ബിഗ് ബോസില്‍ പോലീസ് അന്വേഷണവും, അന്വേഷിക്കാനായി എത്തുന്നത് ഇവരോ? കാണൂ!

അന്യഭാഷകളില്‍ ബിഗ് ബോസ് അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ബിഗ് ബോസ് മലയാള പതിപ്പ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ കയറിപ്പറ്റാനായി താരങ്ങള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വലിയ കാര്യവുമായി താനെത്തുമെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകലോകം വലിയ പ്രതീക്ഷയിലായിരുന്നു. അധികം വൈകാതെ പരിപാടിയുടെ മലയാള പതിപ്പ് എത്തുകയും ചെയ്തു. സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് പരിപാടി തുടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മനോജ് വര്‍മ്മ പുറത്തുപോയപ്പോള്‍ ആദ്യവാരത്തിലെ എലിമിനേഷനായിരുന്നു ഡേവിഡ് ജോണിനെ പുറത്താക്കിയത്.

അപ്രതീക്ഷിതമായ ട്വിസ്റ്റും കൗതുകകരമായ ടാസ്‌ക്കുകളുമൊക്കെയായി ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് കൊലപാതക ടാസ്‌ക്കുമായി ബിഗ് ബോസ് എത്തിയത്. രഞ്ജിനി ഹരിദാസിനും ഷിയാസിനും പേളി മാണിക്കുമായിരുന്നു ടാസ്‌ക്കുകള്‍. അരിസ്റ്റോ സുരേഷിനും ദിയയ്ക്കുമായിരുന്നു ആദ്യഘട്ടത്തില്‍ പണി കിട്ടിയത്. നാടകീയ രംഗങ്ങളുമായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. അതിനിടയിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തിയത്.

bg2

സാബുവിനും ശ്വേത മേനോനുമാണ് അന്വേഷണ ചുമതല. രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നാലെ മൂന്നാമതൊരു കൊലപാതകത്തിന് കൂടി കളമൊരുങ്ങുമോയെന്ന് എല്ലാവരും സംശയിച്ചിരിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം ചുമതലയേറ്റെടുത്തിട്ടുള്ളത്. മറ്റ് മത്സാര്‍ത്ഥികളില്‍ നിന്നും തെലഇവിടെുക്കുകയാണ് ഇരുവരും. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X