ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തുന്നു! തീരുമാനവുമായി നിര്‍മ്മാതാക്കള്‍! വൈകാതെ തിരിച്ചെത്തും!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകന്‍ മോഹന്‍ലാലാണ്. ആദ്യസീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് രണ്ടാം സീസണ്‍ തുടങ്ങിയത്. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമായി സജീവമായവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായി മാറിയവരും ഇത്തവണ മത്സരിക്കാനായി എത്തിയിട്ടുണ്ട്. 11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. അപ്രതീക്ഷിത ട്വിസ്റ്റുകളും വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ വിജയിക്കുന്നത് ആരാവുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam

ഏഷ്യാനെറ്റില്‍ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റമോള്‍ ഷൈന്‍ ഇന്ത്യ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

താല്‍ക്കാലികമായി നിര്‍ത്തുന്നു

താല്‍ക്കാലികമായി നിര്‍ത്തുന്നു

ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്. എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീരുമാനത്തിന് പിന്നില്‍

തീരുമാനത്തിന് പിന്നില്‍

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൈകാതെ തിരിച്ചെത്തും

വൈകാതെ തിരിച്ചെത്തും

നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് വേദിയിലേക്കെത്തുന്ന പ്രേക്ഷകരെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇനിയങ്ങോട്ട് പ്രേക്ഷകര്‍ ഇവിടെ തനിക്കൊപ്പമുണ്ടാവില്ലെന്നായിരുന്നു അന്ന് മോഹന്‍ലാല്‍ പറഞ്ഞത്. കൊറോണ വൈറസിനെക്കുറിച്ച് മത്സരാര്‍ത്ഥികളോടും അദ്ദേഹം പറഞ്ഞിരുന്നു. വീട്ടുകാരെല്ലാം സുരക്ഷിതരാണോയെന്ന് മത്സരാര്‍ത്ഥികള്‍ക്ക് അറിയാനുള്ള അവസരവും ബിഗ് ബോസ് നല്‍കിയിരുന്നു. എല്ലാവരും പ്രിയപ്പെട്ടവരെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു.

 കുപ്രചാരണങ്ങള്‍

കുപ്രചാരണങ്ങള്‍

ബിഗ് ബോസ് നിര്‍ത്തിയെന്നറിഞ്ഞതിന് പിന്നാലെയായി രജിത് ഫാന്‍സും പോസ്റ്റുകളുമായി രംഗത്തുവന്നിട്ടുണ്ട്. കൊറോണയാണ് പരിപാടി മാറ്റിവെക്കുന്നതിന് പിന്നിലെ കാരണമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആദ്യമേ നിര്‍ത്തേണ്ടതല്ലായിരുന്നോയെന്നുള്ള ചോദ്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനില്‍ നമ്മള്‍ കൊടുത്ത പരാതിയാണ് ഇതിന് പിന്നിലെന്നും ഇത് നമ്മുടെ വിജയമാണെന്ന തരത്തിലുമുള്ള പോസ്റ്റുകളാണ് ഗ്രൂപ്പുകളിലുള്ളത്.

അവസാനിപ്പിച്ചേക്കും

അവസാനിപ്പിച്ചേക്കും

ബിഗ് ബോസ് 2 അവസാനിപ്പിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വൈകാതെ തന്നെയുണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചതായും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 300 ലധികം പേരാണ് പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X