തരികിടയല്ല ഇനി സാബു! ഗൂഗിള്‍ സാബു വിജയിച്ചു! ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ വിജയി താരം തന്നെ! കാണൂ!

Recommended Video

സാബുമോൻ വിജയിച്ചു Bigboss Malayalam Finale | Filmibeat malayalam

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിരിക്കുയാണ് ഇപ്പോള്‍. നൂറ് ദിനമെന്ന ലക്ഷ്യവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെ അവസാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടിങ്ങും ഏറെ നിര്‍ണ്ണായകമായിരുന്നു. പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഫാന്‍സ് ഗ്രൂപ്പുകള്‍. സാബു, സുരേഷ്, ശ്രിനിഷ്, ഷിയാസ്, പേളി മാണി എന്നിവരായിരുന്നു ഫിനാലെയിലേക്കെത്തിയതെങ്കിലും അവസാന നിമിഷത്തെ ട്വിസ്റ്റിലൂടെ സുരേഷും ശ്രീനിയും പുറത്തേക്ക് പോവുകയായിരുന്നു. സാബുവും ഷിയാസും പേളിയുമായിരുന്നു മത്സരത്തില്‍ അവശേഷിച്ചിരുന്നത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരിക്കുകയായിരുന്നു ആരാണ് അന്തിമ വിജയിയെന്നറിയാനായി. മൂന്ന് പേരുടെയും ബിഗ് ബോസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകളും ബിഗ് ബോസ് കാണിച്ചിരുന്നു.

Sabu

മൂന്ന് പേരില്‍ നിന്നും ആദ്യം പുറത്തേക്കെത്തിയത് ഷിയാസായിരുന്നു. ടാസ്‌ക്ക് പെര്‍ഫോം ചെയ്യുന്ന സഥലത്ത് നിന്നും മോഹന്‍ലാല്‍ അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. മത്സരത്തില്‍ ഇപ്പോഴുള്ളവരെല്ലാം തന്നെക്കാളും കഴിവുള്ളവരാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. സാബുവിനെ മുതിര്‍ന്ന ചേട്ടനായും പേളിയെ ചേച്ചിയായും അനിയത്തിയായുമൊക്കെയാണ് കാണുന്നതെന്നാണ് താരം പറഞ്ഞത്. നാളുകള്‍ക്ക് ശേഷം എല്ലാവരെയും കണ്ടപ്പോള്‍ വിറയ്ക്കുകയാണെന്നും താരം പറഞ്ഞിരുന്നു. ജയിക്കണമെന്നാഗ്രഹിച്ച് മത്സരത്തില്‍ തുടര്‍ന്നയാളായിരുന്നു താരം. അദ്ദേഹം കൂടി പുറത്തെത്തിയതോടെയാണ് കാഴ്ചക്കാരുടെ ആകാംക്ഷ വര്‍ധിച്ചത്.

Bigg Boss

ഷിയാസ് തനിക്കൊപ്പമുണ്ടെന്നും സുരക്ഷിതനായി ഇവിടയെത്തിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പേളി മാണിയും സാബുവുമായിരുന്നു ബിഗ് ഹൗസില്‍ അവശേഷിച്ചിരുന്നത്. ബിഗ് ബോസ് മലയാള പതിപ്പിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍, ഇവരിലാരായിരിക്കും വിജയിക്കുന്നതെന്ന ആകാംക്ഷയോടെയാണ് മത്സരാര്‍ത്ഥികളും സദസ്സും പരിപാടി വീക്ഷിച്ചത്. മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. സാബുവായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല ഗൂഗിള്‍ സാബു തന്നെയാണ് വിജയിയായത്.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിരുന്ന്

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിരുന്ന്

ബിഗ് ബോസില്‍ നിന്നും പുറത്തുപോയവരുടേതടക്കം നിരവധി പേരുടെ കലാപ്രകടനങ്ങള്‍ ഫിനാലെയിലുണ്ടാവും. മോഹന്‍ലാലിന്റെ അവതരണം മാത്രമല്ല ഇത്തവണയുള്ളത്. തങ്ങളുടെ പെര്‍ഫോമന്‍സിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഇതാദ്യമായാണ് ലൈവ് പെര്‍ഫോമന്‍സുമായെത്തുന്നതെന്ന് താരങ്ങളില്‍ പലരും പറഞ്ഞിരുന്നു. ശ്വേത മേനോനും ശ്രീലക്ഷ്മിയുമായണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയത്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാലാണ് വരാത്തതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നുവെന്ന് സഹതാരങ്ങള്‍ അറിയിച്ചിരുന്നു.

അപ്രതീക്ഷിത ട്വിസ്റ്റും ടാസ്‌ക്കും

അപ്രതീക്ഷിത ട്വിസ്റ്റും ടാസ്‌ക്കും

ബിഗ് ബോസിന്റെ നീക്കങ്ങളെല്ലാം പ്രവചനാതീതമാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാറില്ല. രസകരമായ ടാസ്‌ക്കുകള്‍ക്കിടയിലും ട്വിസ്റ്റുമായെത്താറുണ്ട് ബിഗ് ബോസ്. ഫിനാലെയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്ന സര്‍പ്രൈസും ട്വിസ്റ്റുകളും എന്തായിരിക്കുമെന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അവസാനഘട്ടത്തില്‍ രണ്ട് പേര്‍ കൂടി പുറത്താവാന്‍ സാധ്യതയുണ്ടെന്നും മൂന്ന് പേരാണ് ഫൈനലില്‍ മത്സരിക്കുന്നതെന്ന തരത്തിലുള്ള വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.

പ്രേക്ഷകരുടെ വോട്ടാണ് നിര്‍ണ്ണായകം

പ്രേക്ഷകരുടെ വോട്ടാണ് നിര്‍ണ്ണായകം

ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടും നിര്‍ണ്ണായകമാണ്. തങ്ങളുടെ പ്രകടനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പ്രേക്ഷകരാണ് വിലയിരുത്തുന്നതെന്നും അവരാണ് ഈ പരിപാടിയുടെ വിധികര്‍ത്താക്കളെന്നും മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ സുരക്ഷിതനാക്കി നിര്‍ത്തുന്നതിനായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രേക്ഷകരാണ് വിജയിയെ തീരുമാനിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു.

വിജയിക്ക് ലഭിക്കുന്നത്

വിജയിക്ക് ലഭിക്കുന്നത്

ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാര്‍ത്ഥിക്ക് ഒരുകോടി രൂപയുടെ ഫ്‌ളാറ്റാണ് ലഭിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അടുത്ത സ്ഥാനങ്ങളിലേക്കെത്തുന്നവരുടെ കാര്യത്തെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാബു തന്നെയാണ് വിജയിയെന്നാണ് വിലയിരുത്തല്‍. ബിഗ് ബോസിലെത്തിയതിന് ശേഷം തന്റെ പേര് തന്നെ മാറ്റിയ അദ്ദേഹം എന്തുകൊണ്ടും വിജയിക്കാന്‍ അര്‍ഹനാണെന്നാണ് മറ്റുള്ളവരും പറയുന്നത്.

ഫൈനലില്‍ മാറ്റുരയ്ക്കുന്നവര്‍

ഫൈനലില്‍ മാറ്റുരയ്ക്കുന്നവര്‍

പേളി മാണി, ശ്രിനിഷ് അരവിന്ദ്, സാബു, സുരേഷ്, ഷിയാസ് ഇവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ഇവരിലാരായിരിക്കും വിജയിയെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം സജീവമായ ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ തുടരുന്ന ഏക വനിതാ മത്സരാര്‍ത്ഥിയെന്ന നിലയില്‍ പേളി മാണിക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ ടാസ്‌ക്കിന്റെ കാര്യത്തിലും മറ്റ് വിഷയങ്ങളിലുമായി താരത്തിന് അത്ര നല്ല ഇമേജല്ല ഇപ്പോഴുള്ളത്.

സാബുവോ ഷിയാസോ?

സാബുവോ ഷിയാസോ?

മത്സരത്തില്‍ ജയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പരസ്യമായി തുറന്നുപറഞ്ഞയാളാണ് ഷിയാസ്. മോഡലിങ്ങില്‍ നിന്നും ബിഗ് ബോസിലേക്കുളള താരത്തിന്റെ യാത്ര ഇപ്പോള്‍ ഫിനാലെ വരെ എത്തിനില്‍ക്കുകയാണ്. പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതക്കാരനായ താരത്തെ തളര്‍ത്താനായി മറ്റുള്ളവര്‍ പ്രയോഗിക്കുന്ന മാര്‍ഗവും ഇത് തന്നെയാണ്. തനിക്ക് ജയിക്കേണ്ടെന്ന് പരസ്യമായി പറഞ്ഞുവെങ്കിലും അതിനായുള്ള പരിശ്രമത്തിലാണ് സാബു. അദ്ദേഹത്തിന്റെ തന്ത്രത്തെക്കുറിച്ചും രഹസ്യ നീക്കത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

വിവാദങ്ങളും വിമര്‍ശനവും

വിവാദങ്ങളും വിമര്‍ശനവും

സോഷ്യല്‍ മീഡിയയിലൂടെ എന്തും ഏതും വിവാദമാവുന്ന കാലമാണിത്. ബിഗ് ബോസ് പോലൊരു പരിപാടി എത്തിയപ്പോഴും സ്ഥിതി സമാനമായിരുന്നു പരിപാടിയിലെ പല കാര്യങ്ങളും വിവാദമായി മാറിയിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ പെരുമാറ്റവും എലിമിനേഷനിലെ തീരുമാനവും വഴക്കും പ്രണയവുമെല്ലാം എന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ പരിപാടിയെ ഇത്രയും സജീവമാക്കി നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതും സോഷ്യല്‍ മീഡിയയാണെന്ന് നിസംശയം പറയാം.

 സംഘര്‍ഷങ്ങള്‍ മാത്രമല്ല

സംഘര്‍ഷങ്ങള്‍ മാത്രമല്ല

വഴക്കും വാക്ക് തര്‍ക്കങ്ങളും മാത്രമല്ല മറ്റ് ചില കാര്യങ്ങളും ബിഗ് ഹൗസില്‍ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളേയും കൂടപ്പിറപ്പുകളേയുമൊക്കെ ലഭിച്ചതിന്റെ ത്രില്ലിലാണ് ചിലര്‍. പുറമെ നിന്ന് വിലയിരുത്തിയ പോലെയല്ല സാബുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വമെന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും മനസ്സിലാക്കിയിരുന്നു. സാബുവിനെ സഹോദരനായി കാണുന്ന അര്‍ച്ചനയും ഷിയാസിനെ അടുത്ത സുഹൃത്തായി കാണുന്ന അതിഥിയുമെല്ലാം തങ്ങളുടെ അനുഭവം പങ്കുവെച്ചിരുന്നു.

പേളിയുടെ പ്രണയം വിവാഹത്തിലെത്തുമോ?

പേളിയുടെ പ്രണയം വിവാഹത്തിലെത്തുമോ?

മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും അവതാരകമാരിലൊരാളാണ് പേളി മാണി. പുറമേ കാണുമ്പോള്‍ ബോള്‍ഡെന്ന് തോന്നിയിരുന്നുവെങ്കിലും നിലനില്‍പ്പിന് വേണ്ടി മാത്രമാണ് അത്തരമൊരു മുഖമെന്നുമായിരുന്നു താരം പറഞ്ഞത്. നേരത്തെ കണ്ട പോലെയല്ല താരമെന്നും ഫേക്കായാണ് പെരുമാറുന്നതെന്നുമായിരുന്നു താരത്തെക്കുറിച്ചുള്ള വിമര്‍ശനം. അതിനിടയിലാണ് ശ്രീനിയുമായി പേളി പ്രണയത്തിലായത്. ഈ പ്രണയം ഗെയിം പ്ലാനായിരുന്നോയെന്ന സംശയം ഇപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X