For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ മത്സരച്ചൂട് കടുക്കുന്നു, കുതന്ത്രങ്ങള്‍ മെനയുന്നതിനിടയില്‍ ബന്ധങ്ങളും വഷളാവുന്നു! കാണാം

  |
  ബിഗ്‌ബോസിൽ പ്രശ്‌നങ്ങൾ വഷളാകുന്നു | filmibeat Malayalam

  നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും നിരസിച്ചതോടെയാണ് അവതാരക വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ലാല്‍സലാം എന്ന പരിപാടിയുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. അമൃത ടിവിയിലായിരുന്നു പ്രസ്തുത പരിപാടി പ്രക്ഷേപണം ചെയ്തത്. എന്നാല്‍ ബിഗ് ബോസ് അത്ര നിസ്സാരമായ പരിപാടിയല്ല. വിവി ഭാഷകളിലായി വിജയകരമായി മുന്നേറുന്ന പരിപാടിക്ക് മലയാള പതിപ്പെന്ന ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ഒരാള്‍ ആരോഗ്യപരമായ പ്രശ്‌നം കാരണം പിന്‍വാങ്ങിയപ്പോള്‍ മറ്റൊരാള്‍ എലിമിനേഷനിലൂടെയായിരുന്നു പുറത്തായത്.

  ഡേവിഡ് പുറത്തായപ്പോള്‍ ശ്രീലക്ഷ്മി മാറിനിന്ന് കരഞ്ഞതിന് പിന്നിലെ കാരണം? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

  ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായെത്തിയത്. പിന്നാലെ രഞ്ജിനിക്കായിരുന്നു ഈ അവസരം ലഭിച്ചത്. അര്‍ച്ചനയേയും രഞ്ജിനിയേയുമായിരുന്നു മറ്റുള്ളവര്‍ നോമിനേറ്റ് ചെയ്തത്. അതിനിടയില്‍ നറുക്ക് രഞ്ജിനിക്ക് വീഴുകയായിരുന്നു. ദിവസം കൂടുന്തോറും മത്സരവും മത്സരാര്‍ത്ഥികളുടെ പോരാട്ടവീര്യവും കൂടിക്കൊണ്ടിരിക്കുകയാണ്. പലരുടെയും യഥാര്‍ത്ഥ സ്വഭാവവും വെളിയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ബിഗ് ബോസ് ലേറ്റസ്റ്റ് എപ്പിസോഡിനിടയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   പേളി മാണിയുടെ കരച്ചില്‍

  പേളി മാണിയുടെ കരച്ചില്‍

  മിനിസ്‌ക്രീനിലെ അവതാരകമാരില്‍ തന്റേതായ ശൈലിയുമായി മുന്നേറുന്ന താരമാണ് പേളി മാണി. അഭിനയത്തിലും ആലാപനത്തിലും മികവ് പുലര്‍ത്തുന്ന താരവും ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നുണ്ട്. വീട്ടുകാരെ പിരിഞ്ഞിരിക്കാനും ഫോണും സോഷ്യല്‍ മീഡിയയുമില്ലാതെ എത്ര നാള്‍ തുടരാന്‍ കഴിയുമോയെന്നുള്ള ആശങ്കയുമാണ് പേളിയെ തുടക്കം മുതല്‍ അലട്ടിയത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിയില്‍ മമ്മിയെക്കുറിച്ചോര്‍ത്ത് താരം വികാരധീനയായിരുന്നു. തനിക്കിവിടെ സുഖമാണെന്നും ആരെങ്കിലും പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും പറയേണ്ടെന്നുമാണ് താരം പറഞ്ഞത്.

   ശ്വേതയെക്കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍

  ശ്വേതയെക്കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍

  പരിപാടി മുന്നേറുന്നതിനിടയില്‍ മത്സരാര്‍ത്ഥികള്‍ മറ്റ് മത്സരാര്‍ത്ഥികളോട് ഏറ്റുമുട്ടുകയും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ശ്വേത മേനോനെക്കുറിച്ചാണ് കഴിഞ്ഞ എപ്പിസോഡില്‍ വ്യാപക പരാതി ഉയര്‍ന്നത്. ഇടയില്‍ അനൂപും ശ്വേതയും ഉടക്കിയിരുന്നു. മറ്റുള്ളവര്‍ ഇതേറ്റുപിടിക്കുകയും ചെയ്തിരുന്നു.

  ടാസ്‌ക്കും പണവുമില്ല

  ടാസ്‌ക്കും പണവുമില്ല

  കഴിഞ്ഞ ടാസ്‌ക്കില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ ഇത്തവണ ടാസ്‌ക്കോ പണമോ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. എന്നാല്‍ ആരാണ് കൂടുതല്‍ പണം നേടിയതെന്ന് ഇടയില്‍ ചോദിച്ചിരുന്നു. അയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാം. കൂടുതല്‍ പണമുണ്ടായിരുന്നത് അനൂപിന്റെ കൈയ്യിലായിരുന്നു. സാബുവിന്റെ കൈയ്യിലാവട്ടെ കാശേയില്ലായിരുന്നു.

  ദിയയുടെ രഹസ്യ ടാസ്‌ക്ക് പരാജയം

  ദിയയുടെ രഹസ്യ ടാസ്‌ക്ക് പരാജയം

  കഴിഞ്ഞ ദിവസം ദിയയ്ക്ക് രഹസ്യ ടാസ്‌ക്ക് നല്‍കിയിരുന്നു. എന്നാല്‍ ആ ടാസ്‌ക്ക് തനിക്ക് മുഴുമിപ്പിക്കാനായില്ലെന്ന് താരം വ്യക്തമാക്കിയതോടെയാണ് ക്യാപ്റ്റനായി ദിയ എത്തില്ലെന്നുറപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ക്യാപ്റ്റനാവാനുള്ള മത്സരം സംഘടിപ്പിച്ചത്. അത്യന്തം രസകരമായ രീതിയിലാണ് ഈ മത്സരം.

  ക്യാപ്റ്റനാവാനുള്ള ടാസ്‌ക്ക്

  ക്യാപ്റ്റനാവാനുള്ള ടാസ്‌ക്ക്

  അന്യോന്യം ബന്ധിപ്പിച്ചിട്ടുള്ള പാന്റ് ധരിച്ചുകൊണ്ടായിരുന്നു ടാസ്‌ക് ചെയ്യേണ്ടത്. കയറുകൊണ്ട് വസ്ത്രങ്ങള്‍ ചേര്‍ത്തുകെട്ടി നടക്കുന്നതിനിടയില്‍ കയറില്‍ നിന്നുും ബന്ധം വിട്ടുപോകുന്നവര്‍ പുറത്താകും. അത്യന്തം വാശിയേറിയ പോരാട്ടത്തിനിടയില്‍ ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടായിരുന്നു.

  രഞ്ജിനിയുടെ പരാതി

  രഞ്ജിനിയുടെ പരാതി

  അനൂപ് ചന്ദ്രനും അരിസ്റ്റോ സുരേഷും വീട്ടിനകത്ത് തുപ്പുന്നുവെന്ന പരാതിയുമായാണ് ഇത്തവണ രഞ്ജിനി ഹരിദാസെത്തിയത്. നേരത്തെ ഭക്ഷണത്തെച്ചൊല്ലി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ബിഗ് ബോസെത്തി വിശദീകരണം ചോദിച്ചതോടെയാണ് ഇത് പരിഹരിക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ ഈ വിഷയത്തില്‍ മറ്റ് മത്സരാര്‍ത്ഥികളും രഞ്ജിനിക്കൊപ്പമായിരുന്നു.

  അനൂപിന്റെ മാടമ്പിത്വം

  അനൂപിന്റെ മാടമ്പിത്വം

  നേരത്തെ അനൂപും ശ്വേത മേനോനും തമ്മില്‍ ഉടക്കിയിരുന്നു ഇതിന്റെ തുടര്‍ച്ചയെന്നോണമുള്ള വഴക്കായിരുന്നു ഇത്തവണ നടന്നത്. അനൂപ് മാടമ്പത്തിര സ്വഭാവമാണ് സാബുവിനോട് കാണിച്ചതെന്നായിരുന്നു ശ്വേതയുടെ ആരോപണം. എന്നാല്‍ മൂരാച്ചി നിലപാടാണ് ശ്വേതയുടേതെന്നാണ് അനൂപ് ആരോപിച്ചത്.

  ചുട്ടമറുപടിയുമായി രഞ്ജിനി

  ചുട്ടമറുപടിയുമായി രഞ്ജിനി

  ശ്വേതയും അനൂപും തമ്മിലുള്ള വാക്കതര്‍ക്കം രൂക്ഷമാവുന്നതിനിടയിലാണ് രഞ്ജിനി ഈ വിഷയത്തിലിടപെട്ടത്. ചൂടെടുക്കുണ്ടെന്നും കുറച്ചുകഴിഞ്ഞാല്‍ വസ്ത്രം അഴിക്കേണ്ടി വരുമെന്നുമായിരുന്നു ശ്വേത പറഞ്ഞത്. തമാശയായാണ് താരം ഇങ്ങനെ പറഞ്ഞത്. മലയാളികള്‍ എല്ലാം കണ്ടതാണല്ലോ എന്നായിരുന്നു അനൂപിന്റെ കമന്റ്. തമാശയായാണ് പറഞ്ഞതെന്ന നിലപാടിലുറച്ച് താരം പിന്നീട് മാപ്പ് പറയുകയായിരുന്നു.

  English summary
  Interesting competitionsin Bigboss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X