മോഹന്‍ലാലിനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് ബിഗ് ബോസ് താരങ്ങള്‍! വിമര്‍ശകര്‍ക്കുള്ള മറുപടിയോ?

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരും. ജനത കര്‍ഫ്യൂവിനെ പിന്തുണച്ച് താരങ്ങളും എത്തിയിരുന്നു. സുരക്ഷിതരായി നമുക്ക് ഈ യഞ്ജത്തില്‍ പങ്കാളികളാകാമെന്നായിരുന്നു സിനിമാലോകവും പറഞ്ഞത്. ഷൂട്ടിംഗും റിലീസിംഗുകളുമൊക്കെ നിര്‍ത്തിവെച്ചതോടെ താരങ്ങള്‍ കുടുംബത്തിനൊപ്പമാണ്. ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മോഹന്‍ലാലും എത്തിയിരുന്നു. അദ്ദേഹത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായി കടുത്ത വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നുവന്നത്.

മോഹന്‍ലാല്‍ പറഞ്ഞത് പലര്‍ക്കും കൃത്യമായി മനസ്സിലായിട്ടില്ല. അവരാണ് അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്. സൈബര്‍ ആക്രമണം തുടരുന്നതിനിടയിലാണ് വിഎ ശ്രീകുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണച്ച് എത്തിയത്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളായ അഭിരാമി സുരേഷ്, ആര്‍ജെ രഘു, അലക്‌സാന്‍ഡ്ര തുടങ്ങിയ താരങ്ങളും മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇവരെത്തിയിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ  പോസ്റ്റ്

മോഹന്‍ലാലിന്‍റെ പോസ്റ്റ്

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു.

ഒരുമയോടെ മുന്നോട്ട്

ഒരുമയോടെ മുന്നോട്ട്

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്. ഇതായിരുന്നു അദ്ദേഹം കുറിച്ചത്.

കടുത്ത വിമര്‍ശനങ്ങള്‍

കടുത്ത വിമര്‍ശനങ്ങള്‍

മോഹന്‍ലാലിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായി സൈബര്‍ ആക്രമണവും തുടങ്ങിയിരുന്നു. ഈ സമയത്തും അദ്ദേഹത്തിനെതിരെ തിരിയുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ആരാധകര്‍ നല്‍കിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇതിനിടയിലാണ് കുറിപ്പുമായി സംവിധായകനായ വിഎ ശ്രീകുമാറും എത്തിയത്.

ബിഗ് ബോസ് താരങ്ങളും

ബിഗ് ബോസ് താരങ്ങളും

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാനായുള്ള ശ്രമത്തിന് പിന്തുണയുമായി സിനിമ-ടെലിവിഷന്‍ മേഖലയും എത്തിയിരുന്നു. തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിര്‍ത്തിവെക്കുകയും ചെയ്താണ് സിനിമാമേഖല ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ബിഗ് ബോസ് സീസണ്‍2 അവസാനിപ്പിച്ചിരുന്നു. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

രഘുവിന്റെ പോസ്റ്റ്

രഘുവിന്റെ പോസ്റ്റ്

ഏട്ടനും ഞാനും എന്ന് കുറിച്ചായിരുന്ന ആര്‍ ജെ രഘു എത്തിയത്. ബിഗ് ബോസ് മൊമന്റോയുമായി മോഹന്‍ലാലിന് അരികില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ അസുലഭമായ നിമിഷമാണ് ഇതെന്നും രഘു കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ രഘുവിന്റെ ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി ഇന്‍സ്റ്റഗ്രാമിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു.

സാന്‍ഡ്രയുടെ പോസ്റ്റ്

സാന്‍ഡ്രയുടെ പോസ്റ്റ്

ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായാണ് സാന്‍ഡ്രയെക്കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞത്. എയര്‍ഹോസ്റ്റസും മോഡലുമായ സാന്‍ഡ്രയ്ക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് സാന്‍ഡ്രയും എത്തിയത്. എന്ത് പറയാന്‍, പ്രയ്‌സ് ദി ലോര്‍ഡ് , ഇതായിരുന്നു താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
അഭിരാമി സുരേഷും

അഭിരാമി സുരേഷും

സഹോദരിമാരായ അഭിരാമിയും അമൃതയും ഇത്തവണത്തെ ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. ജീവിതത്തിലെ തന്നെ മനോഹരമായൊരു നിമിഷമായിരുന്നു അത്. പൊതുജീവിതത്തില്‍ നിന്നും അകലം പാലിച്ച് നില്‍ക്കുന്ന ഈ സമയത്ത് ജീവിതത്തിലെ മനോഹരമായ ഓര്‍മ്മകള്‍ വീണ്ടെടുക്കുകയാണ്. സ്വന്തം ലാലേട്ടന്‍ എന്ന കുറിപ്പോടെയാണ് അഭിരാമി ചിത്രം പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X