ഞങ്ങള്‍ വിവാഹം ചെയ്യാനിരുന്ന അന്നാണ് അവളുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് സാബു മോന്‍
ബിഗ് ബോസിലെത്തിയതോടെ പലരുടേയും ജീവിതം മാറി മറഞ്ഞിരുന്നു. തരികിട സാബുവെന്ന ഇമേജ് മാറി മറിയുകയായിരുന്നു. ബിഗ് ബോസ് ആദ്യ സീണിലെ വിജയി കൂടിയായിരുന്നു അദ്ദേഹം. തന്റെ ഇമേജ് മൊത്തത്തില്‍ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയായിരുന്നു സാബു മുന്നേറിയത്. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുവിഭാഗം ശക്തമായ പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും സാബു എത്താറുണ്ട്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും സാബു എത്തിയിരുന്നു. പ്രണയത്തെക്കുറിച്ച് നടത്തിയ സാബുവിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നുവെന്നും അത് വിജയിക്കാതെ പോയതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു അന്ന് സാബു പറഞ്ഞത്.
ഞങ്ങള്‍ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്. അതോടെ ഞങ്ങള്‍ ഇരുവരും പ്രണയബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

വക്കീലായി ജോലി ചെയ്തിരുന്ന സാബു പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ബിഗ് ബോസ് ഫിനാലെ വേദിയില്‍ വെച്ച് തന്നെ അദ്ദേഹത്തെ തേടി അവസരങ്ങളെത്തിയിരുന്നു. വില്ലത്തരവും അല്ലാത്ത കഥാപാത്രങ്ങളുമെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയും സാബു എത്താറുണ്ട്.
ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് രഞ്ജിനിയും സാബുവും കീരിയും പാമ്പുമായിരുന്നു. എന്നാല്‍ പരിപാടിയിലേക്കെത്തി അടുത്തറിഞ്ഞതോടെയാണ് രഞ്ജിനിയുടെ തെറ്റിദ്ധാരണ മാറിയതും ഇരുവരും ചങ്ക്‌സായി മാറിയതും. നേരത്തെ നല്‍കിയ പരാതിയെക്കുറിച്ച് രഞ്ജിനി സാബുവിനോട് ചോദിച്ചിരുന്നുവെങ്കിലും താരം അത് അവഗണിക്കുകയായിരുന്നു.


Click it and Unblock the Notifications