രേഷ്മയ്‌ക്കൊപ്പം രഘുവിന്റെ ഭാര്യ! നിങ്ങള്‍ ബന്ധുക്കളാണോയെന്ന് ആരാധകരും! ചിത്രങ്ങള്‍ വൈറല്‍!
ബിഗ് ബോസ് തീര്‍ന്നെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പരിപാടിയിലെ വിശേഷങ്ങളും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് പലരും പറയാറുള്ളത്. ടാസ്‌ക്കിനും ഗെയിമിനുമിടയില്‍ നടന്ന വഴക്കുകളെല്ലാം അതാത് ദിവസം തന്നെ പറഞ്ഞ് തീര്‍ക്കാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. 24 മണിക്കൂറും അവിടെ ജീവിച്ചവരാണ് മത്സരാര്‍ത്ഥികള്‍. കേവലം 1 മണിക്കൂറിലെ കാര്യങ്ങളാണ് പ്രേക്ഷകര്‍ കാണുന്നത്. അതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലല്ലോയെന്ന് താരങ്ങള്‍ ചോദിച്ചിരുന്നു. വഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പെട്ടെന്ന് തന്നെ തീര്‍ക്കാറുണ്ട്.
ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡുകള്‍ കണ്ടതിനെക്കുറിച്ച് പറഞ്ഞും താരങ്ങളെത്തിയിരുന്നു. ലൈവ് വീഡിയോയിലൂടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയുമൊക്കെയായാണ് പലരും വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ബിഗ് ബോസില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാളാണ് രേഷ്മ. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനോട് ക്ഷമിക്കാന്‍ താരം തയ്യാറായിരുന്നില്ല. അദ്ദേഹം ഇനി പരിപാടിയിലേക്ക് വരുന്നതിനോട് താല്‍പര്യമില്ലെന്നുമായിരുന്നു രേഷ്മ പറഞ്ഞത്. ഇതോടെയായിരുന്നു രജിത് കുമാര്‍ പുറത്തായത്.
ഇതിന് ശേഷമായാണ് രേഷ്മയേയും ബിഗ് ബോസില്‍ നിന്നും എലിമിനേറ്റ് ചെയ്തത്. പുറത്തുപോവണമെന്നാഗ്രഹിച്ചിരുന്നുവെന്നും നിലവില്‍ ആരുമായും താന്‍ കൂട്ടല്ലെന്നും ഒരു ഗ്രൂപ്പിലും നില്‍ക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തന്റെ കണ്ണിന്റെ അസുഖത്തെക്കുറിച്ചും അന്ന് അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹത്തോട് തുറന്നുപറഞ്ഞതാണ്. എന്നിച്ചും ഇങ്ങനെ ചെയ്തത് അംഗീകരിക്കാനാവില്ലെന്നായിരുന്നു താരം പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് രേഷ്മ. രഘുവിന്റെ ഭാര്യയായ സംഗീതയ്‌ക്കൊപ്പം നില്‍ക്കുന്ന രേഷ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബൈപോളാര്‍ മസ്താനി ആന്‍ഡ് ഇന്ദുജ മേനോന്‍ ഇവരെ ടാഗ് ചെയ്തായിരുന്നു സംഗീതയുടെ പോസ്റ്റ്. ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
രേഷ്മയും സംഗീതയും തമ്മില്‍ എന്താണ് ബന്ധമെന്നുള്ള ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ഭാര്യ വിദേശത്താണെന്ന് രഘു നേരത്തെ പറഞ്ഞിരുന്നു. നിങ്ങള്‍ തമ്മില്‍ പരിചയക്കാരാണോയെന്നും, അതാണോ രഘു രേഷ്മയോട് ഇത്രയും അടുപ്പം കാണിച്ചതെന്നുമൊക്കെയായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഇരുവരും മറുപടി നല്‍കിയിട്ടില്ല.
മൂഡ് സ്വിംഗ്‌സ് ബാധിക്കുന്നയാളാണ് താനെന്നും അതുകൊണ്ടാണ് ബൈപോളാര്‍ മസ്താനി എന്ന് ഇന്‍സ്റ്റഗ്രാമില്‍ പേരിട്ടതെന്നും രേഷ്മ പറഞ്ഞിരുന്നു. അഭിനേത്രിയാവണമെന്ന സ്വപ്‌നവുമായാണ് രേഷ്മ ബിഗ് ബോസിലേക്ക് എത്തിയത്. സ്‌കൂള്‍ ടാസ്‌ക്കിലെ മുളക് പ്രയോഗത്തോടെയായിരുന്നു രേഷ്മ വിവാദനായികയായി മാറിയത്.


Click it and Unblock the Notifications