ബോസിലെത്തിയപ്പോഴും ഇരുവരും സൗഹൃദം തുടര്‍ന്നിരുന്നു. ഇടയ്ക്ക് ഇരുവരും വഴക്കിട്ടിരുന്നു. വീണ പോയപ്പോള്‍ വല്ലാതെ സങ്കടപ്പെട്ടതും ആര്യയായിരുന്നു. വീണ ശരിക്കും ഇങ്ങനെയാണോ, ചിലപ്പോഴൊക്കെ ഫേക്കായി തോന്നിയിട്ടുണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. വീണയെ 12 വര്‍ഷമായിട്ട് അറിയാം. ഈ 12 വര്‍ഷമായിട്ട് കണ്ട വീണയെത്തന്നെയാണ് താന്‍ ബിഗ് ബോസിലും കണ്ടത്. എന്നാല്‍ ഞാന്‍ നിങ്ങളെ കുറ്റം പറയില്ല, കാരണം നിങ്ങള്‍ക്ക് കാണിച്ച് തന്നിട്ടുള്ളത് അങ്ങനെയാണ്.

  സ്‌ക്രിപ്റ്റഡ് അല്ല

  സ്‌ക്രിപ്റ്റഡ് അല്ല

  ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല, ഇതേക്കുറിച്ചായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതൊരിക്കലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ള ഷോയല്ല. പിന്നെ ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് കണ്ടന്റ് കിട്ടുന്ന സംഭവങ്ങള്‍ മാത്രം കാണിക്കും. അത് ഏതൊരു ഷോയും അങ്ങനെയാണെന്നും ആര്യ പറയുന്നു.ബിഗ് ബോസില്‍ കുറേ ആള്‍ക്കാര്‍ ജനുവിനായിരുന്നു. ഫേക്കെന്ന് പറയില്ല. മറ്റ് ചിലര്‍ക്ക് സ്ട്രാറ്റജിയായിരുന്നുവെന്നും താരം പറയുന്നു.

  എലീനയെക്കുറിച്ച്

  എലീനയെക്കുറിച്ച്

  തുടക്കത്തില്‍ എലീനയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയായിരുന്നു. ഫേക്കാണോ, ഓവറോണോ എന്നൊക്കെ തോന്നിയിട്ടുമുണ്ട്. എന്നാല്‍ അവളുമായി കൂടുതല്‍ അടുത്തപ്പോഴാണ് അവള്‍ ശരിക്കും അങ്ങനെയാണെന്നും അഭിനയിക്കുന്നതല്ലെന്നും മനസ്സിലായത്. ബിഗ് ബോസിലെ എല്ലാ എപ്പിസോഡും കണ്ടിട്ടില്ല, കണ്ടുവരുന്നതേയുള്ളൂ. സ്ക്രീന്‍ പ്രസന്‍സിന് വേണ്ടിയാണ് എലീന ഇങ്ങനെ ചെയ്യുന്നതെന്നുള്ള വിമര്‍ശനമായിരുന്നു തുടക്കത്തില്‍ ആര്യ ഉന്നയിച്ചത്.

  English summary
  Big Boss: Arya talking about Rajith Kumar And Alina Padikkal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X